നേപ്പാള്‍ ദുരന്തം: ഡോ.രവി പിള്ള വീടുകള്‍ നിര്‍മ്മിച്ചു നല്‍കും

നേപ്പാളില്‍ ഭൂകമ്പത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പുനരധിവാസത്തിനായി 10 കോടി ചെലവില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് പ്രമുഖ മലയാളി വ്യവസായിയും ആര്‍.പി ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ.രവി പിള്ള അറിയിച്ചു. ഇതിനായുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.നേപ്പാളിലെ ഗ്രൂപ്പിന്റെ അസോസിയേറ്റ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നേപ്പാളില്‍ ദുരിതമനുഭവിക്കുന്നവരുടെ ദു:ഖത്തില്‍ താന്‍ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha