Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

പ്രവാസികള്‍ക്ക് സന്തോഷിക്കാന്‍ ഇമ്മണി ബല്യ കാര്യം: യുഎഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് തുറക്കാന്‍ പ്രസിഡന്റിന്റെ ഉത്തരവ്

19 JUNE 2015 09:54 AM IST
മലയാളി വാര്‍ത്ത.

കേരള സമൂഹത്തിന്റെ നിലനില്‍പ്പ് തന്നെ പ്രവാസി സമൂഹത്തെ ആശ്രയിച്ചാണെന്നു പറഞ്ഞാല്‍ തെറ്റൊന്നുമില്ല. എന്നാല്‍ അവരുടെ പ്രശ്‌നങ്ങള്‍ക്ക് മാറി വരുന്ന സര്‍ക്കാരുകള്‍ ചിറ്റമ്മ നയമാണ് കാണിക്കാറ്. എന്നാല്‍ അവര്‍ക്ക് ആശ്വാസത്തിന്റെ പൊന്‍വെളിച്ചം നല്‍കി യുഎഇ കോണ്‍സുലേറ്റ് കേരള തലസ്ഥാനമായ തിരുവനന്തപുരത്ത് സ്ഥാപിക്കാനാണ് ഉത്തരവായത്. ഇത്തരം ഒരു കാര്യം നിസാരമല്ല ഈ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമാണ് ഉള്ളത്. ദുബായ്ക്കും അബുദാബിക്കുമുള്ള വിസ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാകും.
ഇതിനുള്ള അനുമതി യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുറത്തപ്പെടുവിച്ചു. ഇതോടെ വീസ സേവനങ്ങള്‍, രേഖകളുടെ സാക്ഷ്യപ്പെടുത്തല്‍ തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍ തിരുവനന്തപുരത്തു ലഭ്യമാകും. തിരുവനന്തപുരത്തു കിഴക്കേക്കോട്ടയ്ക്കും മണക്കാടിനുമിടയ്ക്കു ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനു സമീപമാണ് കോണ്‍സുലേറ്റിനു സ്ഥലം കണ്ടെത്തിയിരിക്കുന്നത്. യുഎഇ എംബസി നേരിട്ടു കണ്ടെത്തിയ സ്ഥലമാണിത്. നേരത്തേ സര്‍ക്കാര്‍ തൈക്കാട്ട് നോര്‍ക്ക ഓഫിസിനു സമീപമുള്ള സ്ഥലം നിര്‍േദശിച്ചെങ്കിലും സുരക്ഷാകാരണങ്ങളാല്‍ വേണ്ടെന്നുവച്ചു. ഡല്‍ഹിയിലെ യുഎഇ എംബസിയെയും മുംബൈയിലെ കോണ്‍സുലേറ്റിനെയുമാണു നിലവില്‍ ഈ സേവനങ്ങള്‍ക്ക് ആശ്രയിക്കുന്നത്. മുംബൈയിലേത് പോലെ പൂര്‍ണ സൗകര്യങ്ങളോടു കൂടിയ കോണ്‍സുലേറ്റായിരിക്കും കേരളത്തിലും തുടങ്ങുക. കോണ്‍സുല്‍ ജനറല്‍ ഉള്‍പ്പെടെ ചുരുങ്ങിയത് മൂന്നു നയതന്ത്ര ഉദ്യോഗസ്ഥരും അനുബന്ധ ജീവനക്കാരുമായിരിക്കും ഇവിടെയുണ്ടാവുക.
യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ 2011ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാണു കോണ്‍സുലേറ്റ് ആരംഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കു തുടക്കമിട്ടത്. പിന്നീട് 2013ല്‍ തന്നെ തീരുമാനമായിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ മുഹമ്മദ് സുല്‍ത്താന്‍ അല്‍ ഉവൈസ് 2014 ജനുവരിയില്‍ കേരളത്തിലത്തെുകയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും പ്രവാസി കാര്യ മന്ത്രി കെ.സി.ജോസഫുമായും ചര്‍ച്ച നടത്തുകയും ചെയ്തു. കെട്ടിടം കണ്ടത്തെുന്നതിനും മറ്റും കേരള സര്‍ക്കാരിന്റെ സഹായം തേടാനായിരുന്നു ഇത്. ഏതാനും മാസങ്ങള്‍ക്കകം തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സുലേറ്റ് തുടങ്ങുമെന്ന് അംബാസഡര്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ തീരുമാനം വൈകുകയായിരുന്നു.
ശ്രീലങ്കയ്ക്കും മാലദ്വീപിനും തിരുവനന്തപുരത്തു കോണ്‍സുലേറ്റ് ഉണ്ട്. എങ്കിലും പ്രവാസി മലയാളി സാന്നിധ്യം ഏറെയുള്ള ഒരുരാജ്യം ഇവിടെ കോണ്‍സുലേറ്റ് ആരംഭിക്കുന്നത് ആദ്യമായാണ്.
നിര്‍മ്മിക്കാനുദ്ദേശിക്കുന്ന കോണ്‍സുലേറ്റ് കെട്ടിടത്തിനു സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടു യുഎഇ സ്ഥാനപതി കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിനു കത്തു നല്‍കിയിരുന്നു. പ്രവാസികാര്യവകുപ്പ് മേല്‍നടപടികള്‍ക്കായി ആഭ്യന്തരവകുപ്പിനു കത്തു കൈമാറി. വേണ്ട നടപടിയെടുക്കാന്‍ മന്ത്രി രമേശ് ചെന്നിത്തല ഡിജിപിക്കു നിര്‍ദേശവും നല്‍കി. രണ്ടുവര്‍ഷം മുന്‍പുള്ള പ്രവാസി മലയാളി സെന്‍സസ് പ്രകാരം ഏറ്റവുമധികം പ്രവാസി മലയാളികളുള്ള രാജ്യമാണു യുഎഇ 5.07 ലക്ഷം. മൊത്തം പ്രവാസി മലയാളികളില്‍ 35% ആണിത്. കേരളത്തിന് ഏറ്റവുമധികം പ്രവാസി വരുമാനവും യുഎഇയില്‍നിന്നാണ്.
പ്രവാസികളോട് കൂടുതല്‍ കാരുണ്യം കാണിക്കാന്‍ നമ്മുടെ സര്‍ക്കാരുകളേക്കാള്‍ താത്പര്യം വിദേശ രാജ്യക്കാണെന്നത് ഒരു ദുഖസത്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (40 minutes ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (1 hour ago)

നിപ വൈറസ് : വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍  (1 hour ago)

സര്‍വ്വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (2 hours ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (2 hours ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (2 hours ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (3 hours ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (3 hours ago)

അന്യസംസ്ഥാനത്തൊഴിലാളികള്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു  (4 hours ago)

അഹമ്മാദാബാദ് വിമാനാപകടം അട്ടിമറിയോ ! സംശയമേറുന്നു !?  (4 hours ago)

കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...  (4 hours ago)

സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി  (5 hours ago)

ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...  (5 hours ago)

കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...  (5 hours ago)

Malayali Vartha Recommends