Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മസ്‌കത്തില്‍ കീശ ചോരാതെ പ്രവാസികള്‍ക്ക് ജീവിക്കാം

22 JUNE 2015 05:04 PM IST
മലയാളി വാര്‍ത്ത.

പ്രവാസികള്‍ക്ക് കുറഞ്ഞ ചെലവില്‍ ജീവിക്കാന്‍ കഴിയുന്ന ജി.സി.സി നഗരങ്ങളുടെ മുന്‍നിരയില്‍ മസ്‌കത്തും. അമേരിക്കന്‍ ധനകാര്യ സേവന കമ്പനിയായ മെര്‍സറിന്റെ 2015ലെ കോസ്റ്റ് ഓഫ് ലിവിങ് സര്‍വേ പ്രകാരം മസ്‌കത്ത് ജീവിതച്ചെലവ് കുറഞ്ഞ മേഖലയിലെ രണ്ടാമത്തെ നഗരമാണ്. കുവൈത്ത് സിറ്റിയും മസ്‌കത്തിനൊപ്പം ഇതേ സ്ഥാനം പങ്കിടുന്നുണ്ട്. ഏറ്റവും ജീവിത ചെലവ് കുറഞ്ഞ നഗരം ജിദ്ദയാണ്. 207 രാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തിയുള്ള സര്‍വേ റിപ്പോര്‍ട്ടില്‍ മസ്‌കത്തും കുവൈത്ത് സിറ്റിയും 117ാം സ്ഥാനമാണ് പങ്കിടുന്നത്. 151ാം സ്ഥാനത്താണ് ജിദ്ദയുള്ളത്.
പട്ടികയില്‍ 18ാം സ്ഥാനത്തുള്ള തെല്‍ അവീവാണ് മിഡിലീസ്റ്റില്‍ ഏറ്റവുമധികം ജീവിത ചെലവുള്ള നഗരം. 23ാം സ്ഥാനത്തുള്ള ദുബൈയാണ് തൊട്ടുപിന്നില്‍. അബൂദബി 33ാം സ്ഥാനത്തും ബെയ്‌റൂത്ത് 44ാം സ്ഥാനത്തുമുണ്ട്. മിഡിലീസ്റ്റിലെ മറ്റു പ്രധാന നഗരങ്ങളും റാങ്കിങ്ങിലെ സ്ഥാനവും ചുവടെ: അമ്മാന്‍ 54, റിയാദ് 71, മനാമ 91, ദോഹ99. എല്ലാ നഗരങ്ങളിലും ചെലവ് കഴിഞ്ഞ വര്‍ഷത്തേതിലും വര്‍ധിച്ചിട്ടുണ്ട്. മസ്‌കത്ത് കഴിഞ്ഞവര്‍ഷം 168ാം സ്ഥാനത്തും കുവൈത്ത് സിറ്റി 147ാം സ്ഥാനത്തുമായിരുന്നു. മേഖലയിലെ പ്രമുഖ കറന്‍സികളുടെയെല്ലാം വിനിമയ നിരക്ക് ഡോളര്‍ അടിസ്ഥാനമാക്കിയുള്ളതായതിനാലാണ് പട്ടികയില്‍ നഗരങ്ങളുടെ സ്ഥാനം മുകളിലേക്കായത്. ദുബൈയിലെയും അബൂദബിയിലെയും വര്‍ധിച്ച വാടകയും സര്‍വേയില്‍ പ്രതിഫലിച്ചിട്ടുണ്ടെന്ന് മെര്‍സറിലെ വിദഗ്ധര്‍ പറയുന്നു. ഇത് തുടര്‍ച്ചയായ 21ാം വര്‍ഷമാണ് മെര്‍സര്‍ കോസ്റ്റ് ഓഫ് ലിവിങ് സര്‍വേ പ്രസിദ്ധീകരിക്കുന്നത്.

സാധനങ്ങളുടെ വില, യാത്രാ ചെലവ്, വസ്ത്രങ്ങളുടെ ചെലവ് എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ അടിസ്ഥാനമാക്കി തയാറാക്കുന്ന സര്‍വേ ആസ്പദമാക്കിയാണ് പല മള്‍ട്ടിനാഷനല്‍ കമ്പനികളും മറ്റും തങ്ങളുടെ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നത്. ന്യൂയോര്‍ക്ക് നഗരത്തിലെ ചെലവുകളോട് മറ്റിടങ്ങളിലെ ചെലവുകള്‍ താരതമ്യപ്പെടുത്തിയാണ് പട്ടിക തയാറാക്കുന്നത്. നാണയമൂല്യമടക്കമുള്ളവ ഡോളറുമായാണ് താരതമ്യപ്പെടുത്താറ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പൗരന്മാരെ വിവിധ വിമാനങ്ങളിൽ നാട്ടിലെത്തിച്ചു....  (37 minutes ago)

പൂങ്കുഴലിയുടെ പത്തിക്കടിച്ച് കോടതി..! രാഹുലിന്റെ Password അങ്ങനെ എടുക്കണ്ട..!MLAയുടെ ഫോണിലെ നഗ്ന ദൃശ്യം കിടന്ന് ചീയുന്നു..!  (37 minutes ago)

ഇങ്ങോട്ട് താ ഡാ..മോദിയുടെ കാറിലെ പൂവ് വേണം, പെണ്ണുങ്ങളും ആണുങ്ങളും അടി..!വേദിയിൽ കയറിയ ഹൈബിയോട് മുട്ടൻ മോദിയുടെ ചോദ്യം..!ഇന്നലെ  (50 minutes ago)

കേരളത്തിൽ മാർച്ച് 17ന് ശേഷം ദക്ഷിണേന്ത്യൻ മേഖലകളിൽ ശക്തമായ മഴ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്  (57 minutes ago)

വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി  (1 hour ago)

ഒ.പി സമയം ദീർഘിപ്പിച്ച സുപ്രധാന ഉത്തരവ് മരവിപ്പിച്ച് സർക്കാർ...  (1 hour ago)

കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം  (1 hour ago)

ടിപ്പർ ലോറികൾ, സ്റ്റേജ് കാരിയർ വാഹനങ്ങൾ, മറ്റ് ഭാരവാഹനങ്ങൾ എന്നിവയുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി ഉയർത്തി...റോഡ് സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് ഡ്രൈവർമാർക്ക് ഗതാഗതവകുപ്പ് നിർദേശം ന  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് മുൻ മന്ത്രി ജി. സുധാകരൻ  (2 hours ago)

ബാല നടനായിരുന്ന ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്...  (3 hours ago)

സ്വര്‍ണവിലയില്‍ ഇടിവ്... പവന് 360 രൂപയുടെ കുറവ്  (3 hours ago)

ഗോവിന്ദൻ UNCLE ഇത് POCSO മൊണാലിസക്ക് 18 ആയില്ല ശിവൻകുട്ടിയുടെ ചെകിട്ട് പൊളിക്കാൻ പെണ്ണിന്റെ അച്ഛൻ കേരളത്തിൽ..!!  (4 hours ago)

മികച്ച ഭരണാധികാരിയും പ്രചോദിപ്പിക്കുന്ന നേതാവുമാണ് മോദിയെന്ന് മോഹൻലാൽ  (4 hours ago)

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നിർണായക മൊഴി നൽകി മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി, താൻ ആരുടെയും സാമ്പത്തിക വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ  (4 hours ago)

Malayali Vartha Recommends