Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്... എട്ടു കിലോ കടന്ന ഒരോ കിലോയ്ക്കും കൈ പൊള്ളും

29 JUNE 2015 10:09 AM IST
മലയാളി വാര്‍ത്ത.

എയര്‍ ഇന്ത്യയെ പറ്റിയുള്ള പരാതി പ്രവാഹത്തിനിടയില്‍ യാത്രക്കാര്‍ക്ക്‌മേല്‍ മറ്റൊരു പ്രഹരം. വിമാനത്തിനകത്തു കൊണ്ടുപോകുന്ന ഹാന്‍ഡ് ബാഗേജിന്റെ കാര്യത്തില്‍ എയര്‍ ഇന്ത്യ പുതിയ നിയമം കൊണ്ടു വന്നത്. ഹാന്‍ഡ് ബാഗേജിന് അധികചാര്‍ജ് ഈടാക്കുന്നതിനുള്ള വിമാനക്കമ്പനികളുടെ നീക്കം കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസമാണ് തടഞ്ഞത്. അതിന് തൊട്ടുപിന്നാലെയാണ് നിയമങ്ങള്‍ കര്‍ശനമാക്കിക്കൊണ്ടുള്ള അറിയിപ്പ് എയര്‍ ഇന്ത്യ പുറത്തിറക്കിയത്.
ജൂലായ് ഒന്നുമുതല്‍ എയര്‍ഇന്ത്യാ വിമാനങ്ങളില്‍ കൈയില്‍ കരുതാവുന്നത് പരമാവധി എട്ടുകിലോ വരുന്ന സാധനങ്ങള്‍ മാത്രമായിരിക്കും. വിമാനത്താവളങ്ങളിലെ ഡ്യൂട്ടിഫ്രീ സ്‌റ്റോറുകളില്‍നിന്ന് വാങ്ങുന്ന സാധനങ്ങള്‍ ഉള്‍പ്പെടെയായിരിക്കും ഇത്. ഡ്യൂട്ടിഫ്രീ ഷോപ്പുകളില്‍നിന്ന് വാങ്ങുന്ന സാധനങ്ങള്‍ ഇതുവരെ ഹാന്‍ഡ് ബാഗില്‍ യഥേഷ്ടം കൊണ്ടുപോകുമായിരുന്നു. പുതിയ നിബന്ധനയോടെ ഈ സൗകര്യമാണ് അവസാനിക്കുന്നത്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങളില്‍ ഹാന്‍ഡ് ബാഗേജ് ഏഴുകിലോ മാത്രമായിരിക്കും. എല്ലാ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുമുള്ള എയര്‍ ഇന്ത്യാ വിമാനങ്ങളിലും ഈ നിബന്ധന നിലവില്‍വരും. അധികംവരുന്ന സാധനങ്ങള്‍ക്ക് കിലോവിന് അറുപത് ദിര്‍ഹം വരെ ചാര്‍ജായി നല്‍കേണ്ടിവരും. യു.എ.ഇ.യിലെ ഏത് വിമാനത്താവളത്തില്‍നിന്ന് കയറുന്നവര്‍ക്കും ഇത് ബാധകമാണ്. കൊണ്ടുപോകാവുന്ന പെട്ടിക്കും അളവ് നിശ്ചയിച്ചിട്ടുണ്ട്.
55 സെന്റിമീറ്റര്‍ നീളവും (22 ഇഞ്ച്), 40 സെന്റിമീറ്റര്‍ (16 ഇഞ്ച്) വീതിയിലും കവിയരുത് കൈയില്‍ കൊണ്ടുപോകുന്ന ബാഗുകള്‍. ഈ ബാഗിന് പുറമേ ലാപ്‌ടോപ്, സ്ത്രീകള്‍ക്ക് ഹാന്‍ഡ് ബാഗ്, വിമാനത്തില്‍ ഉപയോഗിക്കാനായി കമ്പിളി, ഓവര്‍കോട്ട്, വായിക്കാനുള്ള പുസ്തകം പത്രമാസിക എന്നിവ, പിഞ്ചുകുട്ടികള്‍ക്കുള്ള ഭക്ഷണം, വീല്‍ചെയര്‍, ക്രച്ചസ്, വാക്കിങ് സ്റ്റിക്ക്, മടക്കാവുന്ന കുട, ഇന്‍ഹേലര്‍ ഉള്‍പ്പെടെയുള്ള അത്യാവശ്യമുള്ള മരുന്നുകള്‍ എന്നിവ എട്ടുകിലോ എന്ന വ്യവസ്ഥയില്‍പ്പെടുന്നില്ല.
ഇപ്പോള്‍ എയര്‍ഇന്ത്യ കാര്‍ഗോ ഇനത്തില്‍ 30 കിലോയും എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് 20 കിലോയുമാണ് ബാഗേജായി അനുവദിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (29 minutes ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (44 minutes ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (1 hour ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (1 hour ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (1 hour ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (1 hour ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (1 hour ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (2 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (2 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (2 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (2 hours ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (3 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (3 hours ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (3 hours ago)

Malayali Vartha Recommends