Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

കേരളത്തെ ഭീതിയിലാക്കിയ കരിപ്പൂര്‍ വിമാനാപകടത്തിന് ഇന്ന് ഒരു വയസ്സ്! ഒരു വർഷം പിന്നിടുമ്പോഴും അപകടകാരണം വ്യക്തമാക്കാതെ ഉദ്യോഗസ്ഥർ, എയർ ഇന്ത്യയുടെ നഷ്ടപരിഹാരം കിട്ടിയത് 79 പേര്‍ക്കു മാത്രം: സർക്കാരിന്റെ ചികിത്സാ സഹായം ഇന്നും വെറും വാഗ്ദാനം

07 AUGUST 2021 09:38 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ ഞെട്ടിച്ച കരിപ്പൂര്‍ വിമാന ദുരന്തം കഴിഞ്ഞിട്ട് ഒരുവർഷം പിന്നിടുകയാണ്. കേരളം കണ്ടതിൽ വെച്ച് ഏറ്റവും വിലയ വിമാന അപകടത്തിനാണ് കഴിഞ്ഞ ആഗസ്റ്റ് 7 ന് കരിപ്പൂര്‍ സാക്ഷിയായത്. കോവിഡ് മഹാമാരിയിൽ നിന്നും ജീവൻ രക്ഷിച്ച് ജന്മനാട്ടിലേക്ക് അഭയം തേടി എത്തിയവരാണ് അപകടത്തിൽപെട്ട നൂറോളം പേരും. 21 പേരുടെ ജീവന്‍ അപഹരിച്ച അപകടത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല.

2020 ഓഗസ്റ്റ് ഏഴിന് രാത്രിയായിരുന്നു നാടിനെ നടുക്കിയ വിമാന ദുരന്തം. 84 യാത്രക്കാരുമായി ദുബായില്‍നിന്ന് പറന്നിറങ്ങിയ എയര്‍ ഇന്ത്യാ എക്സ്പ്രസ് 1344 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം പത്താം നമ്പര്‍ റണ്‍വേയിലാണ് ലാന്‍ഡിങ്ങിന് അനുമതി നല്‍കിയത്.

വിമാനം 13-ാം റണ്‍വേയിലാണ് ലാന്‍ഡ് ചെയ്തത്. പ്രതീക്ഷകളും, സ്വപ്നങ്ങളുമായി 184 പേര്‍, കൂടെ 6 ജീവനക്കാരും. ലാന്റിങ്ങനായുള്ള പൈലറ്റിന്റെ ആദ്യ ശ്രമം പരാജയപ്പെടുകയായിരുന്നു. വീണ്ടും വിമാനം കരിപ്പൂരിന്റെ ആകാശത്ത് ഒരു തവണ കൂടി വട്ടമിട്ടു. രണ്ടാം തവണ ലാന്‍ഡിങ്ങിനിടെ ടേബിള്‍ ടോപ്പ് റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറി. ബാരിക്കേഡും മറികടന്ന് വിമാനം താഴ്ചയിലേക്ക് നിലം പതിച്ചു. വിമാനം രണ്ടായി പിളര്‍ന്നു. പൈലറ്റ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാഥെ, സഹ പൈലറ്റ് അഖിലേഷ് അടക്കം 21 പേര്‍ മരിച്ചു. 122 പേര്‍ക്ക് പരിക്കേറ്റു.

അപകടകാരണം പഠിക്കാന്‍ എയര്‍ ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയ്ക്ക് ചുമതല നല്‍കിയിരുന്നു. എന്നാല്‍ ഇത് വരെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. അപകടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനാല്‍ ഇരകള്‍ക്കുള്ള നഷ്ടപരിഹാരം വൈകുകയാണ്. മരിച്ചവരുടെ ആശ്രിതര്‍ക്ക് എയര്‍ ഇന്ത്യ പ്രഖ്യാപിച്ച സഹായധനം പൂര്‍ണമായി വിതരണം ചെയ്തിട്ടുമില്ല.

79 പേര്‍ക്കു മാത്രമാണ് പൂര്‍ണ നഷ്ടപരിഹാരം ലഭിച്ചത്. 79 പേര്‍ക്കായി 65.5 കോടി രൂപ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നഷ്ടപരിഹാരമായി നല്‍കി. ഗുരുതരമായി പരിക്കേറ്റ യാത്രക്കാരുടെ ചികിത്സ പൂര്‍ത്തിയാകാത്തതും, എയര്‍ ഇന്ത്യ എക്സ്പ്രസ് നല്‍കിയ സമ്മതപത്രം പലരും തിരിച്ചുനല്‍കാത്തതുമാണ് നഷ്ടപരിഹാര വിതരണം പൂര്‍ത്തിയാവാത്തതിന് കാരണമെന്നാണ് സൂചന.

കോവിഡ് രോഗഭീതിയിലും നാട്ടുകാരുടെയും പൊലീസിന്റെയും അഗ്‌നിരക്ഷാസേനയുടെയും ജീവന്‍ മറന്ന രക്ഷാപ്രവര്‍ത്തനമാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. എന്നാല്‍ മഴയും മഞ്ഞുമാണ് ദുരന്തത്തിന് വഴിയൊരുക്കിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പൈലറ്റിന്റെ ആദ്യ ലാന്‍ഡിങ് ശ്രമം പാളിയെന്നും രണ്ടാം ശ്രമത്തിലാണ് അപകടമെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

ദുരന്തം നടന്നിട്ട് ഒരു വര്‍ഷമായിട്ടും സര്‍ക്കാരിന്റെ ചികിത്സ സഹായം ഇന്നും വാഗ്ദാനം മാത്രമായി അവശേഷിക്കുകണെന്നാണ് അപകടത്തില്‍പ്പെട്ടവര്‍ അവകാശപ്പെടുന്നത്. വിമാനാപകടത്തില്‍ പരിക്കേറ്റ യാത്രക്കാരില്‍ പലരും വിവിധതരം ആരോഗ്യപ്രശ്നങ്ങളുടെ പിടിയിൽ തുടരുകയാണ്. അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ് ജോലി നഷ്ടമായവരും വര്‍ഷങ്ങളോളം ചികിത്സ തുടരേണ്ടവരും ഇക്കൂട്ടത്തിലുണ്ട്.

അപകടത്തില്‍ പരിക്കേറ്റ തോട്ടുമുക്കം സ്വദേശി കാക്കീരി ഷരീഫ നാസറിന് വേദനകളും അസ്വസ്ഥതകളും ഇപ്പോഴും തുടരുന്നുണ്ട്. ശരീര വേദന, സമനില നഷ്​ടപ്പെടുക, മാനസിക അസ്വസ്ഥത എന്നിവ കാരണം ഇപ്പോഴും ആശുപത്രികള്‍ കയറിയിറങ്ങുകയാണ് ഇവര്‍.

വിമാന യാത്ര ഇന്‍ഷുറന്‍സ് പ്രകാരം ഒരു കോടി രൂപയെങ്കിലും ലഭിക്കുന്നതിന് പകരമായി എയര്‍ ഇന്ത്യ ഏജന്‍റ്​ വഴി പത്തും പതിനഞ്ചും ലക്ഷം തന്ന് ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്നും ഭാര്യ മാനസിക അസ്വസ്ഥതതകള്‍ കാണിക്കുന്നുണ്ടെന്നും ശരീരം നേരെ നില്‍ക്കുന്നിലെന്നും നാലിലധികം ആശുപത്രികളില്‍ വ്യത്യസ്ത രോഗത്തിന് ചികിത്സിക്കുകയാണെന്നും ഭര്‍ത്താവ് നാസര്‍ പറയുന്നു.

വിമാനാപകടത്തില്‍ പാസ്പോര്‍ട്ടും പണവുമടങ്ങുന്ന സാധനങ്ങള്‍ നഷ്​ടപെട്ട വകയില്‍ രണ്ടര ലക്ഷത്തിലധികം രൂപയുടെ നഷ്ട്ടവുമുണ്ടായി. അപകടത്തെ തുടര്‍ന്ന് കൊണ്ടോട്ടി ആശുപത്രിയിലും പിന്നീട് ബീച്ച്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇതുവരെ അസുഖം ഭേദമായിട്ടില്ല. ശരിയായ നഷ്​ടപരിഹാരം ലഭിക്കാന്‍ നിയമവഴി സ്വീകരിക്കുവാൻ ഒരുങ്ങിയിരിക്കുകയാണ് ഈ കുടുംബം.


ഇതേ അവസ്ഥ തന്നെയാണ് പൂ​ക്കോ​ട്ടും​പാ​ടം കൂ​റ്റ​മ്പാറ സ്വ​ദേ​ശി നീ​ലാമ്പ്ര ഫി​ര്‍​ദൗ​സിന്റെ ഭാ​ര്യ ഷാ​ദി​യ ന​വാ​ല്‍. അ​പ​ക​ടം ന​ട​ന്ന സ​മ​യ​ത്തു​ണ്ടാ​യ കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്​​ദം കേ​ള്‍​വി​യെ ബാ​ധി​ച്ചു. സീ​റ്റ് ബെൽറ്റ് മു​റു​കി ര​ക്​​തം ക​ട്ട​പി​ടി​ച്ച​തിന്റെ പാ​ടു​ക​ള്‍ വ​ള​രെ​ക്കാ​ലം പ്ര​യാ​സ​മു​ണ്ടാ​ക്കി.

കാ​ഴ്ച​ തകരാറിനും ഇ​ടു​പ്പ്​ വേ​ദ​ന​ക്കും അ​പ​ക​ടം കാ​ര​ണ​മാ​യി. ഉ​റ​ക്ക​മി​ല്ലാ​യ്മ​യും മ​റ്റും ഷാ​ദി​യ​യെ​യും മ​ക​ന്‍ ആ​ദം ഫി​ര്‍​ദൗ​സി​നെ​യും ഇ​പ്പോ​ഴും അ​ല​ട്ടു​ന്നു. 2020 ഫെ​ബ്രു​വ​രി​യി​ലാ​ണ് അ​ബൂ​ദ​ബി​യി​ലു​ള്ള ഭ​ര്‍​ത്താ​വ് ഫി​ര്‍​ദൗ​സി​െന്‍റ അ​ടു​ത്തേ​ക്ക് പോ​യ​ത്. നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​േ​മ്ബാ​ഴാ​യി​രു​ന്നു ദു​ര​ന്തം. വി​മാ​ന​ത്തി​െന്‍റ പി​ന്‍​ഭാ​ഗ​ത്തെ സീ​റ്റി​ലാ​യി​രു​ന്ന​തി​നാ​ല്‍ സം​ഭ​വം ന​ട​ന്ന​യു​ട​ന്‍ കാ​ര്യ​മാ​യ പ​രി​ക്കൊ​ന്നും ക​ണ്ടി​രു​ന്നി​ല്ല.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഷാ​ദി​യ​യു​ടെ നെ​റ്റി​ക്ക് വേ​ദ​ന മാ​ത്ര​മാ​ണ് അ​ന്ന് അ​നു​ഭ​വ​പ്പെ​ട്ട​ത്. ആ​റു മാ​സ​ം മു​മ്പ് ​ ഭ​ര്‍​ത്താ​വി​െന്‍റ അ​ടു​ത്തേ​ക്ക്​ പോ​യ ഷാ​ദി​യ ഈ ​മാ​സം നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തും. അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കാ​ര്യ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ​യും ഇ​വ​ര്‍​ക്കും ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്ന് സ​ഹോ​ദ​ര​ന്‍ ഷാ​ഹി​ദ് ഫാ​റൂ​ഖി പ​റ​യുന്നു.


ദു​ര​ന്ത​ത്തി​െൻറ ഓ​ർ​മ പു​തു​ക്കാ​ൻ പ​രി​ക്കേ​റ്റ​വ​രും മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളും വാ​ർ​ഷി​ക​ദി​ന​മാ​യ ആ​ഗ​സ്​​റ്റ്​ ഏ​ഴി​ന് ഒ​രി​ക്ക​ൽ​കൂ​ടി ക​രി​പ്പൂ​രി​ലെ​ത്തും. വി​മാ​നാ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തു​ത​ന്നെ​യാ​ണ് ഇ​വ​ർ സം​ഗ​മി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ എം.​കെ. രാ​ഘ​വ​ൻ എം.​പി, ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ൽ.​എ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ, ശ​ശി ത​രൂ​ർ എം.​പി അ​ട​ക്ക​മു​ള്ള​വ​ർ ഓ​ൺ​ലൈ​നാ​യും സം​ബ​ന്ധി​ക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (1 hour ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (1 hour ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (1 hour ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (1 hour ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (1 hour ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (1 hour ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (1 hour ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (1 hour ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (2 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (2 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (4 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (4 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

Malayali Vartha Recommends