അവധിയില്‍ നാട്ടില്‍ പോയി തിരിച്ചു വരാന്‍ പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് നോര്‍ക്ക വഴി പലിശ രഹിത വായ്പ അനുവദിക്കണം; സംസ്ഥാന സര്‍ക്കാരിനോട് ആവശ്യവുമായി വാഫി- വഫിയ്യ ജിദ്ദ കമ്മിറ്റി

കൊറോണ വ്യാപനം നൽകിയ പ്രതിസന്ധി കാരണം അവധിയില്‍ നാട്ടില്‍ പോയി തിരിച്ചു വരാന്‍ പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് നോര്‍ക്ക വഴി പലിശ രഹിത വായ്പ അനുവദിക്കണമെന്ന് വാഫി- വഫിയ്യ ജിദ്ദ കമ്മിറ്റി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയുണ്ടായി. സൗദി അറേബ്യ ഉള്‍പ്പെടെ പല രാജ്യങ്ങളിലേക്കും ഇന്ത്യയില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ തന്നെ മൂന്നാമതൊരു രാജ്യത്ത് രണ്ടാഴ്ച താമസിക്കാനും കൊവിഡ് ടെസ്റ്റ്, ടിക്കറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് വരുന്ന ഭീമമായ സംഖ്യ ബഹു ഭൂരിഭാഗം പ്രവാസികള്‍ക്കും താങ്ങാന്‍ കഴിയാത്തതാണെന്നും യോഗം ചൂണ്ടിക്കട്ടിയിരുന്നു.
ഇക്കാരണത്താല്‍ തന്നെ പലരും പ്രവാസം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്നും ഇത് നാട്ടിലെ തൊഴിലില്ലായ്‌മ വര്‍ധിപ്പിക്കാനും അത് വഴി സാമ്പത്തിക പ്രതിസന്ധിക്കും കാരണമാവുമെന്നും യോഗം അഭിപ്രായപ്പെടുകയുണ്ടായി.
അതോടൊപ്പം തന്നെ ഇന്ത്യന്‍ പ്രവാസികള്‍ കൂടുതലുള്ള സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കാനുള്ള നയതന്ത്ര ശ്രമം തുടരണമെന്ന് യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ഷറഫിയ്യയില്‍ വെച്ച് നടന്ന യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ വേങ്ങൂര്‍ അധ്യക്ഷത വഹിച്ചു.
സാലിം ഹൈതമി യോഗം ഉദ്ഘാടനം ചെയ്തു. കെ.പി അബ്ദുറഹ്മാന്‍ ഹാജി പുളിക്കല്‍, ഹസ്സന്‍ കോയ പെരുമണ്ണ, സാലിം അമ്മിനിക്കാട്, മുഹമ്മദ് കല്ലിങ്ങല്‍, മുഹമ്മദ് ഈസ കാളികാവ്, സലീം കരിപ്പോള്‍, മുഹമ്മദ് ഓമശ്ശേരി, സിദ്ധീഖ്, അബ്ദുല്‍ അസീസ് കാളികാവ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.ജനറല്‍ സെക്രട്ടറി ദില്‍ഷാദ് കാടാമ്ബുഴ സ്വാഗതവും കുഞ്ഞാലി കുമ്മാളില്‍ നന്ദിയും പറഞ്ഞു.
https://www.facebook.com/Malayalivartha



























