Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

കൊവിഡ് ബാധിച്ച് മരിച്ച നിര്‍ദ്ധനരായ ഇന്ത്യക്കാരുടെ ആശ്രിതര്‍ക്ക് ധനസഹായവുമായി കുവൈത്ത് എംബസി

21 AUGUST 2021 12:23 AM IST
മലയാളി വാര്‍ത്ത

കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ച നിര്‍ദ്ധനരായ ഇന്ത്യക്കാരുടെ ആശ്രിതര്‍ക്ക് എംബസി പ്രഖ്യാപിച്ച ധനസഹായം, ഇതിനോടകം 97 കുടുംബങ്ങള്‍ക്ക് നല്‍കിയതായി സ്ഥാനപതി സിബി ജോര്‍ജ് പറഞ്ഞു. ഒരു ലക്ഷം രൂപയുടെ ധനസഹായം മൂന്നാഴ്ച മുമ്ബാണ് എംബസി പ്രഖ്യാപിച്ചത്. വളരെ പെട്ടെന്ന് തന്നെ ഇത് നടപ്പിലാക്കാന്‍ സാധിച്ചതില്‍ സ്ഥാനപതി സന്തോഷം പ്രകടിപ്പിച്ചു. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുന്നതായും അദ്ദേഹം അറിയിച്ചു.

അപകടത്തില്‍ പെട്ട് ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍, നാട്ടിലേക്ക് പോകാന്‍ പണമില്ലാതെ പ്രയാസപ്പെടുന്നവര്‍, തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍, വേണ്ടപ്പെട്ടവരുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ സാമ്ബത്തികമായി ബുദ്ധിമുട്ടുന്നവര്‍, ചെറിയ കുറ്റകൃത്യങ്ങളെ തുടര്‍ന്ന് കേസുകളില്‍ അകപ്പെട്ട് പിഴയടയ്ക്കാന്‍ സാധിക്കാത്തവര്‍ തുടങ്ങിയ വിഭാഗത്തിലുള്ള ഇന്ത്യക്കാര്‍ക്ക് കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നുള്ള സഹായത്തിനായി അപേക്ഷിക്കാം.
പ്രവാസികളുടെ വാക്‌സിനേഷന്‍, കുവൈറ്റിലേക്കുള്ള യാത്ര തുടങ്ങിയ വിഷയങ്ങളില്‍ എംബസി കുവൈറ്റ് അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രഖ്യാപനങ്ങളിലൂടെ കുവൈറ്റിന്റെ ഭാഗത്തുനിന്നുണ്ടായത് അനുകൂല പ്രതികരണമാണെന്നും സിബി ജോര്‍ജ് അറിയിച്ചു.
കോടതികള്‍, കാര്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ ഭാഷാ പ്രശ്‌നം നേരിടുന്നവരെ സഹായിക്കാന്‍ ദ്വിഭാഷികളെ ചുമതലപ്പെടുത്തും. വിവിധ തൊഴില്‍ ക്യാമ്ബുകളില്‍ തൊഴിലുടമകളുമായി ചേര്‍ന്ന് സാംസ്‌കാരിക പരിപാടികള്‍ നടത്തും. എംബസിയുടെ സാമൂഹ്യമാധ്യമ സംവിധാനങ്ങളിലൂടെ നിയമപരമായ പ്രശ്‌നങ്ങളില്‍ ചോദ്യോത്തരപംക്തി തുടങ്ങും.
ഗാര്‍ഹിക തൊഴിലാളികളുടെ നിയമനം കാര്യക്ഷമമാക്കുന്നത് ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ മാനവശേഷി അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉന്നയിച്ചിരുന്നു. ഇന്ത്യ കരിമ്ബട്ടികയില്‍ പെടുത്തിയ കുവൈറ്റ് കമ്ബനികളെക്കുറിച്ച് അധികൃതരുമായി ചര്‍ച്ച നടത്തുകയും, പട്ടിക കൈമാറുകയും ചെയ്തു. എംബസിയുമായി സഹകരിക്കാത്ത സ്‌പോണ്‍സര്‍മാരുടെ ലിസ്റ്റും തയ്യാറാക്കിയിട്ടുണ്ടെന്നും, ഇവരുടെ വിശദാംശങ്ങള്‍ ഉടന്‍ എംബസി പുറത്തുവിടുമെന്നും സ്ഥാനപതി വ്യക്തമാക്കി.
ഇത്തരം സ്‌പോണ്‍സര്‍മാരുമായുള്ള ഇടപാടുകളില്‍ ശ്രദ്ധ പുലര്‍ത്തണം. കുവൈറ്റിലെ നീറ്റ് പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് ഉടന്‍ മറുപടി ലഭിക്കുന്നതിന് എംബസിയുടെ ദ്രുതകര്‍മ്മ സേവന വിഭാഗം മുഴുവന്‍ സമയത്തും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എംബസിയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സന്നദ്ധസംഘത്തിലേക്ക് മുമ്ബ് ആവശ്യപ്പെട്ടതുപ്രകാരം ഭൂരിഭാഗം സംഘടനകളും തങ്ങളുടെ പ്രതിനിധികളെ നിര്‍ദ്ദേശിച്ച് കഴിഞ്ഞതായും, ഇത് പരിശോധിച്ച് വരികയാണെന്നും സ്ഥാനപതി വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (1 hour ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (1 hour ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (1 hour ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (1 hour ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (1 hour ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (1 hour ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (1 hour ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (1 hour ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (2 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (2 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (4 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (4 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

Malayali Vartha Recommends