ഓണകിറ്റിൽ ഗുരുതര അഴിമതി!! കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഏലം നിലവാരം കുറഞ്ഞത്, ഇതിന് പിന്നിൽ ഇടനിലക്കാർ... ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്: ആരോപണം ഉയര്‍ന്ന സ്ഥിതിക്ക് പരിശോധിക്കുമെന്ന മറുപടിയുമായി മന്ത്രി ജി ആര്‍ അനില്‍

ഇത്തവണത്തെ ഓണക്കിറ്റില്‍ ഗുരുതര അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഏലം നിലവാരം കുറഞ്ഞതാണെന്ന് വി ഡി സതീശന്‍ ആരോപിച്ചു. തമിഴ്നാട്ടിലെ ഇടനിലക്കാരാണ് ഇതിന് പിന്നിലെന്നും വി ഡി സതീശന്‍ പറഞ്ഞു.
സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് ചികിത്സക്ക് പണം ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അനുവദിക്കാന്‍ കഴിയില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസമാണിറങ്ങിയത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ എ പി എല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് കൊവിഡ് ചികിത്സയും കൊവിഡാനന്തര ചികിത്സയും ഇനി പണം ഈടാക്കിയായിരിക്കും.
എന്നാൽ, ഓണകിറ്റിലെ ഏലത്തിന് ഗുണനിലവാരമില്ലെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടി പറഞ്ഞ് മന്ത്രി ജി ആര്‍ അനില്‍. വി ഡി സതീശന്റെ ആരോപണം വാസ്തവ വിരുദ്ധമാണ്. ആരോപണം തള്ളിക്കളയേണ്ടതാണെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.
എന്നാല്‍ ആരോപണം ഉയര്‍ന്ന സ്ഥിതിക്ക് പരിശോധിക്കാമെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. കണ്‍സ്യൂമര്‍ ഫെഡ് വഴി സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്ന് നേരിട്ടാണ് ഏലം ശേഖരിച്ചത്.
പുറത്ത് നിന്നുള്ള ഏജന്‍സികള്‍ക്ക് അതില്‍ ഒരു പങ്കുമില്ല. കിറ്റ് വിതരണം ശരിയായി നടന്നിട്ടുണ്ട്. 71 ലക്ഷം പേര്‍ കിറ്റുകള്‍ വാങ്ങി. നേരിട്ട് കൊണ്ടുപോയി കൊടുത്തിട്ടുള്ള കിറ്റുകളുടെ കണക്ക് കൂടി ഉള്‍പെടുത്താന്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























