Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

പ്രവാസികൾക്ക് കേരളത്തനിമയാർന്ന രുചിക്കൂട്ടുകൾ പകർന്ന കൂട്ടുകാരൻ; സിനിമ നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദ് ഗുരുതരാവസ്ഥയില്‍, ഭാര്യ മരിച്ചത് ഒരാഴ്ച മുന്‍പ്! അദ്ദേഹത്തിനു വേണ്ടി പ്രാർഥിക്കണമെന്ന് അഭ്യർത്ഥിച്ച് നിർമാതാവ് നൗഷാദ് ആലത്തൂർ, പ്രാർത്ഥനയോടെ പ്രവാസികളും...

26 AUGUST 2021 12:56 PM IST
മലയാളി വാര്‍ത്ത

സിനിമ നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദ് ഗുരുതരാവസ്ഥയില്‍. തിരുവല്ലയിലെ സ്വകാര്യആശുപത്രിയിൽ വെന്റിലേറ്ററിലാണ് നൗഷാദെന്നും ഏവരും അദ്ദേഹത്തിനു വേണ്ടി പ്രാർഥിക്കണമെന്നും നിർമാതാവ് നൗഷാദ് ആലത്തൂർ അറിയിക്കുകയുണ്ടായി.

''എന്‍റെ പ്രിയ സുഹൃത്ത് ഷെഫ് പ്രൊഡ്യൂസറും ആയ നൗഷാദ് അദ്ദേഹത്തിന്‍റെ ആരോഗ്യനില വളരെ ഗുരുതരമാണ് ഇപ്പോൾ തിരുവല്ല ഹോസ്പിറ്റലിൽ വെൻറിലേറ്റർ ഇൽ ആണ് അദ്ദേഹത്തിനു വേണ്ടി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം. രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്‍റെ ഭാര്യ നമ്മളെല്ലാം വിട്ടുപിരിഞ്ഞ പോയത് ഒരു മകൾ മാത്രമാണ് ഇവർക്കുള്ളത്'' ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു

കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് നൗഷാദ്. രുചിലോകത്ത് കൈയൊപ്പ് പതിപ്പിച്ചൊരു താരമാണ് ഷെഫ് നൗഷാദ്. നൗഷാദിന് തിരുവല്ലയിൽ ഹോട്ടലും കാറ്ററിങ് സര്‍വീസും ഉണ്ട്.

അതേസമയം പ്രവാസികളുടെ നാവിൽ കേരളത്തിന്റെ തനതു രുചി പകർന്ന് നൽകിയ ഇദ്ദേഹത്തിന് കുവൈറ്റിലും ബഹ്‌റൈനിലും ദുബായിലുമായി നൗഷാദ് സിഗ്നേച്ചർ റെസ്റ്റോറെന്റ് എന്ന പേരിൽ റെസ്റ്റോറെന്റ് ഉണ്ട്. ഇത് പ്രവാസികൾക്കിടയിൽ പ്രമുഖമായ ഒന്നാണ്. പരമ്പരാഗത ശൈലിയില്‍, തനി കേരളീയ അന്തരീക്ഷത്തിന്റെ സുഖം പകരുന്ന അകത്തളങ്ങളുള്ള രീതിയിലാണ് നൗഷാദ് തന്റെ ദുബായിലെ റെസ്റ്റോറന്റ് ഒരുക്കിയിട്ടുള്ളത്. സാഹിത്യലോകത്തെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകളെ ആസ്പദമാക്കിയുള്ള പ്രമേയത്തിലാണ് ഉള്‍വശം സജ്ജീകരിച്ചിരിക്കുന്നത്. റംസാന്റെ പുണ്യ മാസത്തില്‍ 30 ല്‍ പരം രുചിയൂറും വിഭവങ്ങളുമായാണ് കുവൈറ്റിലെ ഫര്‍വാനിയയില്‍ 2018ല്‍ തുറന്ന ഷെഫ് നൗഷാദ്സ് സിഗ്നേച്ചര്‍ റസ്റ്റോറന്റ് പ്രവാസികളുടെ പ്രിയ ഇടമാണ്.

നിര്‍മ്മാതാവ് ആന്‍റോ ജോസഫ് അടക്കമുള്ളവര്‍ ആശുപത്രിയില്‍ എത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞിട്ടുണ്ട്. സിനിമാ നിർമ്മാണത്തോടൊപ്പം ഏറെ നാളായി പാചകരംഗത്ത് സജീവമായുള്ള നൗഷാദ് തിരുവല്ലയിൽ ഹോട്ടലും കാറ്ററിങ് സര്‍വീസും നടത്തുന്നുമുണ്ട്. ടിവി ചാനലുകളിൽ പാചക പരിപാടികളും അവതരിപ്പിക്കാറുണ്ടായിരുന്നു അദ്ദേഹം.

അതോടൊപ്പം തന്നെ മുൻപ് കാറ്ററിംങ്​ ബിസിനസുള്ള താൻ അവിചാരിതമായാണ്​ നിർമാതാവ്​ ആയത് എന്ന് മുൻപ് ഒരു അഭിമുഖത്തിൽ ഇദ്ദേഹം വ്യക്തമാക്കിയിരുന്നു​. തനറെ അയൽക്കാരനായ ബ്ലസി ആദ്യമായി ചെയ്യാൻ ഒരുങ്ങിയ പ്രൊജക്​ടുമായി നിർമാതാക്കളെ അന്വേഷിച്ച്​ നടന്നപ്പോൾ പലരും അതിന്​ തയ്യാറായില്ല. അങ്ങനെയാണ്​ സേവി മനോമാത്യുവിനൊപ്പം ‘കാഴ്​ച്ച’ എന്ന മമ്മൂട്ടി ചിത്രം ചെയ്​തത്​. ആദ്യചിത്രം വൻ വിജയമായതോടെ പ്രമുഖർ പിന്നാലെയെത്തി. അങ്ങനെയാണ്​ നിരവധി ഹിറ്റ്​ സിനിമകൾ ചെയ്തും. എന്നാൽ സ്​പയിനിൽ ഷൂട്ട്​ ചെയ്​ത ‘സ്​പാനിഷ്​ മസാല’ എന്ന ചിത്രം ചെയ്​തപ്പോൾ ​ആറുകോടിയോളം നഷ്​ടമായി എന്നും അദ്ദേഹം വെളിപ്പെടുത്തി.

സ്​പയിനിലെ പ്രൊഡക്ഷൻ യൂണിറ്റിന്റെ നിസഹകരണത്താൽ സംഭവിച്ചതായിരുന്നു അത് എന്നും അദ്ദേഹം പറയുകയുണ്ടായി​. നഷ്​ടം സംഭവിച്ചിട്ടും പിന്തിരിയാതെ വീണ്ടും സിനിമ ചെയ്യാൻ തയ്യാറായപ്പോൾ ദുരനുഭവങ്ങൾ ഉണ്ടായി. പുതിയൊരു ​പ്രൊജക്​ടിനെ കുറിച്ച്​ പറയാൻ ഒരു പ്രമുഖ യുവതാരത്തി​​​​ന്റെ ഫോണിൽ പത്ത്​ തവണ വിളിച്ചിട്ടും എടുത്തില്ല. ഇത്തരത്തിലുള്ള നിരവധി അനുഭവങ്ങൾ. പലതവണ ഇത്തരം അവസ്ഥകൾ ഉണ്ടായപ്പോൾ സിനിമാനിർമ്മാണം നിർത്തി.

സംവിധായകരിൽ പലരും തങ്ങളുടെ പടത്തിന്റെ നിർമ്മാണ ചുമതല സ്വയം ഏറ്റെടുക്കുകയും ചെയ്യുന്നത്​ ട്രെൻഡായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതും വിവിധ ചൂഷണങ്ങൾക്ക്​ കാരണമായിട്ടുണ്ട്​. കുവൈത്തിലും ബഹ്​റൈനിലും ഇപ്പോൾ തനറെ നേതൃത്വത്തിലുള്ള ​ ഹോട്ടലുകൾ പ്രവർത്തിക്കുന്നതായും കാറ്ററിംങ്​ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ സംതൃപ്​തി ഏറെയുണ്ടെന്നും ഷെഫ്​ നൗഷാദ്​ അന്ന് വെളിപ്പെടുത്തിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (37 minutes ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (43 minutes ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (44 minutes ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (47 minutes ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (52 minutes ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (52 minutes ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (58 minutes ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (1 hour ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (2 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (2 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (3 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (3 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

Malayali Vartha Recommends