സ്‌കൂളിലേക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് യുഎഇ ഭരണകൂടം

യുഎഇയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത 12 നും 18 നും വയസിന് ഇടയില്‍ പ്രായമുള്ള കുട്ടികള്‍ ക്ലാസുകളിലേക്കെത്തുമ്‌ബോള്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും ജീവനക്കാരും പാലിക്കേണ്ട വ്യവസ്ഥകള്‍ വ്യക്തമാക്കി പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം നിര്‍ദ്ദേശിച്ചിരിക്കുന്നത്.
സ്‌കൂള്‍ പ്രവേശനത്തിന്റെ തുടക്കത്തില്‍ എല്ലാ പ്രായത്തിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കും തുടക്കത്തില്‍ 96 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് പിസിആര്‍ ടെസ്റ്റ് ഫലം ഉണ്ടായിരിക്കണം. ആദ്യ മാസത്തില്‍, 12-18 പ്രായത്തിലുള്ള ഗ്രൂപ്പിലെ എല്ലാ വിദ്യാര്‍ത്ഥികളുംപ്രതിരോധ കുത്തിവയ്പ്പ് എടുത്താലും ഇല്ലെങ്കിലും ഓരോ രണ്ടാഴ്ച കൂടുമ്‌ബോഴും പിസിആര്‍ പരിശോധന നടത്തണം.
ആദ്യ മാസത്തിനുശേഷം, 12-18 വയസ് പ്രായമുള്ള വാക്‌സിന്‍ എടുക്കാത്ത കുട്ടികള്‍ പ്രതിവാര പിസിആര്‍ ടെസ്റ്റ് നടത്തണം. വിദൂര വിദ്യാഭ്യാസം എല്ലാവര്‍ക്കും സാധ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു. കോവിഡ് വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും മാത്രമെ സ്‌കൂളുകളിലേക്ക് പ്രവേശനം ഉണ്ടാകൂവെന്നും യുഎഇ ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























