Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

അവരെ കയ്യില്‍ കിട്ടിയാലുണ്ടല്ലോ... വിവാഹത്തിന് സഹായിക്കാം എന്ന് വാക്ക് നല്‍കി അതും വിശ്വസിച്ചിരുന്ന കുടുംബത്തെ പറ്റിച്ച് ഒരുകൂട്ടര്‍; പിന്നെയൊന്നും നോക്കാതെ യുവതിക്ക് സഹായവുമായി സുരേഷ് ഗോപി; കല്യാണസാരിയും ഒരു ലക്ഷം രൂപയുടെ ചെക്കും സുരേഷ് ഗോപി കൈമാറി; കണ്ണ് നിറഞ്ഞ് കുടുംബം

31 AUGUST 2021 08:44 AM IST
മലയാളി വാര്‍ത്ത

നടനും എംപിയുമായ സുരേഷ് ഗോപിയുടെ സഹായ ഹസ്തങ്ങളാണ് അടുത്തിടെ വാര്‍ത്തകളില്‍ നിറയുന്നത്. പഠിക്കാന്‍ ഫോണില്ലാത്ത പെണ്‍കുട്ടിയ്ക്ക് വീട്ടിലെത്തി ഫോണ്‍ നല്‍കിയ വാര്‍ത്ത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് സുരേഷി ഗോപിയുടെ മറ്റൊരു ഇടപെടലും ചര്‍ച്ചയാകുന്നത്. വിവാഹ സഹായം നല്‍കാം എന്നു പറഞ്ഞവര്‍ പിന്‍മാറിയതോടെ ഒരു കുടുംബം പ്രതിസന്ധിയിലായി. വിവാഹത്തിനു പണമില്ലാതെ ബുദ്ധിമുട്ടിയ നിര്‍ധന യുവതിക്കു കൈത്താങ്ങായി സുരേഷ് ഗോപി ഓടിയെത്തി.

ഇടുക്കി ദേവികുളം ഹൈസ്‌കൂളിനു സമീപം വീടും സ്ഥലവും സ്വന്തമായി ഇല്ലാത്തതു മൂലം പിഡബ്ല്യുഡി ഉപേക്ഷിച്ച ഷെഡില്‍ വര്‍ഷങ്ങളായി താമസിച്ചു വരുന്ന യുവതിക്കാണ് വിവാഹ സഹായവുമായി സുരേഷ് ഗോപി എംപി എത്തിയത്.

 



സെപ്റ്റംബര്‍ 9നാണു വിവാഹം നിശ്ചയിച്ചത്. എന്നാല്‍ വിവാഹത്തിനു സഹായം വാഗ്ദാനം ചെയ്തവര്‍ പിന്‍മാറിയത് മൂലം വിവാഹം നടക്കില്ല എന്ന അവസ്ഥയിലായി. പിതാവ് 21 വര്‍ഷം മുന്‍പ് മരിച്ചതാണ്. അമ്മ താല്‍ക്കാലിക ജോലി ചെയ്തു ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണു കുടുംബം കഴിഞ്ഞിരുന്നത്.

കോവിഡ് പ്രതിസന്ധി ഉണ്ടായതോടെ രണ്ട് വര്‍ഷമായി അമ്മയ്ക്കു ജോലിയും നഷ്ടപ്പെട്ടു. ഇവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ ദേവികുളം പൊലീസ് സ്‌റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ സിന്ധു പുരുഷോത്തമനും, എസ്‌ഐ അശോകനും സുരേഷ് ഗോപി എംപിയെ ഫോണില്‍ ചെയ്തു കാര്യങ്ങള്‍ ധരിപ്പിച്ചു. തുടര്‍ന്ന് ബിജെപി ഇടുക്കി ജില്ലാ നേതൃത്വവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ മനസ്സിലാക്കി അദ്ദേഹം.

 



ഇന്നലെ അടൂരില്‍ നിന്നു എറണാകുളത്തേക്കുള്ള പോകുന്നതിനിടെ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ എത്തുകയായിരുന്നു. ഈ സമയം യുവതി ഇവിടെ എത്താന്‍ ഇടുക്കി ബിജെപി നേതൃത്വത്തിനോട് സുരേഷ് ഗോപി നിര്‍ദേശിച്ചിരുന്നു. ക്ഷേത്ര മൈതാനത്തു വച്ച് വിവാഹത്തിനാവശ്യമായ കല്യാണസാരിയും ഒരു ലക്ഷം രൂപയുടെ ചെക്കും സുരേഷ് ഗോപി കൈമാറി.

ബിജെപി ഇടുക്കി ജില്ല പ്രസിഡന്റ് കെ.എസ്.അജി, ജില്ല ജനറല്‍ സെക്രട്ടറി വി.എന്‍.സുരേഷ്, ജില്ല സെക്രട്ടറിയും ദേവികുളം മണ്ഡലം പ്രഭാരിയുമായ കെ.ആര്‍. സുനില്‍കുമാര്‍, പൊലീസ് ഉദ്യോഗസ്ഥരായ അശോകന്‍, സിന്ധു പുരുഷോത്തമന്‍ എന്നിവര്‍ പങ്കെടുത്തു.

 



ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഇല്ലെന്ന സങ്കടം വിളിച്ചറിയിച്ച വിദ്യാര്‍ഥിനിയുടെ വീട്ടില്‍ അപ്രതീക്ഷിത അതിഥിയായി സുരേഷ് ഗോപി എത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഫോണും പലഹാരവും നല്‍കിയ എംപി വിദ്യാര്‍ഥിനിയുടെ വീടുനിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സഹായവും വാഗ്ദാനം ചെയ്താണു കഴിഞ്ഞ ദിവസം മടങ്ങിയത്. എസ്എസ്എല്‍സി ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഇല്ലാത്ത വിദ്യാര്‍ഥിനി ഒരാഴ്ച മുന്‍പാണ് സുരേഷ് ഗോപിയെ ഫോണില്‍ വിളിച്ച് സങ്കടം അറിയിച്ചത്.

വഴിയുണ്ടാക്കാമെന്ന് പറഞ്ഞെങ്കിലും തന്റെ വീട്ടു പരിസരത്തെ ചെളി നിറഞ്ഞ വഴിയിലൂടെ മലയാളത്തിന്റെ പ്രിയ നടന്‍ വരുമെന്ന് വിദ്യാര്‍ഥിനി ഒട്ടും പ്രതീക്ഷിച്ചില്ല. എന്നാല്‍, ഇന്നലെ ഫോണുമായി അദ്ദേഹം നേരിട്ട് എത്തിയപ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം. കൊച്ചിയില്‍നിന്നു വാങ്ങിയ പലഹാരങ്ങളും അദ്ദേഹം കരുതിയിരുന്നു. പാതിവഴിയില്‍ നിലച്ച വീടു നിര്‍മാണം പൂര്‍ത്തിയാക്കാന്‍ തന്റെ ട്രസ്റ്റ് സഹായിക്കുമെന്നും വിവരം പിന്നാലെ അറിയിക്കാമെന്നും പറഞ്ഞാണ് സുരേഷ് ഗോപി മടങ്ങിയത്.

 

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (38 minutes ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (44 minutes ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (45 minutes ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (48 minutes ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (53 minutes ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (53 minutes ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (59 minutes ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (1 hour ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (2 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (2 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (3 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (3 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

Malayali Vartha Recommends