ആരോഗ്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ കുവൈത്തില്‍ കുട്ടികളുടെ വിനോദ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചുആരോഗ്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ കുവൈത്തില്‍ കുട്ടികളുടെ വിനോദ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു

ആരോഗ്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ കുവൈത്തില്‍ കുട്ടികളുടെ വിനോദ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഷോപ്പിങ് മാളുകളിലെ കളി സ്ഥലങ്ങളിലും ഇന്‍ഡോര്‍ ഗെയിം ഹാളുകളിലും ബുധനാഴ്ച രാവിലെ മുതല്‍ നല്ല തിരക്ക് അനുഭവപ്പെട്ടു. തുടക്കത്തില്‍ കുട്ടികളെ ആകര്‍ഷിക്കാന്‍ ഗെയിം സെന്ററുകള്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാരും സന്ദര്‍ശകരും ഉള്‍പ്പെടെ അകത്ത് പ്രവേശിക്കുന്നവരുടെ ശരീര താപനില പരിശോധിക്കുന്നുണ്ട്. സാമൂഹിക അകലം ഉറപ്പുവരുത്താന്‍ ആദ്യ ഘട്ടത്തില്‍ 50 ശതമാനം ശേഷിയിലാണ് പ്രവര്‍ത്തനം. കുട്ടികളെ കാത്തിരിക്കുന്ന രക്ഷിതാക്കള്‍ക്കും സ്ഥാനം നിശ്ചയിച്ചുനല്‍കി.സാമൂഹികഅകലം പാലിക്കണം, മാസ്‌ക് ധരിക്കണം തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നെന്ന് ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രാലയം.
https://www.facebook.com/Malayalivartha

























