ഇത്തരം കാര്യങ്ങളില്‍ കരുതിയിരിക്കണം, ഖത്തറിലെ പ്രവാസികള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്
ഇത്തരം കാര്യങ്ങളില്‍ കരുതിയിരിക്കുക, ഖത്തറിലെ പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി. അസമില്‍ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് അറബ് രാജ്യങ്ങളിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വിവിധ തരത്തിലുള്ള പ്രതികരണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രവാസികള്‍ക്ക് ഇന്ത്യന്‍ എംബസി മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യക്കെതിരെ തെറ്റായ പ്രചാരണങ്ങളിലൂടെ വിദ്വേഷം വളര്‍ത്താനുള്ള ബോധപൂര്‍വവും ദുരുദ്ദേശപരവുമായ ശ്രമങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതായി ഖത്തര്‍ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്കി. ഇത്തരം വ്യാജ വാര്‍ത്തകളെയും വീഡിയോകളെയും പ്രവാസികള്‍ കരുതിയിരിക്കണമെന്നും ദുരുദ്ദേശ ശ്രമങ്ങള്‍ക്ക് ഇരയാകരുതെന്നും പ്രവാസി ഇന്ത്യക്കാരോട് എംബസി ആവശ്യപ്പെട്ടിരിക്കുകയാണ്.
ഐക്യവും സൗഹാര്‍ദ്ദവും നിലനിര്‍ത്തി മുന്നോട്ടുപോകാന്‍ എല്ലാവരും തയ്യാറാകണമെന്നും എംബസി പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു. ഇന്ത്യന്‍ ഉല്പന്നങ്ങള് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് അറബ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ക്യാംപയിനും ആരംഭിച്ചിരുന്നു. ഇതിന്റെ ഗൗരവം മുന്നില്‍ കണ്ടാണ്ട്വിറ്ററിലൂടെ ഖത്തറിലെ പ്രവാസികള്‍ക്കായി ഇത്തരം ഒരു മുന്നറിയിപ്പ് ഇന്ത്യന്‍ എംബസി പുറത്തുവിട്ടത്.
അതേസമയം കൊവിഡ് വാക്സിന് രണ്ടാം ഡോസ് സ്വീകരിച്ച് എട്ടുമാസം പൂര്‍ത്തിയായ 50ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ബൂസ്റ്റര്‍ ഡോസിനായി വൈകാതെ ക്ഷണം ലഭിച്ച് തുടങ്ങുമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സെപ്റ്റംബര്‍ 15 മുതലാണ് ഖത്തറില്‍ ഹൈ റിസ്ക് വിഭാഗങ്ങള്‍ക്ക് കോവിഡ് വാക്സിന്റെ മൂന്നാം ഡോസ് നല്കി തുടങ്ങിയത്. 65 വയസ്സ് പിന്നിട്ടവര്‍, മാറാരോഗങ്ങള്‍ കാരണം രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായിരുന്നു ആദ്യ ഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കിയത്. ഇത് 15 ദിവസം പിന്നിട്ടതിന് പിന്നാലെയാണ് അടുത്ത വിഭാഗമായ 50ന് മുകളില്‍ പ്രായമുള്ളവര്‍ക്കും അധിക പ്രതിരോധ കുത്തിവെപ്പ് നല്കാന് തീരുമാനമായത്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha