Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

അമ്മയുടെ ശസ്ത്രക്രിയ കഴിഞ്ഞ് സാധരണ ജീവിതത്തിലേയ്ക്ക് മടങ്ങി; സഹായ ഹസ്തം നീട്ടി പ്രവാസി... ദുബായിലെ ജോൺസൺ ടെക്നിക്കൽ സർവീസ് സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ച്, യുവതി കരണത്ത് അടിച്ച് അപമാനിച്ച സെക്യൂരിറ്റി ജീവനക്കാരൻ റിങ്കു

23 OCTOBER 2021 04:05 PM IST
മലയാളി വാര്‍ത്ത

സ്‌കൂട്ടര്‍ മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ടതിന് യുവതി കരണത്തടിച്ച് അപമാനിച്ച സെക്യൂരിറ്റി ജീവനക്കാരൻ റിങ്കുവിനെ ഓർക്കാത്ത മലയാളികൾ ഇല്ല. മലയാളികൾ ഒന്നടങ്കം പിന്തുണ നൽകിയ ആലപ്പുഴ മാവേലിക്കര സ്വദേശിയായ 29കാരൻ ഒടുവിൽ ദുബായിൽ എത്തി.

പൊതുജനങ്ങളു‌ടെ മുമ്പിൽ അകാരണമായി അപമാനിക്കപ്പെട്ട റിങ്കുവിന്റെ അവസ്ഥയിൽ മനംനൊന്ത് പ്രവാസിയായ കോഴിക്കോട് പന്തീരങ്കാവ് രാമനാട്ടുകര സ്വദേശി ബൈജു ചാലിൽ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോൺസൺ ടെക്നിക്കൽ സർവീസ് (ജെടിഎസ്) എന്ന എൻജിനീയറിങ് സ്ഥാപനത്തിൽ ജോലി നൽകി സഹായിക്കുകയായിരുന്നു. ഇതേ സ്ഥാപനത്തിലെ മാനേജിങ് പാർട്ണറാണ് ബൈജു.


2018 ലായിരുന്നു ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായിരുന്ന റിങ്കുവിനെ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ കൊയിലാണ്ടി കാവിൽദേശം സ്വദേശി ആര്യ കരണത്ത് അടിച്ചത്. കാർ പാർക്കിങ് ഏരിയയിൽ യുവതി വച്ച സ്കൂട്ടർ ആശുപത്രി അധികൃതരുടെ നിർദ്ദേശ പ്രകാരം നീക്കി വച്ചതിൽ അരിശം പൂണ്ടായിരുന്നു ആളുകൾ നോക്കി നിൽക്കെ റിങ്കുവിനെ മുഖത്തടിച്ചത്.

എന്നാൽ ഇതിനെതിരെ പ്രതികരിക്കാനോ, രോഷാകുലനാകാനോ റിങ്കു മുതിർന്നില്ല. ഇതോടെ സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ പ്രചരിക്കാൻ തുടങ്ങി. സംഭവം വൻ വിവാദമാവുകയും ചെയ്തു. ആശുപത്രി അധികൃതരും നാട്ടുകാരും കോളജ് വിദ്യാർഥികളും മാധ്യമങ്ങളും ഇടപെട്ട് പൊലീസിനെ സമീപിച്ച് കേസ് ഫയൽ ചെയ്യുകയും ചെയ്തു.

കോവിഡ് 19 കാരണം കേസിന്റെ വിചാരണ നീണ്ടുപോയെങ്കിലും ആശുപത്രി അധികൃതരുടെ പൂർണ പിന്തുണയോടെ റിങ്കു ജോലിയിൽ തുടർന്നു. നാനാഭാഗങ്ങളിൽ നിന്ന് റിങ്കുവിന് സഹായവാഗ്ദാനങ്ങൾ ഉണ്ടായി. അതിനിടയിലായിരുന്നു ബൈജു ചാലിലിൽ ദുബായിൽ ജോലി വാഗ്‌ദാനം ചെയ്തത്.

 

 

 

ഹോസ്റ്റൽ വാർ‍ഡനായിരുന്ന അമ്മയുടെ ഹൃദയ ശസ്ത്രക്രിയ കാരണം ഉ‌‌‌ടൻ യുഎഇയിൽ ജോലിയിൽ പ്രവേശിക്കാനായില്ല. നല്ല മനസിന്റെ ഉടമകളായ പലരുടെയും സഹായം കൊണ്ട് ശസ്ത്രക്രിയ കഴിഞ്ഞു അമ്മ സാധാരണ ജീവിതത്തിലേക്ക് വന്നതോടെയാണ് ജെടിഎസിൽ ഇലക്ട്രിക്കൽ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്.

കർണാടകയിൽ മെക്കാനിക്കൽ എന്‍ജിനീയറിങ്ങിന് പഠിച്ച് കൊണ്ടിരുന്ന റിങ്കു കോളജ് ഫീസ‌‌ടക്കാനാകാത്തതിനാൽ പഠനം പാതിവഴിയിലുപേക്ഷിച്ച് നാട്ടിലേയ്ക്ക് വരുകയായിരുന്നു. ഒരു വർഷം കഴിഞ്ഞ് ഹൃദ്രോഗിയായ അമ്മയുടെ ചികിത്സയ്ക്കും മറ്റുമായി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരനായി ജോലിയിൽ പ്രവേശിക്കുകയുമായിരുന്നു. ഇതിനിടയിലായിരുന്നു സംഭവങ്ങൾ അരങ്ങേറിയത്.

ദുബായിലെ ജോലിയിൽ പ്രവേശിച്ച റിങ്കു പുതിയ ജീവിതം കെട്ടിപ്പടുക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിന് സഹായിച്ച ബൈജു ചാലിലിനും ജെടിഎസിനും റിങ്കു നന്ദി പറയുന്നുണ്ട്. റിങ്കുവിന്റെ അവസ്ഥ തന്നെ വേദനിപ്പിച്ചതിനാലാണ് ജോലി വാഗ്ദാനം ചെയ്തതെന്ന് ബൈജു ചാലിൽ പറഞ്ഞു. അമ്മയുടെ ശസ്ത്രക്രിയ കഴിയും വരെ റിങ്കു കാത്തിരുന്നു. റിങ്കുവിന് ജോലി നൽകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ബൈജു പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (43 seconds ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (3 minutes ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (8 minutes ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (8 minutes ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (14 minutes ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (20 minutes ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (1 hour ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (1 hour ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (3 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (3 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

മാസപ്പടി കേസിലെ ഡയറിയിലെ ജി സുധാകരന്റെ പേരുണ്ടെന്ന പരാമർശം; ജി സുധാകരൻ അങ്ങനെ ചെയ്യില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പൂർണമായി ഒഴിവാക്കാൻ കഴിയുമെന്ന് പ്രതീക്ഷ; ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വിവിധ സമയങ്ങളിലായി അധിക വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്  (3 hours ago)

Malayali Vartha Recommends