Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

ഒറ്റദിവസം എഴുപതിനായിരം രോഗികൾ ബ്രിട്ടനിൽ ഒമൈക്രോൺ പിടിമുറുക്കുന്നു മരണ സംഖ്യ ഉയർന്നേക്കുമെന്ന് പ്രവാസികൾക്ക് ആശങ്ക

16 DECEMBER 2021 08:41 AM IST
മലയാളി വാര്‍ത്ത

കോവിഡ് വകഭേദമായ ഒമൈക്രോൺ ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകൾ ശരിവയ്ക്കുന്ന തരത്തിലാണ് രോഗ വ്യാപനം ഉണ്ടാകുന്നത്, ബ്രിട്ടനിൽ കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. ശൈത്യകാലം കനക്കുന്നതോടെ വീണ്ടുമൊരു കോവിഡ് തരംഗത്തിന് ബ്രിട്ടൻ ഇരയാകുമെന്ന് നേരത്തെ ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകിയിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് ഓരോ ദിവസവും പുറത്തുവരുന്ന കണക്കുകൾ. ഇന്നലെ മാത്രം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 78,610 പേർക്കാണ്. കേസുകൾ കൂടിയതോടെ ചികിൽസതേടി ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായി. 7673 പേരാണ് വിവിധ എൻഎച്ച്എസ് ആശുപത്രികളിൽ ചികിൽസയിലുള്ളത്.

കേസുകൾ വർധിക്കുന്നുണ്ടെങ്കിലും മരണസംഖ്യ ഉയരുന്നില്ല എന്നതാണ് ആശ്വാസകരമായ കാര്യം. വാക്സിനേഷന്റെ ബലത്തിലാണ് ബ്രിട്ടൻ പുതിയ തരംഗത്തെ അതിജീവിക്കുന്നത്. രാജ്യത്തെ 12 വയസിനു മുകളിലുള്ള 89 ശതമാനം പേരും ഒരു ഡോസെങ്കിലും വാക്സീനെടുത്തവരാണ്. ഇതിൽതന്നെ 82 ശതമാനം പേരും രണ്ടുഡോസ് സ്വീകരിച്ചവരും. രണ്ടാം ഡോസ് സ്വീകരിച്ച് ആറുമാസം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്ന നടപടിയും യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നുണ്ട്. 43 ശതമാനം പേർക്ക് ബൂസ്റ്റർ ഡോസും നൽകിക്കഴിഞ്ഞു. ലോകമെങ്ങും ഒമിക്രോണിന്റെ പേരിൽ അനാവശ്യമായ ആശങ്ക പടരുമ്പോഴും ഒട്ടേറെ ഒമിക്രോൺ കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ട ബ്രിട്ടനിൽ ഇതിന്റെ പേരിൽ പ്രത്യേകം ആശങ്കയില്ല. ബൂസ്റ്റർ ഡോസിലൂടെ ഒമിക്രോണിന്റെ ഭീഷണിയെയും മറികടക്കാനാകുമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.

ജനുവരിയിലാണ് ഇതിന് മുന്‍പ് റെക്കോര്‍ഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത്. അന്നേദിവസത്തെ അപേക്ഷിച്ച് ഇത്തവണ പതിനായിരം കേസുകള്‍ കൂടുതലാണ്. വരുംദിവസങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം ഉയരാനാണ് സാധ്യതയെന്ന് ബ്രിട്ടീഷ് ആരോഗ്യവിഭാഗം അറിയിച്ചു. ഇതുവരെ ബ്രിട്ടനില്‍ 1.1 കോടി ജനങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6.7 കോടിയാണ് ബ്രിട്ടനിലെ ജനസംഖ്യ. ഡെല്‍റ്റയ്ക്ക് പുറമേ ഒമൈക്രോണ്‍ കേസുകളും ബ്രിട്ടനില്‍ വര്‍ധിക്കുകയാണ്. ജനുവരി പകുതിയോടെ യൂറോപ്പ് ഒമൈക്രോണിന്റെ പിടിയിലാവുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം ആദ്യ ഒമൈക്രോൺ മരണം യുകെയിൽ സ്ഥിരീകരിച്ചതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട് . പ്രധാനമന്ത്രി ബോറിസ്‌ ജോൺസനാണ്‌ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്‌. 18 വയസിന്‌ മുകളിലുള്ള എല്ലാവർക്കും ഈ ആഴ്‌ച മുതൽ ബൂസ്റ്റർ വാക്‌സിൻ ഡോസുകൾ നൽകാനിരിക്കെയാണ്‌ ഒമിക്രോൺ മരണം സ്ഥിരീകരിച്ചത്‌. ഒമൈക്രോൺ വകഭേദത്തിന്റെ വ്യാപന തോത് ഉയർന്നതാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. ഒമൈക്രോൺ വേഗത്തിൽ വ്യാപിക്കുമെന്നും നിലവിലുള്ള വാക്‌സിനുകൾക്ക് പ്രതിരോധിക്കാൻ സാധിക്കില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.എന്നാൽ ഒമൈക്രോൺ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ഡെല്‍റ്റ വേരിയന്റിന്റെ ഏറ്റവും മാരകമായ രൂപമാണ് ഒമൈക്രോണ്‍ എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇതുവരെ ലോകാരോഗ്യ സംഘടന പട്ടികയില്‍ കൊണ്ടുവന്നിട്ടുള്ള വേരിയന്റുകളേക്കാള്‍ എത്രയോ മടങ്ങ് പ്രഹരശേഷിയാണ് ഈ വൈറസിനുള്ളത്. വ്യാപകമായി ഇത് എല്ലാ രാജ്യങ്ങളിലുമെത്തും. അതിവേഗം പടരാനുള്ള കഴിവുണ്ട് ഈ ഒമൈക്രോണിന്. അന്‍പതിലേറെ തവണ ജനിതക മാറ്റം വന്നുവെന്നത് ശാസ്ത്രലോകത്തെ തന്നെ അമ്പരപ്പിക്കുന്നതാണ്. അത് വഴി വാക്‌സിന്റെ പ്രതിരോധ ശേഷി വരെ തകരുമെന്നാണ് ഭയം. ഇപ്പോഴത്തെ വാക്‌സിന് ഇത്രയും മാറ്റമുണ്ടായിട്ടുള്ള വൈറസിനെ തടയാനാവില്ലെന്ന് കരുതുന്നുവരുണ്ട്.ആശങ്കപ്പെടുത്തുന്ന വകഭേദമായിട്ടാണ് ഒമൈക്രോണിനെ ലോകാരോഗ്യ സംഘടന കാണുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (2 minutes ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (8 minutes ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (14 minutes ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (1 hour ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (1 hour ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (2 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (2 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

മാസപ്പടി കേസിലെ ഡയറിയിലെ ജി സുധാകരന്റെ പേരുണ്ടെന്ന പരാമർശം; ജി സുധാകരൻ അങ്ങനെ ചെയ്യില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പൂർണമായി ഒഴിവാക്കാൻ കഴിയുമെന്ന് പ്രതീക്ഷ; ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വിവിധ സമയങ്ങളിലായി അധിക വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്  (3 hours ago)

രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിര്‍വഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം തുടങ്ങിയവ സവിശേഷതകള്‍; വിഎസിബി സ്യൂട്ട് 3.0 ഉദ്ഘടാനം ചെയ്തത് ആഭ്യന്തര വിജിലന്‍സ് വക  (3 hours ago)

അപകടകരമായ ലിങ്ക് ഉള്‍പ്പെടുത്തിയ എസ്.എം.എസ്, വിവിധ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കേരള പോലീസ്  (3 hours ago)

എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്നത് ഗുരുതര ആരോപണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (4 hours ago)

Malayali Vartha Recommends