Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

വില 3 ദിര്‍ഹമിന് മുകളില്‍...! യു.എ.ഇയുടെ ചരിത്രത്തില്‍ ഇതാദ്യം, റഷ്യയുടെ യുക്രൈന്‍ അധിനിവേശം മൂലം ആഗോള തലത്തില്‍ വലിയ മാറ്റങ്ങൾ, കണ്ണുതള്ളി പ്രവാസികൾ...

01 MARCH 2022 04:02 PM IST
മലയാളി വാര്‍ത്ത

റഷ്യയുടെ യുക്രൈന്‍ അധിനിവേശം മൂലം ആഗോള തലത്തില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇതാ യുഎഇയില്‍ പെട്രോള്‍ വില കണ്ട് പ്രവാസികൾ അമ്പരന്നിരിക്കുകയാണ്. എങ്ങനെ അമ്പരക്കാതിരിക്കും ചരിത്രത്തില്‍ ആദ്യമായാണ് യുഎഇയില്‍ പെട്രോള്‍ വില ഇത്രയധികം കുതിച്ചുയർന്നിരിക്കുന്നത്. യുഎഇയില്‍ പെട്രോള്‍ വില 3 ദിര്‍ഹമിന് മുകളില്‍ എത്തി നിർക്കുകയാണ്.

റഷ്യ യുക്രൈന്‍ പ്രതിസന്ധിക്ക് പിന്നാലെ ഒപെക് യോഗം മാര്‍ച് 2 ന് ചേരും.യുക്രൈന് നേരെ റഷ്യ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതാണ് നിരക്ക് ഇത്രയികം ഉയരാൻ കാരണമായത്.റഷ്യയുടെ യുക്രൈന്‍ അധിനിവേശം മൂലം ആഗോള തലത്തില്‍ ക്രൂഡ് ഓയിലിനുണ്ടായ വര്‍ധനവാണ് യുഎഇയിലേയും ഇന്ധന വിലയെ ബാധിച്ചതെന്നാണ് വിലയിരുത്തല്‍.

2015 ഓഗസ്റ്റില്‍ ഇന്ധനവിലയില്‍ ഉദാരവല്‍ക്കരണം ഏര്‍പെടുത്തിയതിന് ശേഷം ഇത് ആദ്യമായാണ് ഇത്രയധികമായി ഇന്ധന വില കൂടുന്നത്.ഫെബ്രുവരിയിലെ ഇന്ധന വിലയെ അപേക്ഷിച്ച്‌ 11 ശതമാനത്തോളമാണ് മാര്‍ച് മാസം ആദ്യ ദിനത്തിലെ ഇന്ധന വിലയിലുണ്ടായിരിക്കുന്ന വര്‍ധനവ്. പെട്രോള്‍, സൂപര്‍ ലിറ്ററിന് മൂന്ന് ദിര്‍ഹം 23 ഫില്‍സും. സ്‌പെഷ്യല്‍ ലിറ്ററിന് 3 ദിര്‍ഹം 12 ഫില്‍സുമായിരിക്കും നിരക്ക്.

യുക്രൈൻ പ്രതിസന്ധിക്ക് പിന്നാലെയാണ് ക്രൂഡ് ഓയില്‍ വില ബാരലിന് 105 ഡോളറായത്. ഇത് 100 ഡോളറായി പിന്നീട് കുറഞ്ഞിരുന്നു. തിങ്കളാഴ്ച ക്രൂഡ് ഓയിലിന്റെ ബാരല്‍ വിലയില്‍ നേരിയ ചാഞ്ചാട്ടമുണ്ടായിരുന്നു. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം യുഎഇയിലെ ഇന്ധന വില ഒരേ നിലയില്‍ തുടരുകയായിരുന്നു.ഇതില്‍ ചെറിയ മാറ്റമുണ്ടായത് കഴിഞ്ഞ മാര്‍ച്ചോടെയായിരുന്നു. ഇന്ധന വില ഈ പോക്ക് പോയാൽ എന്തായി തീരുമെന്ന അങ്കലാപ്പിലാണ് പ്രവാസികൾ.

അതേസമയം റഷ്യയും യുക്രൈനും തമ്മിലുള്ള പ്രശ്നങ്ങളില്‍ പ്രതികരിച്ച്‌ യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ.അന്‍വര്‍ മുഹമ്മദ് ഖര്‍ ഖാശ്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് നയതന്ത്രത്തിലൂടെ പരിഹാരം കാണണമെന്ന് അദ്ദേഹം പറഞ്ഞു.

ബുദ്ധിമുട്ടേറിയ പരീക്ഷണമാണ് ലോകം നേരിടുന്നതെന്നും കൂടുതല്‍ അതിക്രമം ഉണ്ടാവുന്നത് തടയേണ്ടത് അനിവാര്യമാണെന്നും ഡോ. അന്‍വര്‍ ഗര്‍ഗാഷ് ട്വീറ്റ് ചെയ്തു.സംഘര്‍ഷം അവസാനിപ്പിക്കാന്‍ നയതന്ത്ര ചര്‍ച്ചയിലൂടെ പരിഹാരം കാണണം. റഷ്യ-യുക്രൈന്‍ സംഘര്‍ഷം അന്താരാഷ്ട്രസമൂഹത്തിന്റെ അടിത്തറയ്ക്ക് ഭീഷണിയുയര്‍ത്തുന്നതാണെന്നും അസ്ഥിരത വര്‍ധിപ്പിക്കുന്നതാണെന്നും ഗര്‍ഗാഷ് കുറിച്ചു.

പ്രതിസന്ധികള്‍ നിറഞ്ഞൊരു മേഖലയില്‍ നിന്നുള്ള നമ്മുടെ അനുഭവ സമ്പത്തുകൊണ്ട് സുരക്ഷയും സുസ്ഥിരതയും ഉറപ്പുവരുത്തുന്ന രാഷ്ട്രീയ പരിഹാരങ്ങളും സന്തുലിതത്വം സൃഷ്ടിക്കുകയുമാണ് ഇത്തരം പ്രശ്നങ്ങളെ നേരിടുന്നതിനും അതിന്റെ പ്രത്യാഘാതങ്ങള്‍ കുറക്കുന്നതിനുമുള്ള മികച്ച മാര്‍ഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐക്യരാഷ്ട്ര സംഘടനയുടെ അടിസ്ഥാനതത്ത്വങ്ങളിലും അന്താരാഷ്ട്ര നിയമത്തിലും രാജ്യപരമാധികാരത്തിലും സൈനിക പരിഹാരങ്ങളുടെ നിരാസത്തിലും അടിയുറച്ചതാണ് യുഎഇയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധത്തില്‍ നിരവധി സിവിലിയന്‍മാരും സൈനികരും കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യുഎഇ നയതന്ത്ര ഉപദേഷ്ടാവിന്റെ പ്രതികരണം.

സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് അംഗരാജ്യങ്ങളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നതിന് തങ്ങള്‍ തയാറാണെന്ന് ഐക്യരാഷ്ട്രസംഘടനയിലെ യുഎഇയുടെ സ്ഥിരാംഗം ലന നുസൈബയും യുഎന്‍ സുരക്ഷ കൗണ്‍സിലിനെ അറിയിച്ചിരുന്നു.സിവിലിയന്മാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നതും മാനുഷിക സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് അനുവാദം നല്‍കുകയും ചെയ്യുന്ന അന്താരാഷ്ട്ര മാനുഷിക നിയമത്തെ ഏവരും മാനിക്കണമെന്ന് ശനിയാഴ്ച യുഎഇ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (54 minutes ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (1 hour ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (1 hour ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (1 hour ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (1 hour ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (1 hour ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (1 hour ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (2 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (3 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (4 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (4 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (4 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (5 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (5 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (5 hours ago)

Malayali Vartha Recommends