Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

ഇൻസ്റ്റാഗ്രാം പരിചയത്തിൽ പെൺകുട്ടിയുടെ വീട്ടിൽ സുഹൃത്താണെന്ന് പറഞ്ഞ് കയറിക്കൂടി; പരിചയം മുതലെടുത്ത് പുലര്‍ച്ചെ വീടിന് മുന്നില്‍ എത്തി കതക് തുറക്കണം എന്നാവശ്യപ്പെട്ട് ബഹളം, വീട്ടുകാർ ഉണർന്നപ്പോൾ കണ്ടത് പെൺകുട്ടിയെയും കൊണ്ട് ബൈക്കിൽ പോകുന്നത്, നേരെ റിസോർട്ടിൽ കൊണ്ട് പോയി ഐസ്‌ക്രീമിൽ മായം കലർത്തി പീഡനം, സംഭവശേഷം കടന്നു കളയാൻ ശ്രമിച്ച പ്രതിയെ പിടികൂടി, അവസാനം തെളിവായത് പെണ്‍കുട്ടിയുടെ അടിവസ്ത്രത്തില്‍ കണ്ടെത്തിയ ബീജം: പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിന് 25 വര്‍ഷം കഠിനതടവ്

15 MARCH 2022 12:09 AM IST
മലയാളി വാര്‍ത്ത

പതിനഞ്ചുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഇരുപത്തിയ‌ഞ്ച് കൊല്ലം കഠിന തടവും അറുപതിനായിരം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.

കൊല്ലം വട്ടപ്പാറ പെരുംപുറം സ്വദേശി നൗഫലിനെയാണ് (22)​ തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതി ഇരുപത്തിയഞ്ച് കൊല്ലം തടവിന് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും ആറ് മാസവും കൂടുതല്‍ തടവ് അനുഭവിക്കണം. 2021 ഫെബ്രുവരിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഒരു വര്‍ഷത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിധിയുണ്ടായി.

പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രാം വഴിയാണ് പ്രതി പരിചയപ്പെട്ടത്. ഒരു ബുക്ക് നല്‍കാനെന്ന വ്യാജേന കുട്ടിയുടെ വീട്ടില്‍ എത്തി വീട്ടുകാരെയും പരിചയപ്പെട്ടു. ഈ പരിചയം മുതലെടുത്ത് 2020 നവംബര്‍ ഒന്നിന് പുലര്‍ച്ചെ ഒരു മണിക്ക് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി വാതില്‍ തുറക്കാന്‍ ഫോണിലൂടെ കുട്ടിയോട് ആവശ്യപ്പെട്ടു. കുട്ടി വിസമ്മതിച്ചപ്പോള്‍ നാട്ടുകാരെ വിളിച്ച്‌ ഉണര്‍ത്തി അപമാനിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. ഇതില്‍ ഭയന്ന് കുട്ടി വാതില്‍ തുറന്ന് കൊടുത്തപ്പോള്‍ മുറിക്കുള്ളില്‍ കയറി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പുറത്ത് പറഞ്ഞാല്‍ വീട്ടുകാരെയടക്കം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.ഇതിന് ശേഷം പ്രതി പല തവണ ശാരീരിക ബന്ധത്തിനായി നിര്‍‍ബന്ധിച്ചുവെങ്കിലും പെണ്‍കുട്ടി വഴങ്ങിയില്ല. തുടര്‍ന്ന് മുപ്പതിന് പുലര്‍ച്ചെ പ്രതി കുട്ടിയുടെ വീടിന് മുന്നില്‍ എത്തി കതക് തുറക്കണം എന്നാവശ്യപ്പെട്ട് ബഹളം വെച്ചു.

കതക് തുറന്നപ്പോള്‍ പ്രതി ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ തന്‍്റെ ബൈക്കില്‍ ബലമായി കയറ്റി മണ്‍റോത്തുരുത്തിലുള്ള ഒരു റിസോര്‍ട്ടില്‍ കൊണ്ട് പോയി. അവിടെ വെച്ച്‌ ഐസ്ക്രീമില്‍ മായം ചേര്‍ത്ത് കുട്ടിയെ മയക്കിയതിന് ശേഷം ബലാല്‍സംഗം ചെയ്തു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അമ്മ മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കി. കുട്ടിയെ ഭീഷണിപ്പെടുത്തി കടന്ന് കളയാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് മണ്‍റോത്തുരുത്തില്‍ വെച്ച്‌ പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയും ഒപ്പമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ അടിവസ്ത്രത്തിന്‍്റെ ശാസ്ത്രീയ പരിശോധനയില്‍ ബീജത്തിന്‍്റെ അംശം കണ്ടെത്തിയിരുന്നു. ഡി എന്‍ എ പരിശോധനയില്‍ ബീജം പ്രതിയുടേതാണെന്ന് തെളിഞ്ഞിരുന്നു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍ എസ് .വിജയ് മോഹന്‍ ഹാജരായി. മെഡിക്കല്‍ കോളേജ് സി ഐ പി ഹരിലാലാണ് കേസ് അന്വേഷിച്ച്‌ കുറ്റപത്രം സമര്‍പിച്ചത്. പിഴത്തുക കുട്ടിക്ക് നല്‍ക്കണമെന്നും സര്‍ക്കാര്‍ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (47 minutes ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (52 minutes ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (2 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (2 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

മാസപ്പടി കേസിലെ ഡയറിയിലെ ജി സുധാകരന്റെ പേരുണ്ടെന്ന പരാമർശം; ജി സുധാകരൻ അങ്ങനെ ചെയ്യില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പൂർണമായി ഒഴിവാക്കാൻ കഴിയുമെന്ന് പ്രതീക്ഷ; ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വിവിധ സമയങ്ങളിലായി അധിക വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്  (3 hours ago)

രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിര്‍വഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം തുടങ്ങിയവ സവിശേഷതകള്‍; വിഎസിബി സ്യൂട്ട് 3.0 ഉദ്ഘടാനം ചെയ്തത് ആഭ്യന്തര വിജിലന്‍സ് വക  (3 hours ago)

അപകടകരമായ ലിങ്ക് ഉള്‍പ്പെടുത്തിയ എസ്.എം.എസ്, വിവിധ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കേരള പോലീസ്  (3 hours ago)

എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്നത് ഗുരുതര ആരോപണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (3 hours ago)

ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് പരിശോധന; 12384 പേരെ അറസ്റ്റ് ചെയ്തു; ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 10128  (3 hours ago)

വന്യജീവികളെയും പ്രകൃതിയെയും അടുത്തറിയാനുള്ള അവസരം കുട്ടികൾക്കും പൊതുജനങ്ങൾക്കും ഒരുക്കുന്ന പ്രധാന സ്ഥാപനമാണ് മൃഗശാല; മൃഗശാല മാറ്റാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മുൻമന്ത്രി ജെ ചിഞ്ചുറാണി  (3 hours ago)

ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ  (3 hours ago)

Malayali Vartha Recommends