Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ടിക്കറ്റ് നിരക്ക് പൊള്ളുന്നു! അവധിയ്ക്ക് നാട്ടിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിയതോടെ കുതിച്ച് യുഎഇ- കേരള സെക്ടറില്‍ വിമാന ടിക്കറ്റ് നിരക്ക്, ഉണ്ടായത് യുഎഇ- കേരള സെക്ടറില്‍ 3000- 8300 രൂപ വരെയും കേരള- യുഎഇ സെക്ടറില്‍ 3000- 6000 രൂപയുടെയും വര്‍ധന

26 MARCH 2022 05:58 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ അന്തരാഷ്ട്ര യാത്രകളുടെ വിലക്ക് നീക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ യുഎഇ- കേരള സെക്ടറില്‍ വിമാന ടിക്കറ്റ് നിരക്ക് കുതിക്കുന്നതായി റിപ്പോർട്ട്. അവധിയ്ക്ക് നാട്ടിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിയതോടെയാണ് ഇത്തരത്തിൽ നിരക്ക് വർധിക്കുന്നത്. യുഎഇ- കേരള സെക്ടറില്‍ 3000- 8300 രൂപ വരെയും കേരള- യുഎഇ സെക്ടറില്‍ 3000- 6000 രൂപയുടെയും വര്‍ധനയാണ് ഉണ്ടായിരിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവും സ്‌കൂള്‍ അവധിയും ദുബായ് എക്‌സ്‌പോ തീരുന്നതുമാണ് യാത്രക്കാരുടെ എണ്ണം ഉയരാന്‍ കാരണമായി മാറിയത്.

ഇതുകൂടത്തെ വരാനിരിക്കുന്ന വിഷു, റമദാന്‍, പെരുന്നാള്‍ എന്നിവ പ്രമാണിച്ച് ടിക്കറ്റ് നിരക്ക് ഇനിയും കൂടുമെന്നാണ് ലഭ്യമാകുന്ന വിവരം. മാര്‍ച്ച് 27 മുതല്‍ രാജ്യാന്തര യാത്രാ വിലക്ക് ഇന്ത്യ പിന്‍വലിക്കുന്നതോടെ തന്നെ ടിക്കറ്റ് നിരക്ക് കുറയുമെന്നാണ് പ്രവാസികള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അവയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് എയര്‍ലൈനുകളുടെ ഇത്തരത്തിലുള്ള നടപടി. കൊവിഡ് ഭീതിയില്‍ യാത്ര ചെയ്യാന്‍ മടിച്ചിരിക്കുന്ന യാത്രക്കാരെ ആകര്‍ഷിക്കാന്‍ നിരക്ക് കുറയ്ക്കുമെന്ന സൂചന എയര്‍ലൈനുകള്‍ നല്‍കിയിരുന്നെങ്കിലും ബുക്കിങ് കൂടിയതോടെ നിരക്ക് കൂടുകയാണ് ഉണ്ടായത്.

അതോടൊപ്പം തന്നെ രാജ്യത്ത് വാര്‍ഷിക പരീക്ഷ കഴിഞ്ഞ് മൂന്ന് ആഴ്ചത്തെ അവധി ലഭിച്ചതോടെ പലരും കുടുംബവുമായി നാട്ടിലേക്ക് പോകാന്‍ തുടങ്ങിയിരുന്നു.

നാട്ടില്‍ രണ്ട് മാസത്തെ വേനല്‍ക്കാല അവധിയില്‍ യുഎഇയിലേക്ക് വരുന്ന കുടുംബങ്ങളുടെ എണ്ണവും ഇരട്ടിയാകുന്നതാണ്. വിഷു, റംസാന്‍, പെരുന്നാള്‍ തുടങ്ങി ആഘോഷ വേളകളില്‍ യാത്രക്കാരുടെ തിരക്ക് മുന്നില്‍കണ്ട് ഓണ്‍ലൈനില്‍ നിരക്ക് കൂട്ടിവച്ചിരിക്കുകയാണ് എയര്‍ലൈനുകള്‍ ഇപ്പോൾ. അതുകൊണ്ട് തന്നെ മേയ് ആദ്യവാരം വരെ നിരക്കില്‍ കുറവുണ്ടാകില്ലെന്നാണ് സൂചന.

അതേസമയം യുഎഇയിലേക്ക് കേരളത്തിലേക്കുള്ള വിവിധ സെക്ടറിലേക്ക് കഴിഞ്ഞയാഴ്ച വണ്‍വേയ്ക്ക് 350 ദിര്‍ഹത്തിന് (7269 രൂപ) കിട്ടിയിരുന്ന ടിക്കറ്റിന് ഇപ്പോള്‍ ചില എയര്‍ലൈനുകളില്‍ 150 മുതല്‍ 700 ദിര്‍ഹം (14525 രൂപ) വരെ ഉയര്‍ത്തിയിട്ടുണ്ട്.

 

അതായത് വിമാന ഇന്ധനവില ഉയര്‍ന്നതും കഴിഞ്ഞ 2 വര്‍ഷങ്ങളിലെ നഷ്ടവും നികത്താന്‍ മറ്റ് വഴികളില്ലെന്നാണ് എയര്‍ലൈനുകളുടെ നിലപാട്. ഗോ ഫസ്റ്റ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ ഇന്ത്യന്‍ കമ്പനികളുടെ നിരക്കിനേക്കാള്‍ കൂടുതലാണ് എയര്‍ അറേബ്യ, എമിറേറ്റ്‌സ്, ഇത്തിഹാദ് എന്നീ വിദേശ കമ്പനികളുടേതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുകയുണ്ടായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (53 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (1 hour ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (1 hour ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (1 hour ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (2 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (2 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (2 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (2 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (2 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (2 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (6 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (7 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (7 hours ago)

Malayali Vartha Recommends