മോഷണശ്രമത്തിനിടെ ഗുജറാത്ത് സ്വദേശികളായ ദമ്പതികളെ ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഇരുപത്തിയാറുകാരനായ പാക്കിസ്ഥാന്‍ സ്വദേശിക്ക് വധശിക്ഷ

മോഷണശ്രമത്തിനിടെ ഗുജറാത്ത് സ്വദേശികളായ ദമ്പതികളെ ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഇരുപത്തിയാറുകാരനായ പാക്കിസ്ഥാന്‍ സ്വദേശിക്ക് വധശിക്ഷ.
ദുബായ് അറേബ്യന്‍ റാഞ്ചസിലെ വില്ലയില്‍ ഇന്ത്യന്‍ ദമ്പതികളായ ഹിരണ്‍ ആദിയ (48), വിധി ആദിയ (40) എന്നിവരെ കൊല്ലപ്പെട്ട കേസിലാണ് വധശിക്ഷ. ദുബായ് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
2020 ജൂണ്‍ 17ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഷാര്‍ജയില്‍ ബിസിനസ് നടത്തിയിരുന്ന ദമ്പതികളുമായി നേരത്തേതന്നെ പരിചയം സ്ഥാപിച്ചിരുന്ന പ്രതി വ്യക്തമായ ആസൂത്രണത്തോടെ മോഷണത്തിനായി വില്ലയിലെത്തി.
ദമ്പതികളുടെ മുറിയില്‍ പ്രവേശിച്ച് വിലപിടിപ്പുള്ള വസ്തുക്കള്‍ തിരയുന്നതിനിടയില്‍ ഹിരണ്‍ ആദിയ ഉണര്‍ന്നതോടെ കാര്യങ്ങളെല്ലാം കൈവിട്ടു. അവര്‍ ഉറക്കെ നിലവിളിച്ചതോടെ പ്രതി ഇരുവരെയും ആക്രമിക്കുകയായിരുന്നു.
ഉറക്കെയുളള നിലവിളികേട്ടെത്തിയ 18 വയസുള്ള മകളാണ് രക്തത്തില്‍ കുളിച്ചനിലയില്‍ മാതാപിതാക്കളെ കണ്ടത്. അലാറം മുഴക്കാനും പോലീസിനെ അറിയിക്കാനും ശ്രമിച്ചപ്പോള്‍ പ്രതി ആക്രമിക്കുകയും ഇവരുടെ കഴുത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും പ്രതി കടന്നു കളഞ്ഞിരുന്നു.
"
https://www.facebook.com/Malayalivartha























