Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

അദാനി വന്നു ലോട്ടറിയടിച്ചു! തിരു. വിമാനത്താവളത്തിന് റോക്കറ്റ് വേ​ഗത്തിൽ കുതിപ്പ്... കൊച്ചിക്ക് വെല്ലുവിളി ഉയർത്തി... തിരുവനന്തപുരം വിമാനത്താവളത്തിന് നല്ലകാലം

21 APRIL 2022 04:36 PM IST
മലയാളി വാര്‍ത്ത

അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഒഴുകിയെത്തി യാത്രക്കാര്‍. തലസ്ഥാന നഗരിയില്‍ നിന്നുള്ള വിമാന സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചാണ് കൂടുതല്‍ യാത്രക്കാരെ വിമാനത്താവളത്തിലേക്ക് അദാനി ഗ്രൂപ്പ് ആകര്‍ഷിച്ചിരിക്കുന്നത്. ഈ വര്‍ഷം രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

കൊവിഡ് വ്യാപനത്തിനിടെ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ സംസ്ഥാനത്ത് വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള രാജ്യാന്തര യാത്രികരുടെ എണ്ണം ഇരട്ടിയിലധികമായാണ് കൂടിയത്, കഴിഞ്ഞ വർഷം ഏപ്രിലിൽ 67919 യാത്രക്കാരാണ് വിമാനത്താവളം വഴി യാത്ര ചെയ്തതെങ്കിൽ മാർച്ചിൽ യാത്രക്കാരുടെ എണ്ണം 1.2 ലക്ഷമായി.

ഏപ്രിലിലെ ആദ്യ ദിവസങ്ങളിൽ പ്രതിദിന രാജ്യാന്തര യാത്രക്കാരുടെ എണ്ണം അയ്യായിരത്തിനു മുകളിലെത്തി. ആഭ്യന്തര യാത്രക്കാർ പതിനായിരത്തിനു മുകളിലാണ് . മാർച്ച് 27 നാരംഭിച്ച സമ്മർ ഷെഡ്യൂളിലെ അഞ്ച് ദിവസത്തെ കണക്ക് മാത്രമാണ് ഇതിൽ ഉൾപ്പെടുന്നത്. ഏപ്രിലിലെ കണക്കുകൂടി വരുമ്പോൾ യാത്രക്കാരുടെ എണ്ണം ഇരട്ടിയായേക്കും..

വെക്കേഷൻ ആയതോടെ വിമാന കമ്പനികൾ സർവീസുകൾ കൂട്ടിയിട്ടുണ്ട്. ആഴ്ചയിൽ മൂന്ന് സർവീസുകൾ ഉണ്ടായിരുന്ന എമിറേറ്റ് സ് എല്ലാ ദിവസങ്ങളിലേക്കുമായി സർവീസുകൾ വർധിപ്പിച്ചു . ഏറ്റവും കൂടുതൽ സർവീസ് നടത്തുന്നത് എയർ ഇന്ത്യ എക്സ്പ്രസ് ആണ് . ആഴ്ചയിൽ 24 സർവീസുകളാണ് എയർ ഇന്ത്യയ്ക്കുള്ളത്.

കഴിഞ്ഞ മേയ് മുതലുള്ള പ്രതിമാസ രാജ്യാന്തര യാത്രക്കാരുടെ എണ്ണം ഇങ്ങനെ- മേയ്-21356, ജൂൺ-21489, ജൂലൈ- 29592, ഓഗസ്റ്റ്- 59429, സെപ്റ്റംബർ- 85919, ഒക്ടോബർ- 102931,നവംബർ- 111295, ഡിസംബർ-132165, ജനുവരി-109441, ഫെബ്രുവരി-93180. 

എയർ ഇന്ത്യ എക്സ്പ്രസ്, എയർ അറേബ്യ, എയർ അറേബ്യ അബുദാബി, എതിഹാദ്, എമിറേറ്റ്സ്, ഖത്തർ എയർവേയ്‌സ്, സലാം എയർ, ഫ്ലൈ ദുബായ്, ഇൻഡിഗോ, ഗൾഫ് എയർ, കുവൈത്ത് എയർവേയ്‌സ്, മാൽഡീവിയൻ എയർവേയ്‌സ്, സ്കൂട്ട്, ശ്രീലങ്കൻ എയർ ലൈൻസ് എന്നിവയാണ് നിലവിൽ തിരുവനന്തപുരത്തു നിന്നു സർവീസ് നടത്തുന്നത്. തായ് എയർ ഏഷ്യ ബാങ്കോക്ക് സർവീസിന് അനുമതി നേടിയിട്ടുണ്ട്. കൊവിഡ് കാലത്ത് എയർലൈൻ കമ്പനികൾ പലതും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഈ കമ്പനികൾ ഇപ്പോൾ പുതിയ ജീവനക്കാരെ എടുത്തു തുടങ്ങി. 

ആഴ്ചയില്‍ 24 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് തിരുവനന്തപുരത്തുനിന്ന് ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്നത്. തിരുവന്തപുരം വിമാനത്താളത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നത് കൊച്ചിക്ക് ഭീഷണിയായിട്ടുണ്ട്. ടിക്കറ്റ് നിരക്ക് കുറച്ച് കൂടുതല്‍ യാത്രക്കാരെ പിടിക്കാനുള്ള മത്സരം വിമാന കമ്പനികള്‍ തുടങ്ങിയിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (5 minutes ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (10 minutes ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (23 minutes ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (1 hour ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (1 hour ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

മാസപ്പടി കേസിലെ ഡയറിയിലെ ജി സുധാകരന്റെ പേരുണ്ടെന്ന പരാമർശം; ജി സുധാകരൻ അങ്ങനെ ചെയ്യില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പൂർണമായി ഒഴിവാക്കാൻ കഴിയുമെന്ന് പ്രതീക്ഷ; ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വിവിധ സമയങ്ങളിലായി അധിക വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്  (2 hours ago)

രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിര്‍വഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം തുടങ്ങിയവ സവിശേഷതകള്‍; വിഎസിബി സ്യൂട്ട് 3.0 ഉദ്ഘടാനം ചെയ്തത് ആഭ്യന്തര വിജിലന്‍സ് വക  (2 hours ago)

അപകടകരമായ ലിങ്ക് ഉള്‍പ്പെടുത്തിയ എസ്.എം.എസ്, വിവിധ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കേരള പോലീസ്  (2 hours ago)

എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്നത് ഗുരുതര ആരോപണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (2 hours ago)

ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് പരിശോധന; 12384 പേരെ അറസ്റ്റ് ചെയ്തു; ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 10128  (2 hours ago)

വന്യജീവികളെയും പ്രകൃതിയെയും അടുത്തറിയാനുള്ള അവസരം കുട്ടികൾക്കും പൊതുജനങ്ങൾക്കും ഒരുക്കുന്ന പ്രധാന സ്ഥാപനമാണ് മൃഗശാല; മൃഗശാല മാറ്റാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മുൻമന്ത്രി ജെ ചിഞ്ചുറാണി  (3 hours ago)

ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ  (3 hours ago)

Malayali Vartha Recommends