നിമിഷ പ്രിയയുടെ മോചനത്തിന് വഴി തെളിയുന്നു....വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെയും സഹമന്ത്രി വി. മുരളീധരന്റെയും നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന യോഗം നിമിഷ പ്രിയയുടെ മോചനത്തിനായി അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായി , തലാലിന്റെ കുടുംബവും യെമന്‍ ജനതയും ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നിമിഷ പ്രിയ അമ്മയ്ക്ക് അയച്ച കത്തില്‍...
നിമിഷ പ്രിയയുടെ മോചനത്തിന് വഴി തെളിയുന്നു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ബ്ളഡ് മണിയായി (ദയാധനം) 50 ദശലക്ഷം യെമന്‍ റിയാല്‍ (ഒന്നരക്കോടി രൂപ) ആവശ്യപ്പെട്ടതായി യെമന്‍ അധികൃതര്‍ ഇന്ത്യന്‍ എംബസിയെ അറിയിച്ചതായി സൂചന.
റംസാന് അവസാനിക്കുംമുമ്പ് ഇക്കാര്യം അറിയിക്കണമെന്നാണ് ആവശ്യം. ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന് യെമന്‍ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി നിമിഷ പ്രിയയെ കാണുകയുണ്ടായി.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെയും സഹമന്ത്രി വി. മുരളീധരന്റെയും നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന യോഗം നിമിഷ പ്രിയയുടെ മോചനത്തിനായി അടിയന്തര നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.
ബ്ളഡ് മണി ഉള്‍പ്പെടെയുള്ള നടപടികള്‍ ഏകോപിപ്പിക്കാനും മോചനത്തിനായി മദ്ധ്യസ്ഥ സംഘത്തെ ഉടന്‍ യെമനിലേക്ക് അയയ്ക്കാനും തീരുമാനമായി. നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി ഇന്ത്യന്‍ എംബസിക്ക് നിര്‍ദ്ദേശവും നല്കി. മദ്ധ്യസ്ഥ സംഘം ഉടന്‍ യെമനിലേക്ക് തിരിക്കും. തലാലിന്റെ കുടുംബവും യെമന്‍ ജനതയും ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നിമിഷ പ്രിയ അമ്മയ്ക്ക് അയച്ച കത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha