Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..

സുഹൃത്തുക്കളും ബന്ധുക്കളും നിസഹായര്‍; രാമചന്ദ്രനും മകളും ജയിലില്‍ തന്നെ; കേസ് ഉണ്ടായപ്പോഴേ മകന്‍ അമേരിക്കയിലേക്ക് മുങ്ങി

13 OCTOBER 2015 01:01 PM IST
മലയാളി വാര്‍ത്ത.

പ്രമുഖ പ്രവാസി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രനെ ദുബായ് പൊലീസ് അറസ്റ്റു ചെയ്തുവെന്ന വാര്‍ത്ത മലയാളികള്‍ പലരും വിശ്വസിച്ചില്ല. ഇത് വ്യാജ വാര്‍ത്തയാണെന്ന് പലരും പ്രസ്താവനകള്‍ ഇറക്കി. അവസാനം സത്യം ബോധ്യമായി.
ഓഗസ്റ്റ് മാസം 23 നാണ് പ്രമുഖ ജുവല്ലറി ഉടമയായ അറ്റ്‌ലസ് രാമചന്ദ്രനെ കസ്റ്റഡിയില്‍ എടുത്തതും പിന്നീട് കോടതിയില്‍ ഹാജരാക്കി ജയിലില്‍ അടച്ചതും. അറസ്റ്റിലായ രാമചന്ദ്രന് വേണ്ടി ആദ്യഘട്ടങ്ങളില്‍ നിരവധി പേര്‍ സഹായ വാഗ്ദാനങ്ങളുമായി രംഗത്തെത്തി. അദ്ദേഹത്തെ സഹായിക്കാന്‍ ദുബായിലെ മലയാളികള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും കാമ്പയിന്‍ ആരംഭിച്ചെങ്കിലും പിന്നീട് തട്ടിപ്പിന്റെ ആഴം വളരെ വലുതാണെന്ന വിധത്തിലാണ് വാര്‍ത്തകള്‍ വന്നത്. ഒടുവില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 29ന് രാമചന്ദ്രന്റെ ജാമ്യാപേക്ഷ ദുബായ് കോടതി വീണ്ടും തള്ളി.
ആയിരക്കണക്കിന് രൂപ ബാങ്കുകളില്‍ കുടിശ്ശിക വരുത്തിയതിന്റെ പേരിലാണ് അദ്ദേഹത്തെ വീണ്ടും തുറുങ്കില്‍ പാര്‍പ്പിച്ചത്. ഒരുകാലത്തെ ആഡംബരത്തിന്റെ പര്യായമായി ജീവിച്ച അറ്റ്‌ലസ് രാമചന്ദ്രന്‍ തടവറയില്‍ ആയതോടെ തീര്‍ത്തും ദുരിതത്തില്‍ ആയത് അദ്ദേഹത്തിന്റെ ജുവല്ലറികളിലെ ജീവനക്കാരായിരുന്നു. ആദ്യഘട്ടത്തില്‍ യാതൊരു തടസങ്ങളും ഉണ്ടാകാത്ത വിധത്തില്‍ ദുബായിലെ ജുവല്ലറി ശൃംഖല പ്രവര്‍ത്തിച്ചു എങ്കില്‍ ഇപ്പോള്‍ ഇവിടുത്തെ ജീവനക്കാരുടെ കാര്യം തീര്‍ത്തും ദുരിതത്തിലാണ്. ദുബായിലെ ജുവല്ലറികള്‍ തുറന്നു പ്രവര്‍ത്തിക്കുകയും ഇവിടെ വില്‍പ്പന നടക്കുകയും ചെയ്യുന്നുണ്ടെങ്കിലും രണ്ട് മാസത്തോളമായി ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്ത അവസ്ഥയിലാണ്.
അറ്റ്‌ലസ് രാമചന്ദ്രനും മകളും ജയിലില്‍ ആയതോടെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ട് എന്നറിയാവുന്ന ജീവനക്കാര്‍ നല്ലരീതിയിലാണ് സഹകരിച്ചു പോന്നത്. രണ്ട് മാസം ശമ്പളം ലഭിക്കാതെ വന്നതോടെ ഭക്ഷണവും വെള്ളവും പേലും കൃത്യമായി ഇല്ലാത്ത ദുരവസ്ഥയിലാണ് ജീവനക്കാര്‍. ഇതിനിടെ ഇടക്കാല ആശ്വാസം എന്ന നിലയില്‍ ജീവനക്കാര്‍ക്ക് നല്‍കിയ ശമ്പളവും കമ്പനി തിരിച്ചെടുത്തു.
അമേരിക്കയില്‍ ഉള്ള മകന്‍ ജീവനക്കാരുമായി ഒരു മീറ്റിങ് നടത്താന്‍ പോലും തുനിയുന്നില്ലെന്നും ജീവനക്കാര്‍ പരാതിപ്പെടുന്നു. ദുബായില്‍ ഇപ്പോള്‍ ഉള്ളത് രാമചന്ദ്രന്റെ ഭാര്യ മാത്രമാണ്. നാട്ടില്‍ പോകേണ്ടവര്‍ക്ക് പോകാം എന്നാണ് ഇവരോട് മാനേജ്‌മെന്റ് പറഞ്ഞിരിക്കുന്നത്്. നാട്ടില്‍ പോകാന്‍ പോലും ഉള്ള കാശ് കൈയില്‍ ഇല്ലാത്തതിനാല്‍ പലരും എന്തുചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലാണ്.
അതിനിടെ ഒക്ടോബര്‍ 29 വരെ അറ്റ്‌ലസ് രാമചന്ദ്രന്റെ കസ്റ്റഡി കാലാവധി നീട്ടിയിരിക്കയാണ് കോടതി. ഇതിനിടെ പുറത്തിറക്കണമെങ്കില്‍ കോടതിയില്‍ കോടികള്‍ കെട്ടിവെക്കേണ്ടി വരും. അതിനുള്ള ഫണ്ട് കണ്ടെത്താനാണ് മാനേജ്‌മെന്റിന്റെ ശ്രമം. ഇതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും കരുതുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് പുറത്ത് വിട്ടാല്‍ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാമെന്നു കോടതിയെ ബോധിപ്പിച്ചെങ്കിലും ഈ വാദം ചെവിക്കൊള്ളാന്‍ കോടതി കൂട്ടാക്കിയിരുന്നില്ല. തുടര്‍ന്നാണ് അറ്റ്‌ലസ് രാമചന്ദ്രന് ജയിലില്‍ കഴിയേണ്ടി വന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് കാര്യവിജയവും സാമ്പത്തിക ലാഭവും നേടുന്ന രാശികൾ!  (10 minutes ago)

ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍  (20 minutes ago)

ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി  (33 minutes ago)

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (7 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (7 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (7 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (7 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (7 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (11 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (11 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (12 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (12 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (12 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (12 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (13 hours ago)

Malayali Vartha Recommends