ജര്‍മന്‍ പോസ്‌റ്റേജ് നിരക്കുകള്‍ അടുത്ത വര്‍ഷം മുതല്‍ വര്‍ദ്ധിപ്പിക്കുന്നു

ജര്‍മന്‍ പോസ്‌റ്റേജ് നിരക്കുകള്‍ 2016 ജനുവരി 01 മുതല്‍ വര്‍ദ്ധിപ്പിക്കുന്നു. ഇതനുസരിച്ച് സാധാരണ 20 ഗ്രാം തൂക്കമുള്ള സ്റ്റാന്‍ഡാര്‍ഡ് ഇന്‍ലാന്‍ഡ്‌യൂറോപ്യന്‍ യൂണിയന്‍ കത്തുകള്‍ക്ക് ഇപ്പോഴത്തെ നിരക്കായ 0.62 സെന്റ് 0.70 സെന്റ് ആയി ഉയര്‍ത്തും. ഉയര്‍ത്തിയ മറ്റ് നിരക്കുകള്‍ ഇപ്രകാരമാണ്: 50 ഗ്രാം വരെയുള്ള മാക്‌സി കത്തുകള്‍ യൂറോ 2,40 ല്‍ നിന്ന് 2,60; രജിസ്‌ട്രേഷന്‍ ഫീസ് 2,15 ല്‍ നിന്ന് 2,50; 20 ഗ്രാം ഇന്റര്‍നാഷണല്‍ കത്തുകള്‍ക്ക് 0,90 എന്നിവയാണ്. ഇത് ജര്‍മന്‍ പോസ്റ്റ് ഇതുവരെ നടത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയ നിരക്ക് വര്‍ദ്ധനവാണ്. അതായത് ഒറ്റയടിക്ക് 0.13 സെന്റ് വര്‍ദ്ധനവാണിത് ഇന്‍ലാന്‍ഡ് സ്റ്റാന്‍ഡാര്‍ഡ് കത്തുകള്‍ക്ക് വരുത്തുന്നത്.
ജര്‍മന്‍ റഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരം ഈ പോസ്‌റ്റേജ് വര്‍ദ്ധനവിന് ലഭിച്ചു. നാണയപ്പെരുപ്പം, വേതന വര്‍ദ്ധനവ്, പൈവറ്റ് പോസ്റ്റല്‍ കമ്പനികളില്‍ നിന്നുമുള്ള മത്സരം, ഇന്റര്‍ നെറ്റ്, ഇമെയില്‍ മുഖാന്തരം വന്ന ബിസിനസ് കുറവ് എന്നിവ പരിഗണിച്ചാണ് ജര്‍മന്‍ റഗുലേറ്ററി അതോറിറ്റി ഈ വര്‍ദ്ധനവ് അനുവദിച്ചത്. ജനുവരി 01, 2016 മുതല്‍ വര്‍ദ്ധിപ്പിക്കുന്ന നിരക്കനുസരിച്ച് ജര്‍മന്‍ പോസ്റ്റിന് ഏതാണ്ട് 1600 മില്യാര്‍ഡന്‍ യൂറോയുടെ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു. ജര്‍മന്‍ പോസ്റ്റിന്റെ ഈ സ്റ്റാന്‍ഡാര്‍ഡ് കത്തുകളുടെ വര്‍ദ്ധനവ് ജര്‍മനിയിലെ സാധാരണക്കാരെയും, പ്രവാസികളെയുമാണ് കൂടുതല്‍ ബാധിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജര്‍മനിയില്‍ താമസിക്കുന്ന പ്രവാസികള്‍ പോസ്റ്റിന്റെ വരുമാനത്തില്‍ 28 ശതമാനം പങ്കുവഹിക്കുന്നു എന്നാണ് അനൗദ്യോഗിക കണക്കുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha