Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

182 യാത്രക്കാരുമായി പറന്നുയരവെ ആ അപകടം...! ഇന്ധനം കടലിൽ ഒഴുക്കി എയർഇന്ത്യ വിമാനത്തിന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്

24 FEBRUARY 2023 01:24 PM IST
മലയാളി വാര്‍ത്ത

സാങ്കേതിക തകരാർ മൂലം എയർഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങൾ തിരിച്ചിറക്കണ്ടി വരുന്നത് അടുത്തിടെ പതിവ് സംഭവമാക്കുകയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോഴും ഇതിന് കൃത്യമായ വിശദീകരണം നൽകാൻ എയർ ഇന്ത്യയ്ക്ക് സാധിക്കുന്നില്ല. കാലപ്പഴക്കം ചെന്ന വിമാനങ്ങളാണ് വിമാനക്കമ്പനി ഉപയോഗിക്കുന്നതെന്നും ഇതിനോടകം തന്നെ പരക്കെ ആക്ഷേപം ഉയർന്നു കഴിഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങൾ വീണ്ടും തുടരുകയാണ്.

അതിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് എയർഇന്ത്യ എക്സ്പ്രസിന്റെ പറന്നുയർന്ന വിമാനം തിരുവനന്തപുരത്ത് തിരിച്ചിറക്കി. കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ദമ്മാമിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് (ഐഎക്സ്385) വിമാനം അടിയന്തര ലാൻഡിങ്ങിന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. 182 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

കരിപ്പൂരിൽ നിന്ന് പറന്നുയരവെ വിമാനം റൺവെയിൽ തട്ടിയെന്നാണ് വിവരമാണ് ലഭിക്കുന്നത്. എന്നാൽ ഹൈഡ്രോളിക് ഗിയറിന്റെ തകരാറാണോ എന്ന് സംശയമുണ്ട്. ആദ്യം 11,10 ന് വിമാനത്തിന് അടിയന്തര ലാൻഡിംഗ് നടത്താൻ അനുമതി നൽകിയെന്ന വിവരം ലഭിച്ചെങ്കിലും ഇന്ധനം ഒഴുക്കിക്കളഞ്ഞ് ശേഷം അടിയന്തര ലാന്‍ഡിങ് നടത്തുമെന്ന വിവരം ലഭിക്കുകയായിരുന്നു.

തുടർന്ന് വിഴിഞ്ഞം ഭാഗത്തിനു മുകളിലൂടെ പറന്ന് വിമാനത്തിലെ ഇന്ധനം കടലിലൊഴുക്കുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് അടിയന്തര ലാൻഡിങ്ങിന് തിരുവനന്തപുരം വിമാനത്താവളത്തിൽ എല്ലാം വിധ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ഇത്തരം സംഭവിങ്ങൾ തുടർക്കായാകുന്നത് യാത്രക്കാരെ ഭയപ്പാടിയാക്കിയിരിക്കുകയാണ്.

അതേസമയം അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ഒരു എഞ്ചിനിൽ നിന്നും തീ ഉയരുന്നത് കണ്ടതിന് പിന്നാലെയാണ് വിമാനം അബുദാബി വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 1000 അടി ഉയരത്തിൽ എഞ്ചിനുകളിൽ ഒന്നിൽ തീജ്വാല കണ്ടെത്തിയതായി ഡിജിസിഎ അറിയിക്കുകയായിരുന്നു. പൈലറ്റാണ് തീജ്വാല ആദ്യം കണ്ടത്. പിന്നാലെ പൈലറ്റ് വിമാനം അബുദാബിയിൽ തന്നെ തിരിച്ചിറക്കുകയായിരുന്നു.

എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ഐഎക്‌സ് 348 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. രാത്രി ഒരുമണിക്ക് അബുദാബിയിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. മൊത്തം 184 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഒരു എഞ്ചിനിൽ സാങ്കേതിക തകരാർ ഉണ്ടാകുകയും തീപിടിക്കുകയുമായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും വിമാനത്താവള അധികൃതർ അറിയിക്കുകയുണ്ടായി .

അതിനിടെ യന്ത്രത്തകരാറിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കേണ്ടിവന്നിരുന്നു. ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനമാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് രാത്രി എട്ടരയോടെ എമർജൻസി ലാൻഡിങ് നടത്തിയത്. വിമാനത്തിലാകെ 193 യാത്രക്കാരും 6 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്.വിമാനം ഇറങ്ങുന്നതിന് മുൻപ് ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ കണ്ടതിനെ തുടർന്ന് പൈലറ്റ് എമർജൻസി ലാൻഡിംഗിന് അനുമതി തേടുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്നത് ഗുരുതര ആരോപണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (1 minute ago)

ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് പരിശോധന; 12384 പേരെ അറസ്റ്റ് ചെയ്തു; ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 10128  (5 minutes ago)

വന്യജീവികളെയും പ്രകൃതിയെയും അടുത്തറിയാനുള്ള അവസരം കുട്ടികൾക്കും പൊതുജനങ്ങൾക്കും ഒരുക്കുന്ന പ്രധാന സ്ഥാപനമാണ് മൃഗശാല; മൃഗശാല മാറ്റാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മുൻമന്ത്രി ജെ ചിഞ്ചുറാണി  (12 minutes ago)

ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ  (16 minutes ago)

ശബരിമല തീർഥാടനം; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെയും ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സിന്റെയും സേവനം കാര്യക്ഷമമായി വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (29 minutes ago)

ദീർഘകാലമായുള്ള കായംകുളത്തുകാരുടെ ആവശ്യം നടപ്പിലാകുന്നു; ദേശീയപാതാ 66ൽ കായംകുളത്ത് ഉയരപ്പാത നിർമിക്കാൻ തത്വത്തിൽ ധാരണയായതായി മന്ത്രി പി.കെ ബഷീർ  (37 minutes ago)

പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍  (44 minutes ago)

ബോൾട്ടൻ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച 10.30 ന് ആരംഭിക്കും...  (56 minutes ago)

പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...  (1 hour ago)

വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...  (1 hour ago)

പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...  (1 hour ago)

ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...  (1 hour ago)

മോട്ടിവേഷൻ സ്പീക്കറായി സോഷ്യൽ മീഡിയയിൽ വൈറൽ!! യഥാർത്ഥ ജോലി തട്ടിപ്പ്... പാവപ്പെട്ട മനുഷ്യരെ വലവീശി പിടിച്ച് നേടിയത് കോടികൾ.. ഒടുവിൽ പോലീസ് വലയിലായി പാർവതി മായ ഷാജിയെന്ന പെരുംകള്ളി  (2 hours ago)

വിവാദ വിമാന യാത്ര;സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി  (2 hours ago)

Malayali Vartha Recommends