വിദേശ നഴ്‌സിങ് റിക്രൂ്ട്ടമെന്റ് അനിശ്ചിതത്വം ഒഴിയുന്നു, നഴ്‌സുമാര്‍ മാര്‍ച്ച് മുതല്‍ വീണ്ടും ഗള്‍ഫിലേയ്ക്ക്

വിദേശ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് അനിശ്ചിതത്വം ഒഴിയുന്നു; മാര്‍ച്ച് മുതല്‍ നഴ്‌സുമാര്‍ വീണ്ടും ഗള്‍ഫിലേക്ക് പോകും. സ്വകാര്യ എജന്‍സികളുടെ ചൂഷണം തടയാനുള്ള കേന്ദ്ര ഇടപെടലില്‍ തട്ടി വിദേശ നഴ്‌സിങ് റിക്രൂട്ട്‌മെന്റില്‍ ഉടലെടുത്ത അനിശ്ചിതത്വം മാറുന്നു. മാര്‍ച്ച് മുതല്‍ സംസ്ഥാനത്തുനിന്നുള്ള നഴ്‌സുമാര്‍ വീണ്ടും ഗള്‍ഫിലേക്ക് പറന്നുതുടങ്ങും. കുവൈത്തിലേക്കും സൗദിയിലേക്കുമാണ് ആദ്യഘട്ടത്തില്‍ അവസരം.
ചര്‍ച്ചകള്‍ക്കായി കുവൈത്ത് ആരോഗ്യമന്ത്രാലയ പ്രതിനിധികള്‍ ഡിസംബര്‍ 17ന് കേരളത്തിലെത്തും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, നോര്‍ക്കയുടെ ചുമതലയുള്ള മന്ത്രി കെ.സി. ജോസഫ്, തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ എന്നിവരെ സംഘം കാണും.
റിക്രൂട്ട്‌മെന്റ് ചുമതലയുള്ള നോര്‍ക്ക റൂട്ട്‌സ്, ഒഡെപെക്, തമിഴ്‌നാട്ടിലെ മാന്‍പവര്‍ ഓവര്‍സീസ് കോര്‍പറേഷന്‍ എന്നിവയുടെ അധികൃതരുമായി ആരോഗ്യമന്ത്രാലയ ലീഗല്‍ വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി ഡോ. മഹമൂദ് അബ്ദുല്‍ ഹാദിയുടെ നേതൃത്വത്തില്‍ സംഘം ചര്‍ച്ച നടത്തും. ഇതില്‍ തെരഞ്ഞെടുപ്പ് രീതി, ഒഴിവുകള്‍ എന്നീ കാര്യങ്ങളില്‍ തീരുമാനമെടുക്കും.
റിക്രൂട്ട്‌മെന്റിെന്റ മറവില്‍ നടക്കുന്ന തട്ടിപ്പ് പുറത്തുവന്നതോടെയാണ് സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യപ്രകാരം 17 ഇ.സി.ആര്‍. രാജ്യങ്ങളിലേക്കുള്ള നിയമനങ്ങള്‍ നോര്‍ക്ക, ഒഡേപെക്, തമിഴ്‌നാട്ടിലെ ഒ.എം.സി എന്നീ സര്‍ക്കാര്‍ എജന്‍സികള്‍ വഴി മാത്രമാക്കി കേന്ദ്രം ഉത്തരവിറക്കിയത്. ഇതിെന്റ തുടര്‍ച്ചയായി ഏപ്രിലില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസിെന്റ നേതൃത്വത്തില്‍ ഉന്നതതല നോര്‍ക്ക സംഘം കുവൈത്തിലെത്തി ചര്‍ച്ച നടത്തിയിരുന്നു.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് മാത്രം 3,500ഓളം നഴ്‌സുമാരുടെ ഒഴിവുണ്ടെന്നാണ് കണക്ക്. അടുത്തിടെ സൗദി അറേബ്യയിലേക്കുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റും സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കാന്‍ ഇരുരാജ്യങ്ങളും ധാരണയായിരുന്നു. നിലവില്‍ സൗദി ആരോഗ്യമന്ത്രാലയത്തിെന്റ കീഴിലുള്ള സ്?ഥാപനങ്ങളിലെ ചെറിയൊരു ശതമാനം ഒഴിവുകളില്‍ ഒഡെപെക്ക് നിയമനം നടത്തുന്നുണ്ട്. ഇത് വിപുലമാക്കുകയും നോര്‍ക്ക, ഒ.എം.സി എന്നിവയെ കൂടി ഉള്‍പ്പെടുത്തുകയും ചെയ്യും.
മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായും എംബസികളുടെ നേതൃത്വത്തില്‍ ചര്‍ച്ച പുരോഗമിക്കുകയാണെന്ന് നോര്‍ക്ക അധികൃതര്‍പറഞ്ഞു. മേയ് 30 മുതല്‍ സംസ്ഥാനത്തുനിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നിലച്ചതോടെ ആയിരങ്ങളാണ് ദുരിതത്തിലായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha