Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

ഒടുവിൽ നിയമം അയഞ്ഞു: സൗദിയിൽ ആ പ്രവാസി മലയാളി ജയിൽ മോചിതനായി: ഇത് അപൂർവ്വ സംഭവം

28 FEBRUARY 2023 04:13 PM IST
മലയാളി വാര്‍ത്ത

സൗദിയിൽ നിയമം വളരെ കർശനമാണ്.  പലപ്പോഴും കുറ്റം ചെയ്തവർക്ക് വധ ശിക്ഷ ഉൾപ്പടെയുള്ള ശിക്ഷയാണ് നടപ്പിലാക്കാറുള്ളത്. പ്രത്യേകിച്ചും  സൗദി പൗരന്മാരെ ചതിയിൽ പെടുത്തുകയോ മറ്റെന്തെങ്കിലും തരത്തിൽ ഉപദ്രവിക്കുകയോ ചെയ്തവരെ നിയമം വെറുതെ വിടാറില്ല. ഇവിടെ പാലക്കാട് സ്വദശി നിരപരാധിയാണെന്ന് കോടതിയെ ബോധിപ്പിക്കാൻ ആയതോടെയാണ് അദ്ദേഹത്തെ ജമൈത്തിൽ വിട്ടത് . പക്ഷെ പലപ്പോഴും ഇത്തരം ഭാഗ്യം തുണയ്‌ക്കെത്താറില്ല എന്ന് സൗദി പ്രവാസികൾ പറയുന്നു

ഇവിടെ സൗദി പൗരനെ ഓൺലൈൻ തട്ടിപ്പിനിരയാക്കിയ കേസിലാണ് പാലക്കാട് സ്വദേശിയായ പ്രവാസിയ്ക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. സൗദി പൗരന് 19,000 റിയാൽ നഷ്ടപ്പെട്ടു എന്നായിരുന്നു കേസ്.  അബഹയിലെ റിജാൽ അൽമയിൽ താമസിക്കുന്ന സൗദി പൗരൻ നൽകിയ പരാതി പ്രകാരം ജയിലിലായ പാലക്കാട് പറളി സ്വദേശി അബ്ദുറഷീദിനാണ് റിയാദ് ക്രിമിനൽ കോടതി ജാമ്യം നൽകിയത്.

ഒരു വർഷം മുമ്പ് സൗദി പൗരനെ നാഷണൽ ഇൻഫർമേഷൻ സെന്ററിൽ നിന്നാണെന്ന് പറഞ്ഞ് അജ്ഞാതർ വിളിക്കുകയും ബാങ്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് ഒ.ടി.പി ആവശ്യപ്പെടുകയും ചെയ്തു. അവർ ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറിയതോടെ ഇദ്ദേഹത്തിന്റെ ബാങ്ക് അകൗണ്ടിലുണ്ടായിരുന്ന 19,000 റിയാൽ മൂന്നു ഘട്ടമായി നഷ്ടപ്പെട്ടു. പണം പോയതറിഞ്ഞതോടെ ഇദ്ദേഹം രിജാൽ അൽമാ പോലീസിൽ പരാതി നൽകി.

പൊലീസ് സെൻട്രൽ ബാങ്ക് വഴി നടത്തിയ അന്വേഷണത്തിൽ ഇദ്ദേഹത്തിന്റെ പണം അറബ് നാഷണൽ ബാങ്കിലെ ഒരു അക്കൗണ്ടിലേക്കാണ് ട്രാൻസ്‍ഫർ ചെയ്‍തതെന്ന് കണ്ടെത്തി. വിളിച്ച ഫോൺ നമ്പർ ട്രാക്ക് ചെയ്തപ്പോൾ റിയാദിൽ ജോലി ചെയ്യുന്ന അബ്ദുറഷീദിന്റെ ഇഖാമയിൽ എടുത്ത മൊബൈൽ നമ്പറായിരുന്നു. തുടർന്ന് കേസ് റിയാദ് അൽഖലീജ് പൊലീസിലേക്ക് മാറ്റി. അബ്ദുറഷീദിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു വിട്ടയച്ചു. അബ്‍ദുറഷീദിനും അറബ് നാഷണൽ ബാങ്കിൽ അകൗണ്ടുണ്ടായിരുന്നു. വീണ്ടും പൊലീസ് സ്‌റ്റേഷനിൽ നിന്ന് വിളിച്ചപ്പോൾ അദ്ദേഹം അതിന് മറുപടി നൽകിയില്ല.

 

തുടർന്നാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യക്കാരനാണ് തന്നെ വിളിച്ചതെന്നും അദ്ദേഹത്തിന്റെ അകൗണ്ടിലേക്കാണ് പണം ട്രാൻസ്‍ഫർ ആയതെന്നും അതിനാൽ പണം തിരിച്ചുകിട്ടണമെന്നും അദ്ദേഹത്തെ ശിക്ഷിക്കണമെന്നുമാണ് സൗദി പൗരൻ പബ്ലിക് പ്രോസിക്യൂഷനിൽ ആവശ്യപ്പെട്ടിരുന്നത്. താൻ ആരുടെയും പണം തട്ടിയെടുത്തിട്ടില്ലെന്നും തന്റെ അക്കൗണ്ടിൽ ആരുടെയും പണം എത്തിയിട്ടില്ലെന്നും തന്റെ ശമ്പളമല്ലാത്ത മറ്റൊരു പണം അകൗണ്ടിലില്ലെന്നും അബ്ദുറഷീദ് കോടതിയിൽ പറഞ്ഞു.

അബ്ദുറഷീദ് ആണ് തന്നെ വിളിച്ചതെന്നും പണം റശീദിന്റെ അകൗണ്ടിലേക്കാണ് പോയതെന്നും സ്ഥിരീകരിക്കാൻ എതിർ കക്ഷിക്കായില്ല. തുടർന്ന് റഷീദിനെ ജാമ്യത്തിൽ വിടുകയായിരുന്നു. കേസിൽ ഇന്ത്യൻ എംബസി വളന്റിയറും റിയാദ് കെ.എം.സി.സി വെൽഫയർ വിംഗ് ചെയർമാനുമായ സിദ്ദീഖ് തുവ്വൂരും പാലക്കാട് കെ.എം.സി.സി നേതാക്കളും വിവിധ ഘട്ടങ്ങളിൽ റഷീദിന് സഹായത്തിനുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്നത് ഗുരുതര ആരോപണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (1 minute ago)

ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് പരിശോധന; 12384 പേരെ അറസ്റ്റ് ചെയ്തു; ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 10128  (5 minutes ago)

വന്യജീവികളെയും പ്രകൃതിയെയും അടുത്തറിയാനുള്ള അവസരം കുട്ടികൾക്കും പൊതുജനങ്ങൾക്കും ഒരുക്കുന്ന പ്രധാന സ്ഥാപനമാണ് മൃഗശാല; മൃഗശാല മാറ്റാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മുൻമന്ത്രി ജെ ചിഞ്ചുറാണി  (12 minutes ago)

ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ  (16 minutes ago)

ശബരിമല തീർഥാടനം; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെയും ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സിന്റെയും സേവനം കാര്യക്ഷമമായി വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (29 minutes ago)

ദീർഘകാലമായുള്ള കായംകുളത്തുകാരുടെ ആവശ്യം നടപ്പിലാകുന്നു; ദേശീയപാതാ 66ൽ കായംകുളത്ത് ഉയരപ്പാത നിർമിക്കാൻ തത്വത്തിൽ ധാരണയായതായി മന്ത്രി പി.കെ ബഷീർ  (37 minutes ago)

പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍  (44 minutes ago)

ബോൾട്ടൻ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച 10.30 ന് ആരംഭിക്കും...  (56 minutes ago)

പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...  (1 hour ago)

വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...  (1 hour ago)

പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...  (1 hour ago)

ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...  (1 hour ago)

മോട്ടിവേഷൻ സ്പീക്കറായി സോഷ്യൽ മീഡിയയിൽ വൈറൽ!! യഥാർത്ഥ ജോലി തട്ടിപ്പ്... പാവപ്പെട്ട മനുഷ്യരെ വലവീശി പിടിച്ച് നേടിയത് കോടികൾ.. ഒടുവിൽ പോലീസ് വലയിലായി പാർവതി മായ ഷാജിയെന്ന പെരുംകള്ളി  (2 hours ago)

വിവാദ വിമാന യാത്ര;സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി  (2 hours ago)

Malayali Vartha Recommends