സൗദിയില്‍ നിന്ന് പ്രവാസജീവിതം നിര്‍ബന്ധമായും അവസാനിപ്പിച്ച് മടങ്ങുന്നവര്‍ ബാങ്ക് അക്കൗണ്ടുകള്‍ റദ്ദാക്കണം

സൗദിയില്‍ നിന്ന് പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന വിദേശികള്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ നിര്‍ബന്ധമായും അവസാനിപ്പിച്ചിരിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. ബാങ്ക് അക്കൌണ്ടുകള്‍ ഉപയോഗിക്കുന്ന സ്വദേശികളും വിദേശികളും അത് ഭീകരവാദ ലക്ഷ്യങ്ങള്‍ക്ക് ദുരുപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. സൗദി താമസത്തിനിടെ ആരംഭിച്ച ബാങ്ക് അക്കൗണ്ടുകള്‍ റദ്ദാക്കാതെ നിരവധി പ്രവാസികള്‍ തിരിച്ചുപോയിട്ടുണ്ട്. എന്നാല്‍ ഇത്തരം തുറന്ന അക്കൗണ്ടുകള്‍ രാജ്യ സുരക്ഷയ്ക്ക് ഗുരുതരമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്ന് ആഭ്യന്തര മന്ത്രാലയവക്താവ് ചൂണ്ടിക്കാട്ടി.
ചോര്‍ത്തി ഭീകരരും അനധികൃത സാമ്പത്തിക ഇടപാടുകാരും പാസ്‌വേഡും അക്കൗണ്ട് വിവരവും മറ്റും ചോര്‍ത്താനിടയുണ്ട്. ഇടപാടുകള്‍ ഓണ്‍ലൈന്‍ ആയതിനാല്‍ ഇതിനു സാധ്യത ഏറെ. 2001 സെപ്തംബര്‍ 11 അമേരിക്കന്‍ ഭീകരാക്രമണമടക്കം പല ഭീകരവാദ കേസുകളിലും ഇത്തരത്തിലുള്ള പണമിടപാടുകള്‍ നടന്നിട്ടുണ്ട്. വിദേശ തൊഴിലാളി ഫൈനല്‍ എക്‌സിറ്റിന് അപേക്ഷിക്കുമ്പോള്‍ത്തന്നെ അക്കൗണ്ട് റദ്ദാക്കല്‍ നിര്‍ബന്ധമാക്കാനാണ് ആലോചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha