ഉദ്യോഗക്കയറ്റത്തിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ മലയാളിക്ക് മൂന്നുവര്‍ഷം തടവ്

ഉദ്യോഗക്കയറ്റത്തിന് വേണ്ടി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ഹാജരാക്കിയ മലയാളിക്ക് മൂന്ന് വര്‍ഷം തടവ്. കലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ചയാള്‍ക്കാണ് ദോഹ ക്രിമിനല്‍ കോടതി തടവ് വിധിച്ചത്. പ്രതിയുടെ അഭാവത്തിലായിരുന്നു വിധി. അറസ്റ്റ് ചെയ്ത് ശിക്ഷ നടപ്പാക്കിക്കഴിഞ്ഞാല്‍ നാടുകടത്താനും വിധിന്യായത്തില്‍ പറയുന്നു.
2006ല്‍ ബി.എസ്സി. ബിരുദം ലഭിച്ചെന്ന വ്യാജ സര്‍ട്ടിഫിക്കറ്റാണ് മലയാളി നല്‍കിയത്. മറ്റൊരു സര്‍ട്ടിഫിക്കറ്റില്‍നിന്ന് ശേഖരിച്ച ഔദ്യോഗിക മുദ്രയാണ് പതിച്ചിരുന്നത്. പേന ഉപയോഗിച്ച് ഒപ്പ് പകര്‍ത്തിയിട്ടു. മുംബൈയിലെ ഖത്തര്‍ എംബസിയുടെ സീലും വ്യാജമായി ഉണ്ടാക്കി പതിക്കുകയായിരുന്നെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
ദോഹയിലെ വിദേശകാര്യ മന്ത്രാലയത്തില്‍ മുദ്രപതിപ്പിക്കാന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചപ്പോഴാണ് തട്ടിപ്പ് തെളിഞ്ഞത്. സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ അത് ഫൊറന്‍സിക് ലാബിലേക്ക് കൈമാറുകയായിരുന്നു. പ്രാദേശിക അറബി പത്രം \'അല്‍ റായ\'യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഉദ്യോഗക്കയറ്റത്തിനായി സമര്‍പ്പിക്കാന്‍ 20,000 രൂപയ്ക്കാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചതെന്ന് പ്രതി കോടതിയില്‍ സമ്മതിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha