ഷാര്‍ജയിലെ ബാച്ച്‌ലര്‍മാരുടെ ശ്രദ്ധയ്ക്ക്... കുടുംബങ്ങള്‍ക്ക് അനുവദിച്ച പാര്‍പ്പിട സമുച്ചയങ്ങളില്‍നിന്ന് ബാച്ചിലര്‍മാരെ പുറത്താക്കാന്‍ നഗരസഭയുടെ നടപടി

ഷാര്‍ജയില്‍ ബാച്ച്‌ലറായി താമസിക്കുന്നവര്‍ക്ക് തിരിച്ചടിയായി നഗരസഭയുടെ അതിവേഗനടപടി. വിവാഹം ചെയ്തില്ലെങ്കില്‍ ഇനി മുതല്‍ വീടുകള്‍ കിട്ടില്ലെന്നതാണ് വാസ്തവം. കുടുംബങ്ങള്‍ക്ക് അനുവദിച്ച പാര്‍പ്പിട സമുച്ചയങ്ങളില്‍നിന്ന് ബാച്ചിലര്‍മാരെ പുറത്താക്കാന്‍ നഗരസഭയുടെ അതിവേഗനടപടി. ഷാര്‍ജ അല്‍മജാസിലെ ഒരു പാര്‍പ്പിട സമുച്ചയത്തില്‍ കുടുംബമില്ലാതെ താമസിക്കുന്നവര്‍ക്കെതിരെ നഗരസഭയുടെ ടോള്‍ഫ്രീ നമ്പറില്‍ ലഭിച്ച പരാതിയിലാണ് നടപടി.
അനധികൃത താമസം സംബന്ധിച്ചു പരാതി ലഭിച്ചു മണിക്കൂറുകള്‍ക്കകം നഗരസഭാ അധികൃതര്‍ പരിശോധനയ്‌ക്കെത്തി. കുടുംബങ്ങള്‍ക്ക് അനുവദിച്ച കെട്ടിടത്തിലാണു ബാച്ചിലര്‍മാര്‍ താമസം തരപ്പെടുത്തിയിരുന്നത്. ബാച്ചിലര്‍മാര്‍ താമസിച്ചിരുന്ന 23 ഫ്‌ലാറ്റുകളാണ് ഈ കെട്ടിടത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവരോടു താമസം മാറ്റാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിക്കുന്നതിന് മുന്നോടിയായി ഈ ഫ്‌ലാറ്റുകകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് അധികൃതര്‍ താമസക്കാര്‍ക്കു മുന്നറിയിപ്പ് നല്‍കി.
കുടുംബങ്ങുടെ സാമൂഹിക, സുരക്ഷാ കാര്യങ്ങള്‍ പരിഗണിച്ചാണു ബാച്ചിലര്‍മാര്‍ക്ക് താമസിക്കാന്‍ മേഖല വേര്‍തിരിച്ചതെന്ന് നഗരസഭയുടെ ബാച്ചിലേഴ്‌സ് താമസവകുപ്പ് തലവന്‍ ഖലീഫ അല്‍സുവൈദി പറഞ്ഞു. ഇത്തരം ഫ്‌ലാറ്റുകളിലും വില്ലകളിലും കുടുംബമില്ലാത്തവര്‍ താമസിക്കുന്നതു നിയമലംഘനമാണ്. കുടുംബമേഖലകളില്‍ കുടിയേറിയവരെ കണ്ടെത്താന്‍ വൈകുന്നേരങ്ങളില്‍ പ്രത്യേക പരിശോധന നടത്തും. തൊഴിലാളികള്‍ ജോലി കഴിഞ്ഞെത്തുന്ന സമയത്താണ് മിന്നല്‍ പരിശോധന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha