അഹമ്മദ് ജാവേദിനെ സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസിഡറായി നിയമിച്ചു

മുംബൈ പോലീസ് കമ്മീഷണര്‍ അഹമ്മദ് ജാവേദിനെ കേന്ദ്ര വിദേശകാര്യമന്ത്രാലയം സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസിഡറായി നിയമിച്ചു.
ഇന്ത്യയിലെ സൗദി അംബാസിഡര്‍ നേപ്പാളി സ്ത്രീകളെ പീഡിപ്പിച്ച സംഭവത്തില്‍ ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയിരുന്നു. തുടര്‍ന്ന് ഇന്ത്യ സൗദി അംബാസിഡറോട് മടങ്ങിപോകാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ സ്ഥാനം ഒഴിഞ്ഞു കിടക്കുന്നത് ഏപ്രില്‍ മുതലാണ്.
സൗദിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത്. അതുമാത്രമല്ല 2.8 മില്യണ്‍ ഇന്ത്യക്കാരാണ് സൗദിയിലുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha