ദുബായിലുണ്ടായ വാഹനാപകടത്തില്‍ ഗര്‍ഭിണിയായ അമ്മയും മകളും മരിച്ചു

കൊയിലാണ്ടി സ്വദേശിയായ ഗര്‍ഭിണിയായ യുവതിയും മൂന്ന് വയസുകാരി മകളും എമിറേറ്റ്‌സ് റോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. പരിക്കുകളോടെ ഭര്‍ത്താവ് ആശുപത്രിയിലാണ്.
മരിച്ചത് കൊയിലാണ്ടി മുത്താമ്പി ഒറ്റക്കണ്ടം വായക്കടത്തില്‍ മീത്തല്‍ പരേതനായ പോക്കറിന്റെ മകള്‍ ഷാനിബ റിജാദും മകള്‍ ശൈസ് ഐറിനുമാണ്. ഷാനിബയുടെ ഭര്‍ത്താവ് കോഴിക്കോട് സ്വദേശി റിജാദ് പരിക്കുകളോടെ ദുബൈ റാശിദ് ആശുപത്രിയില്‍ ചികിത്സയിലാണ്. അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു ഷാനിബ.
ശനിയാഴ്ച്ച രാത്രി 12 മണിയോടെ ഇവര്‍ സഞ്ചരിച്ച കാറിന് പിന്നില്‍ മറ്റൊരു കാറിടിക്കുകയായിരുന്നു. ഷാനിബയും മകളും പിന്‍ സീറ്റിലായിരുന്നു ഇരുന്നത്. ഞായറാഴ്ച്ച ദുംബൈ അല്‍ഖൂസ് ശ്മശാനിത്തില്‍ ഷാനിബയുടെ മൃതദേഹം ഖബറടക്കി.
തന്നെയാണ് ഷാനിബയുടെ ഉമ്മ ഹമീദയും സഹോദരങ്ങളായ ഷബ്‌ന, മുഹമ്മലി എന്നിവരും. മറ്റൊരു സഹോദരി ആരിഫ നാട്ടിലാണ്. റിജാദ് മൊബൈല്‍ ഫോണ്‍ കട നടത്തുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha