സൗദിയില്‍ വാഹനമോടിക്കുന്നതിനിടെ ഭക്ഷണം കഴിക്കാറുണ്ടോ?

സൗദിയില്‍ വാഹനമോടിക്കുന്നതിനിടെ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇനി സൂക്ഷിക്കുക.സൗദിയില്‍ വാഹനം ഓടിക്കുന്നതിനിടെ ഭക്ഷണം കഴിച്ചാല്‍ 150 സൗദി റിയാല്‍ പിഴ ഈടാക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയാണെങ്കില്‍ ലഭിക്കുന്ന അതേ ശിക്ഷ തന്നെയാണ് ഇതും.
വാഹനം ഒടിക്കുന്നതിനിടെ ഇത്തരം പ്രവൃത്തികല്‍ ചെയ്യുന്നത് ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിക്കുമെന്നും അത് അപകടങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും അധിക്യതര്‍ പറഞ്ഞു. ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നുണ്ടെങ്കിലും സൗദിയിലെ റോഡപകട നിരക്കുകളില്‍ കുറവുണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റിയുടെ കണക്ക് പ്രകാരം ഏതാണ്ട് 80 ശതമാനം അപകടങ്ങളും ശ്രദ്ധയില്ലായ്മ കൊണ്ടാണ് നടക്കുന്നത്. വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെക്കാള്‍ അപകടകരമാണ് ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതെന്നും അധിക്യതര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha