Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

യുഎഇയില്‍ വിവിധ കാലാവസ്ഥാ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; കടല്‍ പ്രക്ഷുബ്ധമാകുമെന്നും മുന്നറിയിപ്പ്...

05 AUGUST 2024 03:30 PM IST
മലയാളി വാര്‍ത്ത

യുഎഇയിലും ഒമാനിലും ഇന്ന് മഴ മുന്നറിയിപ്പ്. യുഎഇയില്‍ വിവിധ കാലാവസ്ഥാ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കടല്‍ പ്രക്ഷുബ്ധമാകുന്നതും വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശുന്ന കാറ്റും തുടരുന്നതിനാല്‍ ആണ് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം) യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അറേബ്യന്‍ ഗള്‍ഫില്‍, പ്രത്യേകിച്ച് പടിഞ്ഞാറ് ദിശയില്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്നും ചില സമയങ്ങളില്‍ തിരമാലകള്‍ ആറടി വരെ ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ ഒരു മണിക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പ് വൈകുന്നേരം 6 മണി വരെ നീണ്ടുനില്‍ക്കും. പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ നിര്‍ദ്ദേശിക്കുന്നു. നേരത്തെ ശനി, ഞായര്‍ ദിവസങ്ങളിലും കാലാവസ്ഥാ വകുപ്പ് ഇതേ ജാഗ്രതാ നിര്‍ദേശമായിരുന്നു നല്‍കിയിരുന്നത്.

ഇന്ന് രാവിലെ ഫുജൈറയിലും ഖോര്‍ഫക്കാനിലും ചിലയിടങ്ങളില്‍ നേരിയ മഴ പെയ്തിരുന്നു. കിഴക്കന്‍ തീരത്തിലെ ചില പ്രദേശങ്ങളില്‍ തിങ്കളാഴ്ച ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സ്റ്റോം സെന്റര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോകളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത ചാറ്റല്‍ മഴയും നേരിയ മഴയും പെയ്യുന്നത് ദൃശ്യമായിരുന്നു. ഇന്ന് യുഎഇ നിവാസികള്‍ക്ക് ഭാഗികമായി മേഘാവൃതമായ ദിവസം പ്രതീക്ഷിക്കാം. എന്നാല്‍ അന്തരീക്ഷത്തില്‍ പൊടിക്കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കിഴക്കന്‍ തീരത്ത് താഴ്ന്ന മേഘങ്ങള്‍ സംവഹന മേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. കിഴക്ക്, തെക്ക് ഭാഗങ്ങളില്‍ ഉച്ചയോടെ ചെറിയ മഴ പെയ്‌തേക്കാം. അബുദാബിയിലും ദുബായിലും യഥാക്രമം 40 ഡിഗ്രി സെല്‍ഷ്യസും 41 ഡിഗ്രി സെല്‍ഷ്യസും വരെ താപനില ഉയരും.

പര്‍വതങ്ങളില്‍ ഈര്‍പ്പം 15 ശതമാനം വരെ താഴ്‌ന്നേക്കാം. തീരപ്രദേശങ്ങളിലും ദ്വീപുകളിലും 80 ശതമാനം വരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊടിക്കും മണലിനും കാരണമാകുന്ന നേരിയതോ മിതമായതോ ആയ കാറ്റ് ഇടയ്ക്കിടെ വീശുമെന്ന് പ്രതീക്ഷിക്കുന്നു. കടല്‍ നേരിയതോ മിതമായോ പ്രക്ഷുബ്ധമായേക്കാം. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും വലിയ തിരമാലകള്‍ പ്രത്യക്ഷപ്പെട്ടേക്കാം.

 

 

ഒമാനിലും ഇന്ന് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ശനിയാഴ്ച മസ്‌കത്തിലും രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളിലും കനത്ത ആലിപ്പഴവര്‍ഷവും മഴയും പെയ്തിരുന്നു. തെക്കന്‍ അല്‍ ബത്തിന, നോര്‍ത്ത് അല്‍ ഷര്‍ഖിയ, സൗത്ത് അല്‍ ഷര്‍ഖിയ, നോര്‍ത്ത് അല്‍ ബത്തിന, മസ്‌കറ്റ്, അല്‍ ദഖിലിയ, അല്‍ ദാഹിറ, അല്‍ ബുറൈമി, അല്‍ വുസ്ത, മുസന്ദം എന്നിവയുടെ ചില ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (1 hour ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (1 hour ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (2 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (2 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (3 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (3 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (3 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (3 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (3 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (3 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (3 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (6 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (6 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (6 hours ago)

Malayali Vartha Recommends