Widgets Magazine
02
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലില്‍ സിനിമാലോകം... കലാഭവന്‍ നവാസിന്റെ വിയോഗത്തില്‍ ഞെട്ടി സിനിമാ ലോകം; മറ്റ് താരങ്ങള്‍ മുറിയൊഴിഞ്ഞിട്ടും കണ്ടില്ല, ഫോണെടുത്തില്ല


നവാസിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്.. രാവിലെ എട്ടരയ്ക്ക് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി 10 മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടത്തും


അപ്രതീക്ഷിത വേര്‍പാട്.... നവാസിന്റെ വളര്‍ച്ച മിമിക്രി രംഗത്തെ കുലപതികളായ കലാഭവനിലൂടെ.... നിരവധി വേദികളില്‍ നിറസാന്നിധ്യമായിരുന്നു


വീണ്ടും മഴയെത്തുന്നു: നാളെ മുതൽ സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾക്കടക്കം മുന്നറിയിപ്പ്...

പ്രവാസികൾക്ക് സന്തോഷവാർത്ത ..ഇപ്പോൾ നാട്ടിലേയ്ക്ക് പണമയച്ചാൽ 22 ഇരട്ടി ലാഭം

07 AUGUST 2024 06:57 PM IST
മലയാളി വാര്‍ത്ത

വിദേശത്തുപോയി കഷ്ടപ്പെടുന്ന മലയാളികൾക്ക് ഒരേ ഒരു ലക്‌ഷ്യം മാത്രമാണ് മുന്നിലുള്ളത് . എത്ര കഷ്ടപ്പെട്ടാലും കൈനിറയെ പണം സമ്പാദിച്ച് നാട്ടിലേയ്ക്ക് അയയ്ക്കണം . ഇങ്ങനെ പകലന്തിയാളം വിശ്രമമില്ലാതെ പണിയെടുത്തു അയയ്ക്കുന്ന പണം കുടുംത്തിലേയ്ക്ക് അയക്കുമ്പോൾ കിട്ടുന്ന സന്തോഷമാണ് ഓരോ ഗൾഫ് കാരന്റെയും സ്വപ്‌നം .

എന്നാൽ ഇങ്ങനെ പണമയയ്ക്കുന്നവർ ഇപ്പോഴും അറിയേണ്ട ഒരുകാര്യമാണ് രൂപയുടെ മൂല്യത്തിലെ ഉയർച്ച താഴ്ചകള്‍. ദിർഹത്തിനു കൂടുതല്‍ മൂല്യം ലഭിക്കുമോയെന്നതാണ് എല്ലാ പ്രവാസികളും നോക്കുന്നത്. അതിനായി ഇന്ത്യന്‍ രൂപയുടെ മൂല്യം വരും ദിവസങ്ങളില്‍ കൂടുമോ കുറയുമോയെന്ന് അറിയണം. യുഎഇ ദിർഹവുമായുളള ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക്  ഓഗസ്റ്റില്‍ വീണ്ടും ഇടിയുമെന്നാണ്  വിലയിരുത്തല്‍.

യുഎഇ ആസ്ഥാനമായുളള ഫോറിന്‍ കറന്‍സി എക്സ്ചേഞ്ചിന്‍റെ (ഫോറെക്സ്) കണക്കുക്കൂട്ടല്‍ അനുസരിച്ച്  വരും വാരങ്ങളിലും മൂല്യം ഇടിയും.   ഗൾഫിൽ കിട്ടുന്ന ശമ്പളം പതിവ് പോലെ ആണെങ്കിലും, നാട്ടിലേക്ക് പതിവ് പണം അയക്കുമ്പോൾ  അവിടെ കിട്ടുന്നത് 22 മടങ്ങായി ആയിരിക്കും . അതായത് ഒരു യുഎഇ ദിർഹത്തിന് 22 രൂപ 91 പൈസയാണ് ട്രേഡിങ് വിനിമയ നിരക്ക്.

 

അതേസമയം നാട്ടിലേക്ക് പണം അയക്കുമ്പോള്‍ ഒരു ദിർഹത്തിന് 22 രൂപ 77 പൈസ വരെ ലഭിക്കുന്നുണ്ട്. അതായത് 1000 ഇന്ത്യന്‍ രൂപ ലഭിക്കാന്‍ 43 ദിർഹം 91 ഫില്‍സ് നല്‍കിയാല്‍ മതി. വിവിധ മണി എക്സ്ചേ‍ഞ്ച് സ്ഥാപനങ്ങളില്‍ ഈ നിരക്കില്‍ നേരിയ വ്യത്യാസമുണ്ടാവുമെങ്കിലും അടുത്തിടെ ഇന്ത്യന്‍ രൂപയ്ക്ക് യുഎഇ ദിർഹവുമായി ലഭിക്കുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. വരും ദിവസങ്ങളില്‍ ഒരു ദിർഹത്തിന് 22 രൂപ 83 പൈസവരെയെത്തുമെന്നാണ് കണക്കുകൂട്ടല്‍.

അതായത് 10,000 ഇന്ത്യൻ രൂപ ലഭിക്കാൻ 437.58 ദിർഹം  നൽകിയാൽ മതി. 433.83 ഖത്തർ റിയൽ നൽകിയാൽ നാട്ടിൽ 10,000 രൂപ ലഭിക്കും. ഇതേത്തുക നാട്ടിൽ ലഭിക്കാൻ സൗദിയിൽ 447.26 റിയാൽ നൽകിയാൽ മതി.

 


  ഓഗസ്റ്റ് രണ്ടാം വാരവും മൂന്നാം വാരവും രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടാകും. മാത്രമല്ല, ഇന്ത്യന്‍ രൂപയുടെ തിരിച്ചുവരവ് അത്ര എളുപ്പമാകില്ലെന്നുളള സൂചനകളും ഫോറക്സ് വിദഗ്ധർ നല്‍കുന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലെ ഇടിവ് പ്രയോജനപ്പെടുത്തി പ്രവാസികള്‍  നാട്ടിലേക്ക് അയക്കുന്ന പണത്തിന് കൂടുതല്‍ മൂല്യം ലഭിക്കും. കഴിഞ്ഞ വർഷങ്ങളിലും ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായിരുന്നുവെങ്കിലും ഇത്ര വലിയ തോതിലുളള ചാഞ്ചാട്ടം  പ്രകടമായിരുന്നില്ല.

ഒരു രാജ്യത്തിന്‍റെ കറന്‍സി മൂല്യം സാമ്പത്തിക സാഹചര്യങ്ങളെയും സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന ഭരണകൂടങ്ങളുടെ നയങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഇറക്കുമതി, കയറ്റുമതി, പണപ്പെരുപ്പം, വളർച്ചാ നിരക്ക്,നിക്ഷേപങ്ങളുടെ ലഭ്യത,വിദേശ നാണ്യ കരുതല്‍, ബാങ്കിങ് മൂലധനം, രാഷ്ട്രീയ സാഹചര്യങ്ങള്‍ തുടങ്ങിയവയും രൂപയുടെ മൂല്യത്തെ പ്രതികൂലമായും അനുകൂലമായും ബാധിക്കും.  

 



യുഎഇ ദിർഹവുമായി ഇന്ത്യന്‍ രൂപയുടെ മൂല്യമിടിയുന്നത് യുഎസ് ഡോളറുമായുളള  മൂല്യമിടിവിനെ പ്രതിഫലിപ്പിക്കുന്നു. അതുകൊണ്ടുതന്നെ യുഎസ് ഡോളർ ദുർബലമായാല്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ അതും പ്രതിഫലിക്കും. യുഎസ് ഡോളറിനെതിരെ രൂപ ദുർബലമായാല്‍ മൂല്യം ഇടിവ് ദിർഹവുമായുളള വിനിമയനിരക്കിലും പ്രതിഫലിക്കും. യുഎസ് ഡോളർ ഇടിഞ്ഞാല്‍ ഇന്ത്യന്‍ രൂപയടക്കമുളള കറന്‍സികളില്‍ ഉണർവ്വ് പ്രകടമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

..പവന് 1120 രൂപയുടെ വര്‍ദ്ധനവ്  (36 minutes ago)

യമനിലേക്ക് പോകാന്‍ അനുമതി നിഷേധിച്ച്  (47 minutes ago)

കുല്‍ഗാമില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ച് സൈന്യം....തെരച്ചില്‍ തുടരുന്നു  (58 minutes ago)

ഗവര്‍ണറുടെ നടപടി നിയമപരമല്ലെന്ന് സര്‍ക്കാര്‍  (1 hour ago)

മികച്ച നടനുള്ള പുരസ്‌കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും...  (1 hour ago)

വെളിച്ചെണ്ണയ്ക്ക് പിന്നാലെ പച്ചക്കറികള്‍ക്കും വിലയില്‍....  (2 hours ago)

ഒട്ടുപാലിന്റെ വിലയിലും ഇടിവുണ്ടായി  (2 hours ago)

ഞെട്ടലില്‍ സിനിമാലോകം... കലാഭവന്‍ നവാസിന്റെ വിയോഗത്തില്‍ ഞെട്ടി സിനിമാ ലോകം; മറ്റ് താരങ്ങള്‍ മുറിയൊഴിഞ്ഞിട്ടും കണ്ടില്ല, ഫോണെടുത്തില്ല  (2 hours ago)

100 വയസ്സായ അമ്മയ്ക്ക് മാസം 2000 രൂപവീതം ജീവനാംശം ...  (2 hours ago)

റേഷന്‍ മണ്ണെണ്ണയുടെ വിലയില്‍ വര്‍ദ്ധനവ്  (3 hours ago)

നാല് വയസുകാരന്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചു...  (3 hours ago)

ഇന്ന് മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (3 hours ago)

തുടരന്വേഷണമോ കോടതി നേരിട്ട് അന്വേഷിക്കുകയോ വേണമെന്ന് വാദി ഭാഗം, വരവില്‍ കവിഞ്ഞ സ്വത്ത് കണ്ടെത്താന്‍ ചെക്ക് പിരിയഡ് കണക്കാക്കാത്തതെന്തെന്ന് വിജിലന്‍സിനോട് കോടതി  (3 hours ago)

പശുവിനെ തീറ്റാന്‍ പോയി കാണാതായ വീട്ടമ്മയെ മരിച്ച നിലയില്‍...  (4 hours ago)

സിനിമയില്‍ വീണ്ടും സജീവമാകുന്നതിനിടെ അപ്രതീക്ഷിത വിയോഗം....  (4 hours ago)

Malayali Vartha Recommends