Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സർക്കാർ നയപരമായ തീരുമാനം എടുത്തിരിക്കുന്നു..വി ഡി സർക്കാരിനെ കാത്തിരിക്കുന്നത് സി പി എമ്മിന്റെ വെല്ലുവിളികൾ..ദേശീയ തലത്തിൽ വരെ ഏറെ ചർച്ചയാകാൻ പോകുന്നു..


തോന്നുംപോലെ ചെയ്യാൻ കേരളം അളിയന്റെ വകയല്ല!" ആന്റോ അഗസ്റ്റിനെയും പിണറായിയെയും പൊളിച്ചടുക്കി രാഹുൽ മാങ്കൂട്ടത്തിൽ; കുരുക്കിടാൻ വി.ഡി സതീശൻ..


പാലക്കാടൻ മണ്ണിൽ വിരിയുന്ന കശ്മീരി പട്ട്: അറിഞ്ഞിരിക്കേണ്ട ഒരു അപൂർവ്വ ബന്ധം...


രാജ്യതലസ്ഥാനത്ത് വീണ്ടും ഞെട്ടിക്കുന്ന സംഭവം..പൊലീസുകാരെന്ന വ്യാജേന എത്തിയ മൂന്നംഗ സംഘം 17കാരിയെ പാര്‍ക്കില്‍ കൂട്ടബലാത്സംഗം ചെയ്തതായി പരാതി...


അംബിക–രാധ തർക്കം.. 46 കോടി എങ്ങനെ പോയി? രാധ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ നേരിട്ടെത്തി..താരകുടുംബത്തിൽ സംഭവിച്ചത്...

കൊച്ചിയിൽ അനധികൃതമായി താമസിച്ച 27 ബംഗ്ലാദേശികൾ പിടിയിൽ..‘ഓപ്പറേഷൻ ക്ലീൻ’ പദ്ധതിയുടെ ഭാഗമായിട്ടാണ് പരിശോധന നടത്തിയത്..വ്യാജ ആധാർ കാർഡുമായി കേരളത്തിലെത്തിയവരാണ് പിടിയിലായത്..

31 JANUARY 2025 04:02 PM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ അനധികൃതമായി താമസിച്ച 27 ബംഗ്ലാദേശികൾ പിടിയിൽ. വ്യാജ ആധാർ കാർഡുമായി കേരളത്തിലെത്തിയവരാണ് പിടിയിലായത്. ‘ഓപ്പറേഷൻ ക്ലീൻ’ പദ്ധതിയുടെ ഭാഗമായി ഭീകരവിരുദ്ധ സ്ക്വാഡും എറണാകുളം റൂറൽ പോലീസും ചേർന്നാണ് പരിശോധന നടത്തിയത്. കേരളം ബംഗ്ലാദേശികളുടെ അനധികൃത താവളമാകുന്ന സംഭവത്തിൽ കേന്ദ്ര ഏജൻസികൾ റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് ഇവർ കൂട്ടത്തോടെ പിടിയിലായത്.മുനമ്പത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇവർ ഇവിടെ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു.

 

ആലുവ റൂറൽ എസ്പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് ആണ് പരിശോധനയ്‌ക്ക് നേതൃത്വം നൽകിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.മൂന്ന് മാസങ്ങൾക്ക് മുൻപാണ് ഇവിടെ എത്തിയതെന്നാണ് ഇവർ നൽകിയ മൊഴി. എന്നാൽ പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. അനധികൃതമായി ഇന്ത്യയിലേക്ക് കടക്കുന്ന ബംഗ്ലാദേശികൾ രാജ്യത്ത് വിവിധ ക്രിമിനൽ പ്രവൃത്തികളിൽ ഏർപ്പെടുന്ന റിപ്പോർട്ടുകൾ തുടർച്ചയായി പുറത്തുവന്നുകൊണ്ടിരിക്കെയാണ് ഇത്രയും പേരെ കൂട്ടത്തോടെ കൊച്ചിയിൽ നിന്ന് പിടികൂടുന്നത്.

ഇവർ എന്തിനാണ് സംഘമായി കൊച്ചിയിലെത്തിയതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.വടക്കൻ പറവൂരിനടുത്ത് ചില മേഖലകളിൽ ബംഗ്ലാദേശികൾ കൂട്ടത്തോടെ താമസിക്കുന്നതായി സ്‌പെഷൽ ബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പരിശോധന നടന്നത്.ഇവർക്ക് താമസസൗകര്യമൊരുക്കിയത് ആരെന്നതുൾപ്പെടെ അന്വേഷണ വിധേയമാകും.പിടിച്ചെടുത്ത വ്യാജ ആധാർ കാർഡ് ഉപയോഗിച്ചാണ് താമസം തരപ്പെടുത്തിയത് എന്നാണ് സൂചനകൾ. ഒരു വീട് കേന്ദ്രീകരിച്ചായിരുന്നു എല്ലാവരും ഉണ്ടായിരുന്നത്.

രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ ഇവരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.ബംഗാൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യാജ ആധാർ കാർഡ് റാക്കറ്റാണ് ഇവരെ സഹായിച്ചതെന്നാണ് വിവരം. ആദ്യമായിട്ടാണ് സംസ്ഥാനത്ത് നിന്ന് ഇത്രയും ബംഗ്ലാദേശികളെ ഒന്നിച്ച് പിടികൂടുന്നത്.പൊലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായിട്ടാണ് പൊലീസിന്റെ പരിശോധന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൈക്കണ്ടി കുടുംബത്തിന് COUNTDOWN  (4 minutes ago)

തോന്നുംപോലെ ചെയ്യാൻ കേരളം അളിയന്റെ വകയല്ല!" ആന്റോ അഗസ്റ്റിനെയും പിണറായിയെയും പൊളിച്ചടുക്കി രാഹുൽ മാങ്കൂട്ടത്തിൽ; കുരുക്കിടാൻ വി.ഡി സതീശൻ..  (13 minutes ago)

പാലക്കാടൻ മണ്ണിൽ വിരിയുന്ന കശ്മീരി പട്ട്: അറിഞ്ഞിരിക്കേണ്ട ഒരു അപൂർവ്വ ബന്ധം...  (31 minutes ago)

ലഡാക്കിനെ മാറ്റിയെഴുതാൻ സോജില തുരങ്കം: യാത്രാസമയം 4 മണിക്കൂറിൽ നിന്ന് 20 മിനിറ്റിലേക്ക്...  (41 minutes ago)

DELHI നടുക്കുന്ന ദൃശ്യങ്ങള്‍..  (42 minutes ago)

Financial-fraud-complaint- 46 കോടി എങ്ങനെ പോയി?  (58 minutes ago)

ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണമെഡൽ നേട്ടവുമായി ഇന്ത്യ...വനിത ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ  (1 hour ago)

റിപ്പോർട്ടറിൽ വൻ ആഘോഷം..  (2 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ ബാഡ്മിൻറൺ ടീം ഇനത്തിൽ ഇന്ത്യയുടെ പോരാട്ടം ക്വാർട്ടർ ഫൈനലിൽ അവസാനിച്ചു...  (2 hours ago)

എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസ്... രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി കോടതി... കേസിന്റെ വിചാരണ ഒക്ടോബർ 15 മുതൽ    (3 hours ago)

മാസപ്പടി കേസ്... മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്തണമെന്ന ഇഡി ശുപാർശ അംഗീകരിച്ച് സർക്കാ‌ർ... കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം  (3 hours ago)

അനധികൃതമായി മദ്യം വീട്ടിൽ സൂക്ഷിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന ആൻറോ അഗസ്റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി...  (4 hours ago)

ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ദേശീയപാത 66 ൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി  (4 hours ago)

ഐ.ഡി.എസ്.എഫ്.എഫ്.കെ: നേപ്പാള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി അഞ്ച് ചിത്രങ്ങള്‍  (4 hours ago)

പാലപ്പിള്ളി ജനവാസ മേഖലയിൽ തുടർച്ചയായി നാലാം ദിവസവും പുലിയിറങ്ങി പശുവിനെ കൊലപ്പെടുത്തി... പ്രതിഷേധത്തോടെ നാട്ടുകാർ  (4 hours ago)

Malayali Vartha Recommends