റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് രണ്ട് മലയാളി യുവതികള്‍ക്ക് തുണയായത് റിയാദ് കെഎംസിസി പ്രവര്‍ത്തകര്‍...

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് രണ്ട് മലയാളി യുവതികള്‍ക്ക് തുണയായത് റിയാദ് കെഎംസിസി പ്രവര്‍ത്തകര്‍...
കമ്പനിയുടെ ആവശ്യാര്‍ഥം റിയാദിലെത്തിയ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റൈഗൈറ്റ് ബില്‍ഡേഴ്‌സിന്റെ ജീവനക്കാരായ കോഴിക്കോട് സ്വദേശിനികള്‍ക്കാണ് അപകടം ഉണ്ടായത്.
റിയാദ്-അല്‍ അഹ്‌സ റോഡില്‍ റഡിസണ്‍ ഹോട്ടലിന് സമീപത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ കാര്‍ തട്ടിയാണ് പരിക്കേറ്റത്. ഇവരെ തട്ടിയിട്ട വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. റെഡ് ക്രസന്റിന്റെ ആംബുലന്‍സ് വന്നതിന് ശേഷമാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. മലയാളി യുവതികള്‍ക്ക് അപകടം സംഭവിച്ചത് അറിഞ്ഞ ഉടന്‍ തന്നെ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ, കോഴിക്കോട് ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ അലി അക്ബര്‍, വനിതാ വിങ് ജനറല്‍ സെക്രട്ടറി ജസീല മൂസ, കോഴിക്കോട് ജില്ലാ ട്രഷറര്‍ റാഷിദ് ദയ, മുനീര്‍ കുനിയില്‍, ഇസ്ലാഹി സെന്റര്‍ ഭാരവാഹിയായ സുല്‍ഫിക്കര്‍ എന്നിവര്‍ ആശുപത്രിയിലും മറ്റും സഹായവുമായി എത്തുകയായിരുന്നു.
അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട രണ്ടുപേരെയും ആദ്യം മലസ് നാഷനല്‍ കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാള്‍ക്ക് തലക്ക് മുറിവ് സംഭവിച്ചത് കാരണം കൂടുതല്‍ പരിശോധന ആവശ്യമായത് കൊണ്ടാണ് ആസ്റ്റര്‍ സനദ് ആശുപത്രിയിലേക്ക് പിന്നീട് മാറ്റിയത്.
മറ്റൊരാള്‍ക്ക് കാര്യമായ പരിക്ക് പറ്റിയിട്ടില്ല. സംഭവം അറിഞ്ഞ് ഖത്തറിലുള്ള കമ്പനിയുടെ ഡയറക്ടര്‍ മുഹമ്മദ് ഷാഫി റിയാദില്‍ എത്തിയിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലാത്ത സാഹചര്യത്തില്‍ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജാക്കി. ഒരാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അതിന് ശേഷം യുവതികള്‍ നാട്ടിലേക്ക് തിരിക്കും.
https://www.facebook.com/Malayalivartha