മേഴ്സിയുടെ മരണത്തിൽ കരഞ്ഞ് തളർന്ന് പ്രവാസികൾ മൃതദേഹം നാട്ടിലെത്തിക്കും സംസ്കാരം തൃശൂരിൽ...!!

തൃശൂർ സ്വദേശിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ച മേഴ്സിക്ക് വിട ചൊല്ലാൻ കുടുംബം.
കുഴിക്കാട്ടുശേരി വെള്ളിക്കുളങ്ങര പുല്ലൻ ഹൗസിൽ മേഴ്സി ജോൺസൺ (59) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ അൽഐനിൽ നിന്ന് ദുബായ് എയർപോർട്ടിലേക്കു പോകവെയാണ് അപകടത്തിൽ മരിച്ചത്..അപകട വാർത്ത അറിഞ്ഞ് മരവിച്ച് അവസ്ഥയിലാണ് നാട്ടിലുള്ള ബന്ധുക്കൾ..! കുടുംബത്തോടൊപ്പം അൽഐനിൽ നിന്ന് ദുബായ് എയർപോർട്ടിലേക്കു പോകവെയാണ് അപകടം. മേഴ്സിയുടെ മകൻ ഫെബിൻ, മരുമകൾ സ്നേഹ, ഇവരുടെ രണ്ട് മക്കളും അപകടം നടക്കുന്ന സമയത്ത് വാഹനത്തിലുണ്ടായിരുന്നു.
അപകടം നടന്നയുടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മേഴ്സിയുടെ ജീവൻ രക്ഷിക്കാനായില്ല.യാത്രാമധ്യേ മറ്റൊരു വാഹനാപകടത്തെ തുടർന്ന് വാഹനങ്ങളെല്ലാം റോഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഏറ്റവും പുറകിലായി നിർത്തിയിട്ടിരുന്ന ഇവരുടെ കാറിൽ സ്വദേശിയുടെ വാഹനം വന്നിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ മേഴ്സിയും മരുമകളും പേരക്കുട്ടിയും പുറത്തേക്കു തെറിച്ചുവീണു. പരുക്കേറ്റ 5 പേരെയും ദുബായ് റാഷിദ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മേഴ്സിയുടെ ജീവൻ രക്ഷിക്കാനായില്ല. ഫെബിനും ഒരു കുട്ടിയും ആശുപത്രി വിട്ടു. സ്നേഹയും ഒരു കുട്ടിയും ചികിത്സയിലാണ്. ചെക്കോസ്‌ലോവാക്യയിലുള്ള മറ്റൊരു മകൻ അരുൺ ദുബായിലെത്തിയിട്ടുണ്ട്. ഭർത്താവ് പരേതനായ ജോൺസൺ. സംസ്കാരം പിന്നീട് നാട്ടിൽ.
https://www.facebook.com/Malayalivartha

























