ആഭ്യന്തര ഹജ്ജ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു...

ആഭ്യന്തര ഹജ്ജ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സൗദിയിലെ പൗരന്മാര്‍ക്കും വിദേശികളായ താമസക്കാര്‍ക്കുമുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം എക്‌സ് പ്ലാറ്റ്‌ഫോം അക്കൗണ്ടിലൂടെ അറിയിച്ചു.
'നുസ്‌ക്' ആപ്ലിക്കേഷന്‍ വഴിയോ ഇലക്ട്രോണിക് പോര്‍ട്ടല്‍ വഴിയോ ആണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്. ഹജ്ജ് ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ ആരോഗ്യസ്ഥിതി, കൂടെയുള്ളവര്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പൂര്‍ണമായും രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷ സ്വീകരിച്ചുകഴിഞ്ഞാല്‍ പാക്കേജുകള്‍ ലഭ്യമായാലുടന്‍ ബുക്ക് ചെയ്യാനായി ആഗ്രഹിക്കുന്നവരെ വിവരം അറിയിക്കും. മുമ്പ് ഹജ്ജ് കര്‍മങ്ങള്‍ അനുഷ്ഠിക്കാത്തവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും വ്യക്തമാക്കി മന്ത്രാലയം.
"
https://www.facebook.com/Malayalivartha

























