Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉപാധികളോടെ ആന്റോ അഗസ്റ്റിന് ജാമ്യം..സന്തോഷിക്കാനായിട്ടില്ല..അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ 37 കേസുകളുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു...


ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ദേശീയപാത 66 ൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി


ഐ.ഡി.എസ്.എഫ്.എഫ്.കെ: നേപ്പാള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി അഞ്ച് ചിത്രങ്ങള്‍


ഇന്ന് നൂറാം ​ദിനം... കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാകുന്നു


ഇനി അസമയത്ത് ഗുരുവായൂരിൽ അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും....ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കൽ ലക്ഷ്യം

ഇതെന്റെ അവസാനത്തെ ഫോണ്‍ കോൾ'; തൂക്ക് കയറിന് മുന്നിൽ നിന്നും യുവതിയുടെ കോൾ

18 FEBRUARY 2025 12:43 PM IST
മലയാളി വാര്‍ത്ത

യുഎഇയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിന് പിന്നാലെ നാട്ടിലെ കുടുംബത്തോട് അവസാനമായി സംസാരിച്ച് ഇന്ത്യക്കാരിയായ  യുവതി. ഷഹ്‌സാദി എന്ന 33കാരിയ്ക്കാണ് അബുദാബി കോടതി വധശിക്ഷ വിധിച്ചത്. 24 മണിക്കൂറിനകം ശിക്ഷ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അബുദാബിയിലെ അല്‍ വാതാബ ജയിലില്‍ കഴിയുകയാണ് ഷഹ്‌സാദി. അവസാന ആഗ്രഹമെന്ന നിലയിലാണ് വീട്ടിലേക്ക് വിളിച്ച് കുടുംബത്തോട് സംസാരിക്കാന്‍ ജയില്‍ അധികൃതര്‍ ഷഹ്‌സാദിയെ അനുവദിച്ചത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ഷഹ്‌സാദി ഇത് തന്റെ അവസാന ഫോണ്‍ കോള്‍ ആയിരിക്കുമെന്നും പറഞ്ഞു.


 
യുപിയിലെ ബാന്ദ സ്വദേശിയാണ് ഷഹ്‌സാദി.ഏത് നിമിഷവും തന്റെ വധശിക്ഷ നടപ്പിലാക്കും. അവസാനത്തെ ആഗ്രഹം എന്ന നിലയിലാണ് ഈ ഫോൺ കോൾ എന്നും യുവതി കുടുംബാംഗങ്ങളോട് പറഞ്ഞു. വളരെ വൈകാരികത നിറഞ്ഞ മുഹൂർത്തം ആയിരുന്നു ഇത്.

 



2021 ൽ ആണ് ഷഹ്‌സാദി ജോലി തേടി അബുദാബിയിൽ എത്തിയത്. ഉസൈർ എന്ന പരിചയക്കാരന്റെ സഹായത്തോടെ ഇവർ യുഎഇയിൽ എത്തുകയായിരുന്നു. 2020 ൽ സോഷ്യൽ മീഡിയ വഴിയാണ് യുവതി ഉസൈറുമായി അടുപ്പത്തിലായത്. വിദേശത്ത് ആഡംബര ജീവിതം നയിക്കാമെന്നും മുഖത്തെ മുറിവുകൾ എല്ലാം മാറ്റി സൗന്ദര്യം വീണ്ടെടുക്കാമെന്നും ഇയാൾ യുവതിയോട് പറഞ്ഞു. ഇയാളുടെ മോഹനവാഗ്ദാനങ്ങളിൽ ആകർഷിക്കപ്പെട്ട യുവതി യുഎഇയിലേക്ക് പോകാൻ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു.

എന്നാൽ യുവതിയെ ഇയാൾ പണത്തിന് ആഗ്ര സ്വദേശികൾക്ക് വിറ്റു. ഉസൈറിന്റെ ബന്ധുക്കൾ കൂടിയായ ഫൈസ്- നദിയ ദമ്പതികൾക്ക് ആയിരുന്നു വിറ്റത്. അവർ യുവതിയെ അബുദാബിയിലേക്ക് കൊണ്ടുപോയി.  മകനെ നോക്കുന്നതിന് വേണ്ടിയായിരുന്നു യുവതിയെ ദമ്പതികൾ വാങ്ങിയത്. എന്നാൽ അധികം വൈകാതെ കുട്ടി മരിച്ചു. ഇതോടെയാണ് ഷഹ്‌സാദിയുടെ ജീവിതം ദുരിതപൂർണം ആയത്.

 മകന്റെ മരണത്തിന് ഉത്തരവാദി ഷഹ്‌സാദിയാണെന്ന് ആരോപിച്ച് ദമ്പതികള്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് ഷഹ്‌സാദിയെ അറസ്റ്റ് ചെയ്യുകയും അബുദാബി കോടതി ഇവര്‍ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. കോടതിവിധിയ്ക്ക് പിന്നാലെ ഷഹ്‌സാദിയുടെ പിതാവ് ഷാബിര്‍ ഖാന്‍ ജില്ലാഭരണകൂടത്തെയും ഉന്നത ഉദ്യോഗസ്ഥരെയും കണ്ടു. തന്റെ മകളുടെ ജീവന്‍ രക്ഷിക്കാന്‍ ഇടപെടണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

 

 


 
കുട്ടിക്കാലം മുതല്‍ ദുരിതപൂര്‍ണമായ ജീവിതം നയിച്ചയാളാണ് ഷഹ്‌സാദി. ചെറിയപ്രായത്തില്‍ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ പൊള്ളലേറ്റ് ഷഹ്‌സാദിയുടെ മുഖത്ത് മുറിവേറ്റിരുന്നു. 2020ലാണ് സോഷ്യല്‍ മീഡിയയിലൂടെ ഉസൈറുമായി ഷഹ്‌സാദി പരിചയത്തിലായത്. മുഖത്തെ മുറിവുകള്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുമെന്ന് ഉസൈര്‍ ഇവരോട് പറഞ്ഞു. ആഡംബര ജീവിതം നല്‍കാമെന്നും ഇയാള്‍ ഷഹ്‌സാദിയ്ക്ക് ഉറപ്പുനല്‍കി. ഇത് വിശ്വസിച്ചാണ് ഇവര്‍ ആഗ്രയിലേക്ക് എത്തിയത്. എന്നാല്‍ അബുദാബിയിലെത്തിച്ച ഷഹ്‌സാദിയെ ഉസൈര്‍ തന്റെ ബന്ധുക്കള്‍ക്ക് കൈമാറി. ഫൈസ്-നദിയ എന്നീ ദമ്പതികള്‍ക്കാണ് ഇയാള്‍ ഷഹ്‌സാദിയെ കൈമാറിയത്. ഇതിനിടെയാണ് ദമ്പതികളുടെ നാല് മാസം പ്രായമുള്ള മകന്‍ മരിച്ചത്.
 
ചികിത്സ കിട്ടാത്തതിനെത്തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്ന് ഷഹ്‌സാദിയും പിതാവും വാദിച്ചു. എന്നാല്‍ തങ്ങളുടെ മകന്റെ മരണത്തിന് ഉത്തരവാദി ഷഹ്‌സാദിയാണെന്ന് ദമ്പതികള്‍ ആരോപിച്ചു.   ഇതോടെയാണ് ഇവര്‍ ഷഹ്‌സാദിയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. പിന്നാലെ കേസ് പരിഗണിച്ച അബുദാബിയിലെ കോടതി ഷഹ്‌സാദിയ്ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു.

ഫെബ്രുവരി 16ന് ഷഹ്‌സാദിയുടെ കുടുംബത്തെത്തേടി ദുബായില്‍ നിന്നും ഫോണ്‍ കോളെത്തി. താന്‍ ഇപ്പോള്‍ ഏകാന്ത തടവിലാണെന്നും 24 മണിക്കൂറിനുള്ളില്‍ തന്റെ വധശിക്ഷ നടപ്പാക്കുമെന്ന് ജയിലധികൃതര്‍ പറഞ്ഞുവെന്നും ഷഹ്‌സാദി കുടുംബത്തോട് പറഞ്ഞു. തന്റെ അവസാന ആഗ്രഹമെന്ന നിലയിലാണ് കുടുംബത്തോട് സംസാരിക്കാന്‍ അധികൃതര്‍ അനുവദിച്ചതെന്നും ഷഹ്‌സാദി പറഞ്ഞു. അതേസമയം ഈ ഫോണ്‍കോളിന് പിന്നാലെ മകളുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഷഹ്‌സാദിയുടെ കുടുംബം സര്‍ക്കാരിനേയും രാഷ്ട്രപതിയേയും സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

 
 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണമെഡൽ നേട്ടവുമായി ഇന്ത്യ...വനിത ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ  (28 minutes ago)

റിപ്പോർട്ടറിൽ വൻ ആഘോഷം..  (1 hour ago)

ഏഷ്യൻ ഗെയിംസ് വനിതാ ബാഡ്മിൻറൺ ടീം ഇനത്തിൽ ഇന്ത്യയുടെ പോരാട്ടം ക്വാർട്ടർ ഫൈനലിൽ അവസാനിച്ചു...  (1 hour ago)

എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസ്... രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി കോടതി... കേസിന്റെ വിചാരണ ഒക്ടോബർ 15 മുതൽ    (2 hours ago)

മാസപ്പടി കേസ്... മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്തണമെന്ന ഇഡി ശുപാർശ അംഗീകരിച്ച് സർക്കാ‌ർ... കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം  (2 hours ago)

അനധികൃതമായി മദ്യം വീട്ടിൽ സൂക്ഷിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന ആൻറോ അഗസ്റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി...  (3 hours ago)

ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ദേശീയപാത 66 ൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി  (3 hours ago)

ഐ.ഡി.എസ്.എഫ്.എഫ്.കെ: നേപ്പാള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി അഞ്ച് ചിത്രങ്ങള്‍  (3 hours ago)

പാലപ്പിള്ളി ജനവാസ മേഖലയിൽ തുടർച്ചയായി നാലാം ദിവസവും പുലിയിറങ്ങി പശുവിനെ കൊലപ്പെടുത്തി... പ്രതിഷേധത്തോടെ നാട്ടുകാർ  (3 hours ago)

തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (4 hours ago)

കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ ഇന്ന് തലസ്ഥാനത്ത് പൊതുഗതാഗത സംരക്ഷണ റാലി നടത്തും... വൈകിട്ട് നാലിന് തിരുവനന്തപുരത്ത് ഓവർബ്രിഡ്ജ് ജങ്ഷനിൽനിന്ന്‌ ആരംഭിച്ച് ഇ കെ നായനാർ പാർക്കിൽ സമാപിക്കും, പൊതുയോഗം പ്രതി  (4 hours ago)

പ്രതീക്ഷയോടെ കളിക്കളത്തിലേക്ക്.... ഏഷ്യൻ ഗെയിംസ് വനിതാ ടി20 ക്രിക്കറ്റ് സ്വർണ മെഡൽ പോരാട്ടം...ശ്രീലങ്കക്കെതിരെ ടോസ് നേടിയ ഇന്ത്യൻ വനിതാ ടീം ബാറ്റിംഗ് തെരഞ്ഞെടുത്തു  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്...  (4 hours ago)

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം....  (5 hours ago)

ആന്റോ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയിൽ;മദ്യം പിടിച്ചെടുത്ത വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലുള്ളതല്ലെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം... ഇത് മറികടക്കാനുള്ള രേഖകൾ എക്സൈസ് കോടതിയിൽ സമർപ്പിക്കും        (5 hours ago)

Malayali Vartha Recommends