വീണ്ടും പ്രളയമുണ്ടാക്കിയത് പിണറായിയുടെ ആ തീരുമാനം... ഉളുപ്പില്ലാതെ കുറ്റം പറഞ്ഞ് പിണറായി കർക്കിടക കലിയിൽ കേരളം
പമ്പയടക്കം സംസ്ഥാനത്തെ നദികളില്‍ പ്രളയകാലത്ത് അടിഞ്ഞുകൂടിയ എക്കലും ചെളിയും അതിന്റെ മറവില്‍ മണലും വാരാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് നദികളുടെ മരണമണി മുഴക്കിയത്. നദികളില്‍നിന്ന്മണല്‍ ഒഴിവാക്കി എക്കലും ചെളിയും മാത്രം നീക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. . എന്നാല്‍ ഇങ്ങനെ ചെയ്യാൻ കഴിയില്ലെന്ന് എല്ലാവർക്കുമറിയാം.
2012 മുതല്‍ നിലച്ച മണല്‍ഖനനം പുനരാരംഭിക്കാനാണ് പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത്. . സംസ്ഥാനത്തെ പ്രധാനപ്പെട്ട 35 നദികളില്‍ മണല്‍ ഓഡിറ്റിംഗ് നടന്നു. ഇതിനോടകം 15 എണ്ണത്തില്‍ മണല്‍ഖനനത്തിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറങ്ങി. ഇതിനു പിന്നാലെയാണ് എല്ലാ നദികളില്‍ നിന്നും എക്കലും ചെളിയും നീക്കം ചെയ്യാനും ഉത്തരവ്.
വീണ്ടും പ്രളയമുണ്ടാകുമെന്ന പ്രവചനങ്ങളുടെ മറവില്‍, ദുരന്ത നിവാരണ നടപടിയെന്ന നിലയിലാണ് എക്കലും ചെളിയും നീക്കുന്നത്. ഭരണം തീരാന്‍ ഒരുവര്‍ഷം മാത്രം അവശേഷിക്കേയാണ് തിടുക്കപ്പെട്ട് സംസ്ഥാനത്തെ നദികളില്‍ നിന്ന് മണല്‍ മാറ്റാനുള്ള നീക്കം സർക്കാർ നടത്തിയത്. തെരഞ്ഞെടുപ്പുകള്‍ വിളപ്പാടകലെ എത്തി നിന്നപ്പോൾ പാര്‍ട്ടിക്ക് ഫണ്ടുണ്ടാക്കാനുള്ള നടപടിയാണിതെന്നായിരുന്നു സംശയം. കരാറുകാരില്‍ നിന്ന് പണം പരിച്ച് അനുമതി നല്‍കിയാല്‍ മതിയാകും. ദുരന്ത നിവാരണത്തിന്റെ മറവില്‍ മണല്‍കൊള്ളക്കാണ് വഴി തുറക്കുന്നത്.
2018 ലെ പ്രളയ കാലത്ത് ആനത്തോടു ഡാമിൽ നിന്ന് ഒഴുകി വന്ന ഒരു ലക്ഷം ടൺ മണൽ നീക്കം ചെയ്യാൻ ദേവസ്വം ബോർഡ് അറിയാതെ മുൻ മുഖ്യമന്ത്രി സ്വകാര്യ കമ്പനിക്കു അനുമതി നൽകാൻ തീരുമാനമെടുത്തിരുന്നതായും സൂചനയുണ്ട്. അന്നത്തെ പൊലീസ് മേധാവിയും ചീഫ് സെക്രട്ടറിയും ഇതിന്റെ ഭാഗമായി ഹെലികോപ്റ്ററിൽ ഈ മേഖലകളിൽ പരിശോധന നടത്തിയതു അടക്കമുള്ള വിവാദ തീരുമാനങ്ങളും പുറത്തു വന്നു. ഈ മണൽ നീക്കം വലിയ വിവാദമായിരുന്നു. വെള്ളം കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്ന പ്രകൃതിവിഭവമാണ് മണൽ.
മുൻ ചീഫ് സെക്രട്ടറി ടോം ജോസ് വിരമിക്കുന്നതിന് തലേന്ന് പമ്പ- ത്രിവേണിയിലെത്തി മണൽ വാരലിന് ചുക്കാൻ പിടിച്ചപ്പോൾ അത് വൻ വിവാദങ്ങൾക്ക് കാരണമായി. കോടികളുടെ അഴിമതിക്കാണ് പുതിയ നീക്കം വഴിവച്ചത്. ടോം ജോസ് പിണറായിയുടെ വിശ്വസ്തനായിരുന്നു. പ്രളയത്തെ തുടർന്ന് അടിഞ്ഞുകൂടിയ മണ്ണ് പമ്പ ത്രിവേണിയിൽ നിന്ന് നീക്കം ചെയ്യാൻ കേരള ക്ലേയ്സ് ആന്റ് സെറാമിക്സ് പ്രൊഡക്ട്സ് ലിമിറ്റഡിന് സർക്കാർ അനുമതി നൽകുകയായിരുന്നു. അനുമതിയുടെ മറവിൽ ക്ലേസ് ആന്‍റ് സെറാമിക്സ് സ്വകാര്യ കമ്പനികൾക്ക് മണൽ മറിച്ച് വിൽക്കുന്നുവെന്നായിരുന്നു ആക്ഷേപം. അനുമതി നൽകിയ പത്തനംതിട്ട ജില്ലാ കളക്ടറുടെ നടപടിയിൽ അഴിമതിയുണ്ടെന്നാണ് അന്ന് പ്രതിപക്ഷ നേതാവ് ആക്ഷേപം ഉയര്‍ത്തിയത്.
ആരോപണം ഉയർന്നതോടെ മണൽ കൊണ്ടുപോകരുതെന്ന് കാണിച്ച് വനം വകുപ്പു ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് നൽകിയ കത്ത് സർക്കാർ തളളി. ദുരന്ത നിവാരണ നിയമ പ്രകാരം പമ്പയിലെ സ്വാഭാവിക നീരൊഴുക്ക് പുനസ്ഥാപിക്കാനും ജലസംഭരണശേഷി കൂട്ടാനും മണൽ നീക്കം ചെയ്യണമെന്നാണ് സർക്കാർ വിശദീകരണം. ഭാവിയിൽ പ്രളയസാധ്യത ഒഴിവാക്കുന്നതിനാണ് മണൽ മാറ്റിയതെന്നും സർക്കാർ പറയുന്നു. അതിനാലാണ് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാൻ എന്ന നിലയിൽ കളക്ടർ അനുമതി നൽകിയതെന്നും മുൻ സർക്കാർ വിജിലൻസ് ഡയറക്ടർക്ക് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കി. മുൻ ചീഫ് സെക്രട്ടറി ടോം ജോസ് വിരമിക്കുന്നതിന് തലേന്ന് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിലാണ് പമ്പയിലെത്തി മണൽനീക്കം പരിശോധിച്ചത്. വിവാദത്തെ തുടർന്ന് മണൽ ക്ലേയ്സ് ആന്റ് സെറാമിക്സിന് നൽകാനുളള തീരുമാനം സർക്കാർ പിൻവലിച്ചിരുന്നു. നദിയിൽ നിന്നെടുത്ത മണൽ പമ്പയിൽ സർക്കാർ ഉടമസ്ഥതയിലുളള സ്ഥലത്തേക്കാണ് മാറ്റിയത്. വിവാദം തണുക്കുമ്പോൾ പഴയ പാർട്ടിക്ക് തന്നെ മണൽ വിൽക്കാമെന്നാണ് സർക്കാർ കരുതിയത്.
പമ്പ മണൽ കൊള്ളക്ക് പിന്നിൽ അന്നത്തെ വ്യവസായ മന്ത്രിയും കുടുംബവും ആണെന്നാണ് കെ. സുരേന്ദ്രൻ ആരോപണം ഉന്നയിച്ചത്. കോടികളുടെ അഴിമതി നടന്നു എന്നായിരുന്നു ആരോപണം. കണ്ണൂരിൽ മണൽ കടത്താൻ ശ്രമിച്ച കമ്പനിയാണ് പമ്പയിലും കരാറിൽ ഏർപ്പെട്ടതെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. പ്രതിഷേധം ശക്തമായപ്പോൾ സർക്കാർ കമ്പനിയെ മണൽ വാരൽ ഏൽപ്പിച്ചു. സ്വകാര്യ കമ്പനിയുടെ തലപ്പത്ത് കോൺഗ്രസുകാരും മാർക്സിസ്റ്റുകാരും ഉണ്ടെന്നായിരുന്നു ബി ജെ പിയുടെ ആരോപണം .
വി എസ് കേരളം ഭരിക്കുമ്പോൾ മണൽവാരൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കേരളത്തിൻ്റെ ഭാവിയായിരുന്നു വി എസിൻ്റെ മുൻഗണന. പരിസ്ഥിതി വിഷയങ്ങളിൽ ഒരു നീക്കുപോക്കിനും തയ്യാറായില്ല. അതിൻ്റെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്നത്. എന്നാൽ ഇടതു സർക്കാരിന് ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടായിരുന്നില്ല. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്നതിൽ മാത്രമാണ് സർക്കാരിന് താൽപ്പര്യം. പഴയ ടോം ജോസ് തുടങ്ങിവച്ച ഹുഡായിപ്പ് പിണറായി മുന്നോട്ടുകൊണ്ടുപോവുകയാണെന്ന് ചുരുക്കം. ഈ വിവാദം കത്തിനിൽക്കുമ്പോഴാണ് നദികളിലെ മണൽ ഖനനം ചെയ്യാൻ പിണറായി തീരുമാനിച്ചത്. കൊല്ലം, തൃശൂർ, പാലക്കാട്, കണ്ണൂർ, മലപ്പുറം കാസർകോട്, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ നദികളിൽ മണൽ ഖനന സാധ്യതയുണ്ടെന്നാണ് സർക്കാർ കണ്ടെത്തിയിരിക്കുന്നത്. 10 വർഷത്തെ നിരോധനത്തിന് ശേഷമാണ് സംസ്ഥാനത്തെ നദികളിൽ നിന്ന് മണൽ വാരാൻ അനുമതി നൽകിയത്
2018ലെ പ്രളയം കഴിഞ്ഞതിന്ശേഷം2019ലും വെള്ളപ്പൊക്കം ഉണ്ടായിരുന്നു. ആസമയത്തുപോലും നദികളിലെ എക്കലും ചെളിയും മാറ്റാന്‍ തയ്യാറാകാത്തവര്‍ ധൃതഗതിയിലാണ് നീക്കം നടത്തിയത്.. നദികളില്‍ നിന്ന് മണല്‍ വാരണമെങ്കില്‍ വിദഗ്‌ദ്ധ സമിതി മണല്‍ ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് തയാറാക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.വനപ്രദേശത്തെ നദികളില്‍ നിന്നും മണല്‍ വാരണമെങ്കില്‍ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും വേണം. നദിയില്‍ നിന്ന് എക്കല്‍ നീക്കിയാലും വനമേഖലയില്‍ നിന്ന് അത് പുറത്തുകൊണ്ടു പോകുന്നതിന് വന നിയമം ബാധകമാണ്. നദിയില്‍ നിന്ന് മാറ്റാന്‍ മാത്രമെ ഡിസാസ്റ്റര്‍ മാനേജ് മെന്റ് നിയമപ്രകാരം കഴിയുകയുള്ളൂ.കഴിഞ്ഞ അര നൂറ്റാണ്ടുകൊണ്ട് നദികളിലെ മണല്‍ മുഴുവന്‍ വാരിതീര്‍ത്തിരുന്നു. പ്രളയത്തില്‍ അതിന്റെ ഒരു ശതമാനം പോലും വന്നടിഞ്ഞിട്ടില്ലെന്നും പരിസ്ഥിതിപ്രവര്‍ത്തകര്‍ പറയുന്നു.
പ്രളയദുരന്ത നിവാരണത്തിെൻറ മറവിൽ ആദ്യഘട്ടത്തിൽ 14 നദികളിൽനിന്ന് മണൽ വാരാനുള്ള സംസ്ഥാന സർക്കാർ തീരുമാനം വൻ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച. മണ്ണും ചളിയും മണലും നീക്കാനുള്ള അനുമതി മറയാക്കി നദികളിൽനിന്ന് വൻതോതിൽ മണൽ കടത്താൻ മണൽ മാഫിയ രംഗത്തിറങ്ങിക്കഴിഞ്ഞു.
വൻതോതിൽ മണൽ വാരി മരണമണി മുഴങ്ങിയപ്പോഴാണ് 2012ൽ സംസ്ഥാനത്ത് നദികളിൽനിന്നുള്ള മണൽഖനനം തടഞ്ഞത്. സുപ്രീംകോടതിയും ദേശീയ ഹരിത ട്രൈബ്യൂണലും നദികളിലെ മണൽവാരൽ നിരോധിച്ച് ഉത്തരവും ഇതിനിടയിലിറങ്ങി. പ്രളയസാധ്യത തടയുക എന്ന ലക്ഷ്യത്തോടെയാണ് ഭാരതപ്പുഴ, ചന്ദ്രഗിരിപ്പുഴ, മയ്യഴിപ്പുഴ, പെരുവമ്പ്ര, കടലുണ്ടിപ്പുഴ, ഉപ്പളപ്പുഴ, പെരിയാർ, മൂവാറ്റുപുഴ, ചാലിയാർ, അച്ചൻകോവിലാർ, പമ്പ തുടങ്ങിയ നദികളിൽനിന്ന് മണലും മണ്ണും ചളിയും നീക്കാൻ പിണറായി സർക്കാർ അനുമതി നൽകിയത്.
നദിയുടെ അടിത്തട്ട് കുഴിച്ചതുകൊണ്ടുമാത്രം പ്രളയത്തെ തടയാൻ കഴിയില്ലെന്നും ഇത് നദികളുടെ നാശത്തിന് വഴിയൊരുക്കുമെന്നും നിയമസഭ പരിസ്ഥിതി സമിതി നേരത്തേ വ്യക്തമാക്കിയിരുന്നു. മണൽവാരി അഗാധ ഗർത്തങ്ങളായി കിടന്ന നദികളിൽ 2018ലെ പ്രളയകാലത്ത് വൻതോതിൽ മണലടിഞ്ഞെന്നാണ് ബന്ധപ്പെട്ട വകുപ്പുകൾ വ്യക്തമാക്കുന്നത്. എന്നാൽ, വർഷങ്ങളുടെ ഖനനം വഴി നാലുമുതൽ ആറുമീറ്റർ വരെ താഴ്ന്ന നദികളുടെ അടിത്തട്ടിൽ ഒരടിപോലും ചളിയും മണലും എത്തിയിട്ടില്ലെന്ന് പമ്പാ പരിരക്ഷണ സമിതി അടക്കം പരിസ്ഥിതി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
12 നദികളിൽ അടിത്തട്ട് കുഴിക്കാൻ കഴിയാത്തവിധം മണൽ വാരിപ്പോയെന്ന് റിവർ മാനേജ്മെൻറ് അതോറിറ്റി നടത്തിയ മണൽ ഓഡിറ്റിങ്ങിൽ മുമ്പ് കെണ്ടത്തിയിരുന്നു. ഭാരതപ്പുഴയിലെ മണൽവാരൽ കർശനമായി തടയണമെന്ന് മുല്ലക്കര രത്നാകരൻ അധ്യക്ഷനായ നിയമസഭാ പരിസ്ഥിതി സമിതി 2017 ആഗസ്റ്റ് 23ന് സർക്കാറിന് സമർപ്പിച്ച റിേപ്പാർട്ടിൽ നിർദേശിച്ചിരുന്നു.
ഭാരതപ്പുഴ സംരക്ഷണ അതോറിറ്റി രൂപവത്കരിക്കണമെന്നും 'നാഷനൽ റിവർ നെറ്റ്വർക്കി'ൽ ഉൾപ്പെടുത്തി മാസ്റ്റർ പ്ലാൻ തയാറാക്കാൻ കേന്ദ്രസർക്കാറിനോട് നിർദേശിക്കണമെന്നും സമിതി വ്യക്തമാക്കിയിരുന്നു. 10 മീറ്ററോളം അടിത്തട്ട് താഴ്ന്ന നദികളുടെ ചില മേഖലകളിൽ ഉപ്പുരസം കലർന്നതും ഒാരുവെള്ള സാന്നിധ്യം കെണ്ടത്തിയതും കേന്ദ്ര ജലകമീഷെൻറ പഠനത്തിൽ പുറത്തുവന്നിരുന്നു. പൂർണമായി നദികളെ ആശ്രയിച്ച് നിലനിൽക്കുന്ന കുടിവെള്ള വിതരണ പദ്ധതികൾ അടിത്തട്ട് മാന്തുന്നത് വഴി താളംതെറ്റാനും സാധ്യതയുണ്ട്.
കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനനം മാതൃകയിൽ പുഴയിൽനിന്ന് മണലൂറ്റി പണം വാരാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതി വേഗത്തിൽ ആരംഭിക്കാൻ തിരക്കിട്ട നീക്കമാണ് നടന്നത്. പദ്ധതിക്കെതിരെ കോടതിയിൽ ഹർജി വരികയും പ്രതിഷേധം ഉയരുകയും ചെയ്തതിനെ തുടർന്ന് നടപ്പാക്കാൻ വൈകിയ സർക്കാർ പദ്ധതി വീണ്ടും വേഗത്തിലാക്കി. പദ്ധതിക്കെതിരെ കോടതി സ്റ്റേ ഉത്തരവില്ലെന്നതാണ് നീക്കത്തിനു പിന്നിലുണ്ടായിരുന്നത്.
ആദ്യഘട്ടത്തിൽ ഭാരതപ്പുഴയിൽ കുറ്റിപ്പുറം കാങ്കക്കടവ് റഗുലേറ്റർ കം ബ്രിജ് പ്രദേശത്തുനിന്നാണ് മണൽ ഖനനം ചെയ്തത് . ഇതു വിൽപന നടത്താൻ 250 കോടി രൂപയ്ക്ക് കരാർ ഏറ്റെടുത്ത ഹൈദരാബാദിലെ സ്ഥാപനം വിൽപന നടത്തി പണം കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിലേക്ക് അടയ്ക്കണമെന്നാണു വ്യവസ്ഥ.
റവന്യു വകുപ്പ് നടത്തിയ മണൽ ഓഡിറ്റിൽ സംസ്ഥാനത്തുടനീളമുള്ള 14 നദികളിൽ ഏകദേശം 464.47 ലക്ഷം ക്യുബിക് മീറ്റർ മണൽ ഉണ്ടെന്നാണ് കണക്ക്. ഇതിൽ 141.25 ലക്ഷം ക്യുബിക് മീറ്ററും ഖനനം ചെയ്യാം. ഏറ്റവും കൂടുതൽ ഭാരതപ്പുഴയിലാണുള്ളത്. ഏകദേശം 211.11 ലക്ഷം ക്യുബിക് മീറ്റർ. ഇതിൽ 99.09 ലക്ഷം ക്യുബിക് മീറ്റർ മണൽ ഖനനം ചെയ്യാനാണു തീരുമാനം.
മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ ഭാരതപ്പുഴയുടെ തീരത്തുള്ള 48 മണൽ ഖനന കേന്ദ്രങ്ങളിൽനിന്ന് ഒരു കോടി ടണ്ണിലധികം മണൽ വേർതിരിച്ചെടുക്കാൻ കഴിയുമെന്നു കണക്കാക്കപ്പെടുന്നു. കുറ്റിപ്പുറം കാങ്കപ്പുഴ റഗുലേറ്റർ കം ബ്രിജിന്റെ ഇരുവശത്തുനിന്നുമായി 5 കിലോമീറ്റർ വിസ്തൃതിയിൽ മണൽ വാരാനാണ് അനുമതി.
ഭാരതപ്പുഴയിൽ വലിയ ഡ്രജറുകളും എസ്കവേറ്ററുകളും മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ച് 3 മീറ്റർ ആഴത്തിൽ ഖനനം ചെയ്ത് മണലെടുക്കാനാണു നീക്കം. സർക്കാരിന് വലിയ തോതിൽ വരുമാനം കണ്ടെത്താൻ പദ്ധതി കൊണ്ട് സാധിക്കുമെന്ന വിലയിരുത്തലിലാണ് പദ്ധതിക്കായുള്ള നീക്കങ്ങൾ പുരോഗമിച്ചത് .
സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴിലെ പ്രത്യേക സംവിധാനത്തിന്റെ മേൽനോട്ടത്തിലാണ് ഒരിടവേളയ്ക്ക് ശേഷം മണൽവാരൽ ആരംഭിച്ചത്. വടക്കൻ കേരളത്തിൽ ഉൾപ്പെടെ കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലെയും പുഴകളിൽ നിന്ന് നിയന്ത്രിതമായ തോതിൽ മണലെടുക്കുന്ന ജോലികൾ ആരംഭിച്ചുകഴിഞ്ഞു. ദീർഘകാലം നടത്തിയ പഠനങ്ങൾക്ക് ശേഷമാണ് ഈ തീരുമാനമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. പക്ഷേ, പരിസ്ഥിതി സംഘടനകൾ ഇതിനോടകം എതിർപ്പുകളും പ്രതിഷേധവും അറിയിക്കുകയും ചെയ്തിട്ടുണ്ട്.
പുഴകളിൽ മണൽ അമിതമായി അടിഞ്ഞുകൂടിയത് പ്രളയത്തിന്റെ കാരണങ്ങളിൽ ഒന്നാണെന്നാണ് വിദഗ്ദധ സമിതിയുടെ കണ്ടെത്തിയിരുന്നു. . ഇതേത്തുടർന്ന് ഓരോ പുഴയെ കുറിച്ചും പഠനം നടത്തി, നിശ്ചിത അളവിൽ മണൽ നീക്കം ചെയ്ത് വിൽപന നടത്താനാണ് സർക്കാർ തീരുമാനം. ഇതനുസരിച്ച് ഓരോ പുഴയിൽനിന്നു നീക്കം ചെയ്യുന്ന മണലിന്റെ ഘനഅടി കണക്കും നിശ്ചയിച്ചിട്ടുണ്ട്. പുഴകളിലെ മണലാണ് പ്രളയത്തിന് കാരണമെന്ന വിദഗ്ധരുടെ കണ്ടെത്തൽ സംബന്ധിച്ചുതന്നെ രണ്ട് അഭിപ്രായമുണ്ട്. ഒരുവിഭാഗം ഇതിനെ ശരിവയ്ക്കുമ്പോൾ, പുഴമണൽ വെള്ളം ഭൂമിക്കടിയിലേക്ക് ഇറക്കിവിടുകയാണ് ചെയ്യുന്നത്, മണൽ ഒരിക്കലും പ്രളയത്തിന് കാരണമാകില്ല എന്നിങ്ങനെ പരിസ്ഥിതി പ്രവർത്തകർ വ്യക്തമാക്കുന്നു. എതിർപ്പുകൾ ഉയരുന്നുണ്ടെങ്കിലും സർക്കാർ തീരുമാനപ്രകാരമുള്ള മണൽ വാരൽ പ്രക്രിയ സജീവമായി മുന്നോട്ട് പോകുകയാണ്.
പുഴകളുടെ കുത്തൊഴുക്കിനെ തടസപ്പെടുത്തി ജലനഷ്ടം ഒഴിവാക്കുന്നതിൽ പ്രധാനപ്പെട്ടതാണ് പുഴയിലെ മണൽത്തരികൾ. മണൽ വാരൽ വർദ്ധിക്കുകയും പുഴയ്ക്ക് അരികിലെ പാടങ്ങൾ മണ്ണിട്ട് നികത്തി ഭൂരിഭാഗം ഇടങ്ങളിലും കെട്ടിടങ്ങൾ പണിയുകയും ചെയ്തതോടെയാണ് പല പുഴകളും വറ്റിവരണ്ടത്. പുഴകളുടെ കുത്തൊഴുക്ക് തടയുന്നതിന് പ്രകൃതി നിർമ്മിച്ച തടയണകളാണ് മണൽ തരികൾ. പുഴയിലൂടെ ഒഴുകുന്ന വെള്ളം വേഗത്തിൽ കടലിലെത്തുന്നത് തടയുന്നതിൽ മണൽത്തരികൾക്ക് വലിയ പ്രാധാന്യമുണ്ട്. മണൽ വാരൽ വ്യാപകമാകുന്നതോടെ പുഴയിലെ ഒഴുക്ക് വർദ്ധിച്ച് വെള്ളം എളുപ്പത്തിൽ കടലിലെത്തുന്നു. പുഴകളുടെ അരികിലെ നീർത്തടങ്ങളിൽ മഴക്കുഴികൾ പരമാവധി നിർമ്മിക്കുകയും ഉറവകൾ സംരക്ഷിക്കുകയും ചെയ്താൽ പുഴകളെ ജലസമൃദ്ധമായി കാത്തുസൂക്ഷിക്കാമെന്ന് ഭൂഗർഭ ശാസ്ത്രജ്ഞർ പറയുന്നു. പുഴയ്ക്ക് സമീപത്തെ പാടങ്ങൾ വെള്ളപ്പൊക്കത്തിന്റെ നാശങ്ങളിൽ നിന്ന് സംരക്ഷണം ഒരുക്കുന്നവയായിരുന്നു. ഒപ്പം വെള്ളം മണ്ണിൽത്തന്നെ സംരക്ഷിച്ച് നിറുത്തുകയും ചെയ്യുന്നു. പാടങ്ങൾ അനുദിനം കോൺഗ്രീറ്റ് കെട്ടിടങ്ങളായി മാറുന്നതോടെ പുഴകളും ഓരോന്നായി ഓർമ്മയാകുകയാണ്.
പാസുകളിൽ കൃത്രിമംകാണിച്ച് മണലൂറ്റിപതിറ്റാണ്ടുകൾക്ക് മുമ്പ് പുഴയിലെ മണൽവാരൽ നിറുത്തിവയ്‌ക്കാനുണ്ടായ സാഹചര്യം ഈ സമയത്ത് ഓർക്കേണ്ടതുണ്ട്. പഞ്ചായത്തുകളുടെ മേൽനോട്ടത്തിൽ നിയന്ത്രിതമായ രീതിയിലായിരുന്നു മുമ്പ് മണൽ നീക്കം ചെയ്തിരുന്നത്. നിർമ്മാണ ആവശ്യങ്ങൾക്കായി പഞ്ചായത്തുകൾ പാസുകൾ നൽകി ഓരോ മണൽ കടവുകളിൽ നിന്നും പരിമിതമായ അളവിലാണ് മണൽ എടുത്തിരുന്നത്. പക്ഷേ, പിന്നീടിത് അനിയന്ത്രിതമായി. ഇതോടെ മണൽ വാരൽ വലിയൊരു വ്യാപാരമായി മാറുകയും മണൽ മാഫിയ തഴച്ചുവളരുകയും ചെയ്തു. പഞ്ചായത്തുകൾ നൽകുന്ന പാസുകളിൽ കൃത്രിമം കാട്ടി പുഴയിൽ നിന്ന് അനിയന്ത്രിതമായി മാഫിയകൾ മണൽ വാരിക്കൊണ്ടുപോയി. ഓരോ ദിവസവും തമിഴ്‌നാട്ടിലേക്ക് ലോഡ് കണക്കിന് മണലാണ് കടത്തിക്കൊണ്ടിരുന്നത്. പുഴയുടെ പാരിസ്ഥിതിക പ്രശ്‌നങ്ങളെ ഒട്ടും ഗൗനിക്കാതെ നടന്ന ഈ മണലൂറ്റ്, പുഴകളുടെ നാശത്തിന് കാരണമായി. പുഴകളുടെ അടിത്തട്ടിൽ നിന്നുവരെ മണൽ പോയതോടെ ചെളി ബാക്കിയാകുകയും പുഴയിൽ വൻമരങ്ങൾ വരെ വളർന്നുവന്നു. ഇതോടെ പുഴ കാടായി മാറി. മണൽ ഇല്ലാതായതോടെ പുഴയിൽ വെള്ളം നിൽക്കാതെ കടലിലേക്ക് ഒഴുകിപ്പോയി. ഭൂഗർഭ ജലത്തിന്റെ അളവ് കുറയുകയും ചെയ്തു. ഇതോടെ പുഴയോരങ്ങൾ പോലും വരൾച്ചയുടെ പിടിയിലകപ്പെട്ടു. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായത് മണൽ വാരൽ പൂർണമായും നിറുത്തിയതോടെയാണ്.
സംസ്ഥാനത്ത് മണലൂറ്റ് സർക്കാരിന്റെ നേതൃത്വത്തിൽ പുനരാരംഭിക്കുമ്പോൾ പഴയ അപകടത്തെക്കുറിച്ച് കരുതൽ വേണം.ഇടനിലക്കാരുടെഇടപെൽ ഗൗനിക്കണംനിയന്ത്രിതമായ അളവിൽ മണൽ വാരാനാണ് അനുമതി നൽകുന്നതെന്നാണ് സർക്കാർ വാദം. പക്ഷേ, മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന പാസിന്റെ മറവിൽ വൻതോതിൽ മണൽവാരൽ നടക്കാനുള്ള സാദ്ധ്യത ഇപ്പോഴും നിലനില്‌ക്കുന്നുണ്ട്. മണൽ വിലയേറിയ വസ്തുവായതിനാൽ ഇതിനെ ചുറ്റിപ്പറ്റി വീണ്ടുമൊരു മാഫിയസംഘം ഉടലെടുക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. സർക്കാർ നിയന്ത്രണത്തിൽ മണൽ വാരലും അതിന്റെ വില്‌പനയും നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഈ രംഗത്ത് ഇടനിലക്കാരുടെ ഇടപെടൽ അധികം വൈകാതെ തന്നെയുണ്ടാകാം. അത് അനിയന്ത്രിതമായ മണലെടുപ്പിലേക്കും പുഴയെ വീണ്ടും നശിപ്പിക്കുന്ന നിലയിലേക്കും വളരാനുള്ള സാദ്ധ്യതയും നിലനില്‌ക്കുന്നുണ്ട്. വിദഗ്ധ സമിതി നിർദേശിച്ച അളവിനേക്കാൾ കൂടുതൽ മണൽ വാരൽ നടക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ട ബാദ്ധ്യത സർക്കാരിനുണ്ട്. ഇല്ലെങ്കിൽ പുഴകൾ വീണ്ടും കാടുമൂടുകയും മരുഭൂമിയായി മാറുകയും ചെയ്യും.
കഴിഞ്ഞ പത്തുവർഷമായി കേരളമെന്ന ചെറിയ ഭൂപ്രദേശത്ത് ഭാവിയെ കരുതാതെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പരിസ്ഥിതിക്ക് ഭീഷണിയായിട്ടുണ്ട്. അസംസ്‌കൃത പദാർത്ഥങ്ങൾ സമാഹരിക്കാൻവേണ്ടി പ്രകൃതി വിഭവങ്ങളെ അമിതമായി ചൂഷണം ചെയ്തതുമൂലം അപരിഹാര്യമായ പാരിസ്ഥിതികപ്രശ്നങ്ങൾ സംജാതമായി. നിലവിലുള്ള എല്ലാ നിയമങ്ങളെയും കാറ്റിൽപ്പറത്തിക്കൊണ്ടുള്ള പാറപൊട്ടിക്കലും പുഴമണൽ ഖനനവും ഇന്ന് കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്നങ്ങളാണ്. അനിയന്ത്രിതമായ പാറപൊട്ടിക്കലിനും അമിതമായ മണൽ കൊള്ളയ്ക്കും അറുതിവരുത്തിയില്ലെങ്കിൽ കേരളത്തിൽ മനുഷ്യജീവിതം അത്യന്തം ദുരിതപൂർണമാകുമെന്നതിൽ സംശയം വേണ്ട.
https://www.facebook.com/Malayalivartha



























