Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജിത് ദീപ്‌കെയുടെ വസതിയിൽ പ്രധാന നേതാക്കൾ ഈമാസം അഞ്ചിന് യോഗം ചേരും..വാർത്താസമ്മേളനം വിളിച്ചു തുടർ സമരപരിപാടികൾ പ്രഖ്യാപിക്കും..വമ്പൻ നീക്കം..


അഞ്ചാംനിലയിൽനിന്ന് വീണ് മനോരോഗ ചികിത്സാവിദഗ്ധയായ വനിതാ ഡോക്ടർ ദാരുണമായി മരിച്ചു..ഒന്നരവർഷം മുൻപാണ് വിവാഹമോചിതയായതെന്ന് കുടുംബാംഗങ്ങൾ..


വീണ്ടും മഴ കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ പ്രവചനം...പസഫിക് സമുദ്രത്തില്‍ രൂപപ്പെടുന്ന 'എല്‍നിനോ' പ്രതിഭാസമാണ്.. മണ്‍സൂണിനെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്..


അസമിന്റെയും റെയിൽവേസിന്റെയും മുൻ താരം ശുഭദീപ് ഘോഷിനെ ഇന്ത്യയുടെ ഫീൽഡിങ് കോച്ചായി നിയമിച്ചു...


അബോർഷൻ ഗുളിക കഴിച്ച് ആശുപത്രിയിലെത്തി; പ്രസവിച്ച ഉടൻ കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചതിന് പിന്നിൽ വൻ ഗൂഢാലോചന..?

വിമാന യാത്രക്കാർക്ക് കനത്ത തിരിച്ചടി; ഇനി ടിക്കറ്റെടുക്കൽ അത്ര എളുപ്പമല്ല

22 MARCH 2026 11:26 AM IST
മലയാളി വാര്‍ത്ത

വിമാന യാത്രക്കാർക്ക് കനത്ത തിരിച്ചടി. ഇനി കമ്പനികൾക്ക് നിരക്ക് സ്വയം നിർണയിക്കാം. നിയന്ത്രണങ്ങളുണ്ടാവില്ല. പശ്ചിമേഷ്യൻ യുദ്ധം കൊടുംമ്പിരികൊള്ളുന്ന സാഹചര്യത്തിൽ ടിക്കറ്റ് നിരക്ക് വലിയ ആശങ്കയായി മാറുകയാണ്. ഇതിനിടെയിലാണ് ഇപ്പോൾ ഇരട്ടി പ്രഹരം പോലെ ഈ മുന്നറിയിപ്പുമെത്തുന്നത്.

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾക്കുള്ള നിയന്ത്രണം തിങ്കളാഴ്ച മുതൽ നീക്കം ചെയ്യപ്പെടും. ഇതോടെ വിമാനക്കമ്പനികൾക്ക് സ്വതന്ത്രമായി നിരക്കുകൾ നിശ്ചയിക്കാൻ കഴിയും. സ്വാഭാവികമായും കമ്പനികൾ നിരക്ക് കുത്തനെ വർദ്ധിപ്പിക്കാനാണ് സാധ്യത. നേരത്തെ ഇൻഡിഗോയുടെ വിമാന സർവീസ് മുന്നറിയിപ്പില്ലാതെ തടസ്സപ്പെട്ടതോടെ ടിക്കറ്റ് നിരക്കുകളിൽ കുത്തനെ വർദ്ധനവുണ്ടായിരുന്നു. തുടർന്നാണ് 2025 ഡിസംബറിൽ കേന്ദ്രം ആഭ്യന്തര നിരക്കുകൾക്ക് പരിധി ഏർപ്പെടുത്തിയത്.

വൺവേ ഇക്കണോമി ടിക്കറ്റിന് ഉയർന്ന പരിധിയായി ഏകദേശം 18,000 രൂപ (ദൂരത്തെ അടിസ്ഥാനമാക്കി) ആണ് നിശ്ചയിച്ചിരുന്നത്. പരിധി എടുത്തുകളഞ്ഞതോടെ ഇനി വിമാന കമ്പനികൾക്ക് ഇത് ബാധകമാകില്ല. കൂടാതെ ഡിമാൻഡും വിപണി സാഹചര്യങ്ങളും അനുസരിച്ച് ടിക്കറ്റുകൾ നിശ്ചയിക്കാനും കഴിയും. പീക്ക് ഡിമാൻഡ്, അടിയന്തര സാഹചര്യങ്ങൾ എന്നിവയുള്ള സമയങ്ങളിൽ അമിതമായതോ അന്യായമായതോ ആയ നിരക്കുകളുടെ വർദ്ധനവ് ഗൗരവമായി കാണുമെന്നും പൊതുതാൽപ്പര്യം മുൻനിർത്തി ആവശ്യമെങ്കിൽ വീണ്ടും പരിധി ഏർപ്പെടുത്തുമെന്നും സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കി.

പശ്ചിമേഷ്യൻ സംഘർത്തെ തുടർന്ന് ഏവിയേഷൻ ടർബൈൻ ഇന്ധന (എ ടി എഫ്) വിലയിലെ വർധനവ് വിമാനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിലേക്ക് മാറിയെന്ന് പരാതി ഉയർന്നിരുന്നു. ഇന്ധനച്ചെലവും പ്രവർത്തന തടസ്സവും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, തുടർച്ചയായ നിരക്ക് നിയന്ത്രണങ്ങൾ വലിയ നഷ്ടത്തിന് കാരണമാകുമെന്ന് വ്യവസായ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെയാണ് ടിക്കറ്റ് നിരക്ക് നിയന്ത്രണം നീക്കി വ്യോമയാന മന്ത്രാലയത്തിന്‍റെ തീരുമാനം വന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശ്വാസവുമായി റെയിവെ.  (15 minutes ago)

CJP തുടർ സമരത്തിന് പാറ്റകൾ;  (36 minutes ago)

POLICE പോലീസ് അന്വേഷണം ആരംഭിച്ചു.  (40 minutes ago)

അകത്തേക്കോ പുറത്തേക്കോ ഒരടി വയ്ക്കാനാകില്ല!! സെക്രട്ടറിയേറ്റ് വളഞ്ഞ് LPST റാങ്ക് ഹോൾഡേഴ്സ് VDയുടെ വായടപ്പിച്ച് ഉദ്യോ​ഗാർത്ഥികൾ  (1 hour ago)

മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. ; നിർദേശങ്ങൾ ഇങ  (1 hour ago)

പേപ്പാറ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്നു;ഡാമുകളുടെ സമീപ പ്രദേശങ്ങളിലും നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണം  (2 hours ago)

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 15ആയി... ഏഴുപേരെ കാണാതായി, മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്കും ക്യാമ്പിൽ നിന്ന് വീടുകളിലേക്ക് പോകുന്നവർക്കും 10000 രൂപ അനുവദിച്ചതായി മുഖ്യമന്ത്രി  (2 hours ago)

ഭർത്താവുമായി പിണങ്ങിയപ്പോൾ കാമുകനായി ആശ്രയം; വീണ്ടും ഭർത്താവുമായി അടുത്തപ്പോൾ കാമുകൻ ശല്യമായി; അതിക്രൂരമായി കാമുകനെ കൊലപ്പെടുത്തി ദമ്പതികൾ  (2 hours ago)

രാജ്യത്തെ എല്ലാ റോഡുകളിലും കാൽനടയാത്രക്കാർക്കായി കൃത്യമായി വേർതിരിച്ച് കയ്യേറ്റമില്ലാത്ത പ്രത്യേക യാത്രാസൗകര്യം ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ച് സുപ്രീം കോടതി  (2 hours ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും മത്സ്യബന്ധനത്തിന് വിലക്ക്; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം  (2 hours ago)

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 9 പ്രതികൾക്ക് ജാമ്യം; ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്  (2 hours ago)

നിലമ്പൂർ നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി പ്രത്യേക വികസന പാക്കേജ് ; മികച്ച സ്ഥാപനങ്ങളിൽ പഠന സൗകര്യം ഒരുക്കും; ഇതിന്റെ മുഴുവൻ ചിലവും സർക്കാർ തന്നെ വഹിക്കുമെന്നും മന്ത്രി കെ.എ തുളസി  (2 hours ago)

ശാസ്ത്രഞരുടെ മുന്നറിയിപ്പ്.  (2 hours ago)

  കശുവണ്ടി അഴിമതിക്കേസില്‍ ഒന്നാം പ്രതിയും കോര്‍പ്പറേഷന്‍ മുന്‍ എംഡിയുമായ കെ എ രതീഷ് രാജിവെച്ചു...  (2 hours ago)

Malayali Vartha Recommends