അതിശക്തമായ മഴ, മിന്നൽ പ്രളയം. ആളുകൾ ഒലിച്ചുപോയി

ഒമാനിലുണ്ടായ മിന്നൽ പ്രളയം. മലയാളികളടക്കം നിരവധി പേർ ആശങ്കയിൽ രണ്ട് മലയാളികളടക്കം മരണപ്പെട്ടുവെന്നാണ് വിവരം. പാലക്കാട് തൃത്താല സ്വദേശികളായ തച്ചറത്തൊടിയിൽ യൂസഫ് (38), മാളിയേക്കൽ ഷംല (32) എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട യൂസഫിന്റെ മാതാവ് റംലയ്ക്കായി തിരച്ചിൽ തുടരുകയാണ്. ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് മരിച്ച ഷംല.
പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി യൂസഫിന്റെയും ലുബിഷാദിന്റെയും കുടുംബങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം മിന്നൽ പ്രളയത്തിൽ പെടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഒൻപത് പേരിൽ നാല് കുട്ടികൾ ഉൾപ്പെടെ ആറ് പേർ രക്ഷപ്പെട്ടു. കാണാതായ റംലയ്ക്കായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
അതേ സമയം മസ്‌കറ്റിലെ പ്രധാന വാണിജ്യ കേന്ദ്രമായ ഖുറം ഉള്‍പ്പെടെയുളള പ്രദേശങ്ങള്‍ പൂര്‍ണമായും വെളളത്തിനടിയിലാണ്. കനത്ത മഴയെ തുടര്‍ന്ന് മസ്‌കത്തിലെ അമറാത്ത്- ബൗഷര്‍ മലമ്പാത പൊലീസ് താല്‍ക്കാലികമായി അടച്ചു.
മുസന്ദം, അല്‍ ബുറൈമി, അള്‍ ദാഹിറ, നോര്‍ത്ത് അല്‍ ബത്തിന എന്നിവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയും പ്രളയസാധ്യതയും നിലനില്‍ക്കുന്നുണ്ട്. മഴക്കെടുതി നേരിടാന്‍ സിവില്‍ ഡിഫന്‍സ് യൂണിറ്റുകളും ആംബുലന്‍സ് വിഭാഗവും രാജ്യത്തുടനീളം സജ്ജമായിട്ടുണ്ട്.
https://www.facebook.com/Malayalivartha

























