ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങിമരിച്ചു. പഴയങ്ങാടി മാട്ടൂൽ മടക്കര സ്വദേശി മുഹമ്മദ് ജാസിർ (24) ആണ് ഖത്തറിൽ വെച്ച് മരണപ്പെട്ടത്.
മാട്ടൂൽ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ വട്ടക്കണ്ടി ജാസ്മിയുടെയും പൂവങ്കുളത്തിൽ അബ്ദുൽ നസീറിന്റെയും മകനാണ്. കെഎംസിസി അൽ ഇഹ്സാൻ റിപ്രാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ദോഹയിൽ ഖബറടക്കം നടത്തും.
ഖത്തറിലെ ഗറാഫയിൽ ഒരു മൊബൈൽ ഷോപ്പിലെ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു ജാസിർ. ഒരു മാസം മുൻപാണ് യുവാവ് തൊഴിൽ ആവശ്യങ്ങൾക്കായി ഖത്തറിലേക്ക് പോയത്. മുങ്ങിമരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. രണ്ടു സഹോദരങ്ങളുണ്ട്.
https://www.facebook.com/Malayalivartha


























