സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം. മലപ്പുറം വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശി ഷൗക്കത്തലി (55) ആണ് മരിച്ചത്. ഇന്ന് രാവിലെ ജുബൈൽ ദമ്മാം ഹൈവേയിലായിരുന്നു അപകടം നടന്നത്.
റിയാദിൽ നിന്നും ജോലിക്കായി ജുബൈലിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഷൗക്കത്തലി ഓടിച്ചിരുന്ന വാഹനത്തിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് പുറത്തിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. രാവിലെ ഏഴര മണിയോടെ ടയർ പഞ്ചറായ വിവരം ഷൗക്കത്ത് സുഹൃത്തിനെ വിളിച്ച് പറഞ്ഞിരുന്നു. ഇതിന് ശേഷം മിനിറ്റുകൾക്ക് ശേഷമാണ് അപകട വാർത്തയെത്തിയത്.
ഇരുപത് വർഷമായി സൗദിയിൽ സെയിൽസ് മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. മൃതദേഹം ഖത്തീഫ് സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുകയും ചെയ്യും.
"
https://www.facebook.com/Malayalivartha
























