Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

ഷാര്‍ജയില്‍ ഇനി കര്‍ശന സുരക്ഷ

24 MAY 2016 05:24 AM IST
മലയാളി വാര്‍ത്ത.

കഴിഞ്ഞ ദിവസം മലബാര്‍ ഗോള്‍ഡ് ജ്വല്ലറിയിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ പോലീസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഷാര്‍ജാ പോലീസ് മേധാവി ഷാര്‍ജയിലെ പൊതുസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചതായി അറിയിച്ചത്. നഗരത്തിന്റെ പ്രധാന മേഖലയില്‍ സ്ഥിതി ചെയ്യുന്ന ജ്വല്ലറിയില്‍ നടന്ന കൊള്ള യഥാര്‍ത്ഥത്തില്‍ പോലീസിനെ ഞെട്ടിച്ചു.പക്ഷെ സംഭവം നടന്ന് 30 മണിക്കൂറിനുളളില്‍ പ്രതികളെ കുടുക്കാനും മോഷണ വസ്തുക്കള്‍ ഒന്നും നഷ്ടപ്പെടാതെ തിരിച്ച് പിടിക്കാന്‍ കഴിഞ്ഞതും പോലീസിന് അഭിമാനമായി. ഏഴ് കിലോ സ്വര്‍ണ്ണവും ഒന്നര ലക്ഷം ദിര്‍ഹം വിലമതിക്കുന്ന ഡയമണ്ടുമാണ് മോഷ്ടാക്കള്‍ മിനിറ്റുകള്‍ക്കകം കടത്തി കൊണ്ടുപോയത്. രാജ്യത്തെ ജ്വല്ലറി,ബാങ്ക് മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവ പോലീസ് ഓപ്പറേഷന്‍ സെന്ററുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്.പ്രവര്‍ത്തി സമയത്തിനു ശേഷം ആര് സ്ഥാപനത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചാലും പോലീസിന് വിവരം ലഭിക്കും. ഇത്തരത്തില്‍ വിവരം ലഭിച്ചാല്‍ മിനിറ്റുകള്‍ക്കകം പോലീസും സി ഐ ഡി വിഭാഗവും സ്ഥാപനത്തിന് പരിസരത്തെത്തും. മലബാര്‍ ഗോള്‍ഡ് ജ്വല്ലറി കവര്‍ച്ചയിലും അഞ്ച് മിനിറ്റിനകം പോലീസ് സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ വെറും മൂന്നര മിനിറ്റ് മാത്രമാണ് കൊള്ള സംഘം സ്വര്‍ണ്ണം ചാക്കിലാക്കാന്‍ എടുത്ത സമയം.ഇതില്‍ നിന്നു തന്നെ വളരെ ആസൂത്രിതമായാണ് സംഘം പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് വ്യക്തമാണെന്ന് പോലീസ് മാധ്യമങ്ങളെ അറിയിച്ചു. ജ്വല്ലറിയില്‍ സ്ഥാപിച്ചിരുന്ന സിസിടിവി യില്‍ പ്രതികളുടെ മുഖം പതിഞ്ഞതാണ് പ്രതികളെ പെട്ടന്ന് കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത്. വിലപിടിപ്പുള്ള വസ്തുക്കള്‍ രാത്രികാലങ്ങളില്‍ പുറത്ത് നിന്ന് കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ഗ്ലാസ് ഡോറുകള്‍ക്ക് പുറമെ പെട്ടന്ന് തകര്‍ക്കാന്‍ പറ്റാത്ത രീതിയിലുള്ള ഷട്ടറുകളും ഇത്തരം സ്ഥാപനങ്ങളില്‍ സുരക്ഷയ്ക്കായി ഉപയോഗിക്കണമെന്നും പോലീസ് അറിയിച്ചു.സ്ഥാപനങ്ങളില്‍ സുരക്ഷാ കേമറകള്‍ ഉണ്ടായിരിക്കണമെന്ന നിയമം കൂടുതല്‍ സ്ഥാപനത്തിങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചതായും ഷാര്‍ജ പോലീസ് മേധാവി അറിയിച്ചു. ഇന്ത്യക്ക് പുറത്തെ മലബാര്‍ ഗോള്‍ഡിന്റെ ആദ്യത്തെ സ്ഥാപനമാണ് കഴിഞ്ഞ ദിവസം കവര്‍ച്ച ചെയ്യപ്പെട്ട ശാഖ.9 രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന മലബാര്‍ ഗോള്‍ഡിന്റെ ഏതാണ്ട് 50 ശതമാനത്തിലധികം നിക്ഷേപവും യുഎഇ ലാണെന്നും, യുഎഇ തങ്ങള്‍ക്ക് പൂര്‍ണ്ണ സുരക്ഷയുള്ള രാജ്യമായാണ് കാണുന്നതെന്നും പോലീസ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മലബാര്‍ ഗോള്‍ഡ് പ്രതിനിധി അബ്ദുല്‍സലാം അറിയിച്ചു. സ്ഥാപനങ്ങളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കുവാനുള്ള നടപടികള്‍ മാനേജ്‌മെന്റ് കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (6 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (7 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (7 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (7 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (7 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (10 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (10 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (11 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (11 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (11 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (11 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (12 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (13 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (13 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (13 hours ago)

Malayali Vartha Recommends