സൗദിയില്‍ മൂന്നുമലയാളികളെ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ

സൗദിയില്‍ മൂന്നുമലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ മൂന്നുപേര്‍ക്ക് വധശിക്ഷ. കിഴക്കന്‍ സൗദി അറേബ്യയിലെ ഖത്തീഫില്‍ 2010ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
രണ്ടുവര്‍ഷം നീണ്ട വിചാരണക്കൊടുവിലാണ് മൂന്നു സൗദി പൗരന്‍മാര്‍ക്ക് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. തിരുവനന്തപുരം കല്ലമ്പലം നാവായിക്കുളം വടക്കേവിള സലീം അബ്ദുല്‍ഖാദര്‍, കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി ശൈഖ്, കന്യാകുമാരി സ്വദേശികളായ ലാസര്‍, ബഷീര്‍ ഫാറൂഖ് , കൊല്ലം കൊട്ടാരക്കര മുസ്‌ലിം സ്ട്രീറ്റില്‍ ഷാജഹാന്‍ കുഞ്ഞ് എന്നിവരാണ് കൊല്ലപ്പെട്ടത്.
സ്‌പോണ്‍സറുടെ മകളെ പീഡിപ്പിക്കാന്‍ കൂട്ടത്തിലൊരാള്‍ ശ്രമിച്ചു എന്നാരോപിച്ച് അഞ്ചുപേരെയും മുറിയില്‍ കെട്ടിയിടുകയായിരുന്നു. പിന്നീട് മദ്യലഹരിയിലായ പ്രതികള്‍ ഇവരെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കുകയും ടേപ്പുകൊണ്ട് കെട്ടിവരിഞ്ഞ് അടുത്തുള്ള തോട്ടത്തില്‍ കുഴിച്ചുമൂടുകയുമായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡുകളും കുഴിയിലിട്ടു.
നാലുവര്‍ഷത്തിനുശേഷമാണ് കൊലപാതക വിവരം പുറത്തറിയുന്നത്. തോട്ടത്തില്‍ പണിയെടുത്തയാള്‍ കൃഷിയാവശ്യത്തിനായി മണ്ണെടുക്കുന്നതിനിടെയാണ് മൃതദേഹാവശിഷ്ടങ്ങളും തിരിച്ചറിയല്‍ രേഖകളും കണ്ടെടുത്തത്. പിന്നീട് ഡി.എന്‍.എ പരിശോധന നടത്തി മരിച്ചവരെ തിരിച്ചറിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha