വിദേശത്ത് ജോലിചെയ്യുന്ന മകന്റെ മരണവാര്‍ത്ത കേട്ട് മാതാവ് കുഴഞ്ഞു വീണു മരിച്ചു

ദുബായിലെ ഷാര്‍ജയില്‍ ജോലി ചെയ്യുന്ന മകന്റെ മരണവാര്‍ത്തയറിഞ്ഞ് മാതാവ് കുഴഞ്ഞു വീണു മരിച്ചു. വടക്കാഞ്ചേരി പൊന്‍പറമ്പില്‍ പരേതനായ ജോര്‍ജിന്റെ മകന്‍ ജോയിയാണ് (41) കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഇന്ത്യന്‍ സമയം പന്ത്രണ്ടരയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
മണിക്കൂറുകള്‍ക്കുള്ളില്‍ മകന്റെ മരണ വിവരമറിഞ്ഞ മാതാവ് മേരി (76) കുഴഞ്ഞു വീണു. ഉടന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സോഫിയാണ് ജോയിയുടെ ഭാര്യ. ആറ് വയസ്സുള്ള ഡൊമിനിയാണ് ജോയിയുടെ ഏക മകന്‍.
ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. ഇരുവരേയും വടക്കാഞ്ചേരി പള്ളിയില്‍ ഒരേ കല്ലറയില്‍ സംസ്‌കരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha