കുവൈത്തില്‍ റംസാന് തുറസ്സായ സ്ഥലങ്ങളിലെ ഈദ് പ്രാര്‍ത്ഥനയ്ക്ക് നിരോധനം

ഈദ് പ്രാര്‍ത്ഥനകള്‍ തുറസ്സായ സ്ഥലങ്ങളില്‍ നടത്തുന്നതിന് കുവൈത്ത് നിരോധനം ഏര്‍പ്പെടുത്തി കുവൈത്ത്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി എന്‍ഡോവ്‌മെന്റ്‌സ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയമാണ് തുറസ്സായ സ്ഥലങ്ങളിലെ പ്രാര്‍ത്ഥനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. ഈദ് ദിനത്തില്‍ രാവിലെ സ്‌റ്റേഡിയം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നടത്തിയിരുന്ന പ്രാര്‍ത്ഥനകള്‍ ഇതോടെ വലിയ പള്ളികളിലേക്ക് മാറ്റിയിട്ടുണ്ട് . ഇത് സംബന്ധിച്ച് ശനിയാഴ്ചയാണ് മന്ത്രാലയം പ്രസ്താവനയിറക്കിയത്.
സ്‌റ്റേഡിയങ്ങള്‍ ഉള്‍പ്പെടെ തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന ഈദ് പ്രാര്‍ത്ഥനകള്‍ നിര്‍ത്തലാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതാണ് റംസാന്‍ മാസത്തിന്റെ അവസാനത്തോടെ നടപ്പിലാക്കുന്നത്. മറ്റ് ഇസ്ലാമിക് രാജ്യങ്ങള്‍ക്കൊപ്പം റംസാന്‍ വ്രതമാരംഭിച്ച കുവൈത്തില്‍ ജൂലൈ ആറിനോ ഏഴിനോ ആയിരിക്കും റംസാനായി ആചരിക്കുക. എന്നാല്‍ ഈദ് പ്രാര്‍ത്ഥനകള്‍ റദ്ദാക്കുകയല്ല, മറിച്ച് സുരക്ഷാ കാരണങ്ങള്‍ കൊണ്ട് മാറ്റം വരുത്തുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 26ന് കുവൈത്തിലെ അല്‍ സാദിഖ് മോസ്‌കില്‍ ചാവേര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് 27 പേര്‍ കൊല്ലപ്പെടുകയും 227 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇത് കണക്കിലെടുത്ത് ഭീകരാക്രമണ ഭീഷണിക്കെതിരെയുള്ള മുന്‍കരുതലാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം സ്വീകരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha