സൗദി വാഹനാപകടം: 10 പേര്‍ മരിച്ചു; 35 പേര്‍ക്ക് പരിക്ക്

സൗദിയില്‍ ഉംറാ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ 10 പേര്‍ മരിച്ചു. ഇന്ത്യാക്കാര്‍ ഉള്‍പ്പെടെ 35 പേര്‍ക്ക് പരിക്ക്. റിദ്വാനില്‍ വെച്ചായിരുന്നു അപകടം. യാത്രക്കാരില്‍ മലയാളികള്‍ ഉണ്ടായിരുന്നോ എന്ന വിവരം അറിവായിട്ടില്ല. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം. ഉംറ കഴിഞ്ഞ റിയാദിലേക്ക് മടങ്ങുമ്പോള്‍ സൗദിയിലെ തായിഫ്‌റിയാദ് റോഡിലൂടെ പോകുകയായിരുന്ന ബസ് റിദ്വാനില്‍ വെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മറിഞ്ഞുരുണ്ട ബസ് രണ്ടായി പിളര്‍ന്നു പോയി.
ബസ് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. യാത്രക്കാരില്‍ ഭൂരിഭാഗം പേരും അറബ് വംശജരാണ്. സുഡാന്‍, ഈജിപ്ത്, യെമന്‍ സ്വദേശികളാണ് മരിച്ചവരില്‍ ഏറെയും. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു ഇന്ത്യാക്കാരനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഉത്തര്‍പ്രദേശുകാരനായ സുല്‍ഫിക്കര്‍ അഹമ്മദിനെ കിംഗ് അബ്ദുള്‍ അസീസ് ആശുപത്രിയലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മറ്റുള്ളവരെ തായിഫ് കിംഗ് അബ്ദുള്‍ അസീസ്, കിംഗ് ഫൈസല്‍ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരാത്തതിനാല്‍ കൂടുതല്‍ ഇന്ത്യക്കാര്‍ അപകടത്തില്‍പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha