യുഎഇയില്‍ വാഹന റജിസ്‌ട്രേഷന്‍ ഇനി ഓണ്‍ലൈനിലൂടെ

യുഎഇയില്‍ വാഹന റജിസ്‌ട്രേഷന്‍ ഓണ്‍ലൈനിലൂടെ പുതുക്കാന്‍ അടുത്തമാസം മുതല്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി യുഎഇ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി(ആര്‍ടിഎ) അറിയിച്ചു. മൂന്നുവര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനങ്ങള്‍ക്കായിരിക്കും ഓഗസ്റ്റ് 15 മുതല്‍ ഓണ്‍ലൈന്‍ സേവനം ലഭ്യമാവുക. ആര്‍ടിഎ വെബ്‌സൈറ്റിലൂടെയും െ്രെഡവേഴ്‌സ് ആന്‍ഡ് വെഹിക്കിള്‍സ് ആപ്പിലൂടെയും സെല്‍ഫ് സര്‍വീസ് കിയോസ്‌കുകളി(നഫെത്താത്തി)ലൂടെയും റജിസ്‌ട്രേഷന്‍ പുതുക്കാമെന്ന് ആര്‍ടിഎ ലൈസന്‍സിങ് ഏജന്‍സി സിഇഒ അഹ്മദ് ബഹ്‌റൂസിയാന്‍ പറഞ്ഞു.
നഷ്ടപ്പെട്ട റജിസ്‌ട്രേഷന്‍ കാര്‍ഡിന് പകരം പുതിയതിന് അപേക്ഷിക്കുക, ലൈസന്‍സുള്ള നമ്പര്‍ പ്ലേറ്റ് കൈവശം വയ്ക്കാനുള്ള അവകാശം പുതുക്കുക എന്നീ സേവനങ്ങളും ഓണ്‍ലൈനിലൂടെ ലഭ്യമാകും. ഈ സേവനങ്ങള്‍ കൂടി ഓണ്‍ലൈനിലേക്ക് മാറുന്നതോടെ ഇലക്ട്രോണിക് സാങ്കേതിക വിദ്യയിലേക്കുള്ള ആര്‍ടിഎയുടെ മാറ്റത്തിന്റെ രണ്ടാംഘട്ടം പൂര്‍ത്തിയാകും. ആര്‍ടിഎയുടെ മൊത്തം സേവനങ്ങളുടെ 90 ശതമാനവും ഇപ്പോള്‍ ഇലക്ട്രോണിക് രീതിയിലേക്ക് മാറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha